Home
News

ജിയോയുടെ പുതിയ സേവനം; എട്ട് ന​ഗരങ്ങളിൽ ഇനി 1000 എംബിപിഎസ് സ്പീഡിൽ നെറ്റ്, കേരളത്തിൽ എവിടെ?

ജിയോ എയർ ഫൈബറിന്റെ സേവനം രാജ്യത്തെ എട്ട് ന​ഗരങ്ങളിൽ എത്തി. കഴിഞ്ഞ വിനായക ചതുർത്ഥി ദിവസമാണ് ജിയോ ഈ പുതിയ സേവനം ആരംഭിച്ചത്. ഇവ അവതരിപ്പിച്ച് ആഴ്ചകളുടെ വ്യത്യാസത്തിലാണ് ഇപ്പോൾ സേവനം ആരംഭിച്ചിരിക്കുന്നത്. വയർലെസ് കണക്ഷൻ ഉപയോഗിച്ച് അതിവേ​ഗ ഇന്റർനെറ്റ് സേവനം ഉപഭോക്താക്കൾക്ക് നൽകുന്ന സംവിധാനമാണ് എയർ ഫൈബറിന്റേത്.

ഒരു വൈഫൈ ഹോട്ട്‌സ്‌പോട്ട് അല്ലെങ്കിൽ റൂട്ടർ പോലെയാണ് ജിയോ എയർ ഫൈബർ പ്രവർത്തിക്കുന്നത്. കേബിളുകളും മറ്റ് വയറുകളുടേയും ശല്യം ഈ സേവനത്തിന് ഉണ്ടായിരിക്കില്ല. മാത്രമല്ല 1000 എംബിപിഎസ് സ്പീഡിൽ ആണ് ഇവ ഇന്റർനെറ്റ് സേവനം വാ​ഗ്ദാനം ചെയ്യുന്നത്. 599 രൂപ മുതലാണ് ജിയോ എയർ ഫൈബറിന്റെ സേവനം ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. മാറുന്ന ഡിജിറ്റൽ യുഗത്തിലെ പുതിയ മുന്നേറ്റത്തിലേക്കുള്ള ചുവടുവയ്പ്പാണ് ഇത്തരം എയർ​ഫൈബർ ഇന്റർനെറ്റ് സേവനങ്ങൾ.

ജിയോയുടെ പുതിയ സേവനം; എട്ട് ന​ഗരങ്ങളിൽ 1000 എംബിപിഎസ് സ്പീഡിൽ  നെറ്റ്

വിവിധ പ്ലാനുകൾ അനുസരിച്ച് 30Mbps, 100Mbps, 150Mbps, 300Mbps, 500Mbps, 1Gbps എന്നിങ്ങനെയാണ് ഇതിൽ ഇന്റർനെറ്റിന് ലഭിക്കുന്ന സ്പീഡ്. നിലവിൽ അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, പൂനെ എന്നീ ന​ഗരങ്ങളിലാണ് ജിയോ എയർ ഫൈബറിന്റെ സേവനം ആരംഭിച്ചിരിക്കുന്നത്. ഉടൻ തന്നെ മറ്റ് ന​ഗരങ്ങളിലും ഈ സേവനം ജിയോ വ്യാപിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കേരളത്തിലും ഈ സേവനം ഉടൻ എത്തിയേക്കും. കൊച്ചി, തിരുവനന്തപുരം എന്നീ ന​ഗരങ്ങളിലായിരിക്കും ഒരുപക്ഷെ ജിയോ എയർ ഫൈബറിന്റെ സേവനം ആദ്യം ലഭിക്കുക. ഇതിന് ശേഷമെ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാൻ സാധ്യതയുള്ളു. എങ്ങനെ ഒരു ഉപഭോക്താവിന് ജിയോയുടെ എയർ ഫൈബർ കണക്ഷൻ സ്വന്തമാക്കാം എന്ന് പരിശോധിക്കാം. ഇതിനായി ആദ്യം തന്നെ നിങ്ങൾ ജിയോ ആപ്പിലോ അല്ലെങ്കിൽ ജിയോയുടെ വെബ്സൈറ്റിലോ കയറി നിങ്ങളുടെ പ്രദേശത്ത് ഈ സേവനം ലഭ്യമാകുമോ എന്ന് പരിശോധിക്കുക.

ജിയോയുടെ പുതിയ സേവനം; എട്ട് ന​ഗരങ്ങളിൽ 1000 എംബിപിഎസ് സ്പീഡിൽ  നെറ്റ്

MOST READ: വൈദ്യുതി ബില്ല് അടയ്ക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുക; അല്ലെങ്കിൽ ബാങ്കിലെ പണം മുഴുവൻ തീരും

ഇതിന് ശേഷം ഈ സേവനം നിങ്ങളുടെ സ്ഥലത്ത് ലഭ്യമാണെങ്കിൽ 60008-60008 എന്ന നമ്പറിൽ മിസ്കോൾ അടിക്കിച്ചോ അടുത്തുള്ള ജിയോ സ്റ്റോർ സന്ദർശിച്ചോ എല്ലെങ്കിൽ ജിയോയുടെ ആപ്പ്, വെബ്സൈറ്റ് എന്നിവ വഴിയോ ഈ സേവനം ബുക്ക് ചെയ്യാവുന്നതാണ്. ഇതിനായി ഇവിടെ രജിസ്റ്റർ ചെയ്യണം. ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ ഉടൻ തന്നെ ജിയോയുടെ കസ്റ്റമർ കെയറിൽ നിന്ന് നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും. ഉടൻ തന്നെ നിങ്ങൾക്ക് എയർ ഫൈബറിന്റെ സേവനവും ലഭിക്കും.

ഇൻസ്റ്റാളേഷൻ ചാർജിനായി 1000 രൂപ കമ്പനി ഈടാക്കുന്നതായിരിക്കും. വിവധ നിരക്കിലുള്ള പ്ലാനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട് ഇവ എന്തെല്ലമാണെന്നും പരിശോധിക്കാം. രണ്ട് തരത്തിലാണ് ജിയോ എയർ ഫൈബർ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യത്തേത് ജിയോ എയർ ഫൈബർ പ്ലാനും രണ്ടാമത്തേത് ജിയോ എയർ‌ ഫൈബർ മാക്സ് പ്ലാനും. ജിയോ എയർ ഫൈബറിന്റെ പ്ലാനുകൾ ആരംഭിക്കുന്നത് 599 രൂപ മുതലാണ്. 599, 899, 1199 എന്നിവയാണ് ഇതിലെ പ്ലാനുകൾ.

14 ഓടിടി പ്ലാറ്റ്ഫോമുകളുടെ ആക്സസും ഈ പ്ലാനുകൾ നൽകുന്നതായിരിക്കും 100 Mbps വരെ ഇന്റർനെറ്റ് വേഗതയായിരിക്കും ഇവ നിങ്ങൾക്ക് നൽകുന്നത്. 1199 രൂപ പ്ലാനിൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ജിയോ സിനിമ പ്രീമിയം എന്നീ ഓടിടികളുടെ കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനുകളും ഉൾപ്പെടുന്നുണ്ട്. ജിയോ എയർ‌ ഫൈബർ മാക്സിന്റെ പ്ലാനുകൾ പരിശോധിക്കുമ്പോൾ 1499 രൂപ മുതലാണ് പ്ലാനുകൾ ആരംഭിക്കുന്നത്. 2499, 3999 എന്നിവയാണ് ഇതിലെ മറ്റ് പ്ലാനുകൾ.

ഈ പ്ലാനുകൾ 1Gbps വരെ ഇന്റൻനെറ്റ് വേ​ഗത നൽകും എന്നാണ് ജിയോ അവകാശപ്പെടുന്നത്. ഇതിന് പുറമെ 550-ലധികം ഡിജിറ്റൽ ചാനലുകളിലേക്കും നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ജിയോ സിനിമ പ്രീമിയം തുടങ്ങി 14 ഓടിടി പ്ലാറ്റ്ഫോമുകളിലേക്കുമുള്ള ആക്സസ് ഉപഭോക്താക്കൾക്ക് നൽകുന്നതാണ്. അതേ സമയം നേരത്തെ സൂചിപ്പിച്ചത് പോലെ തിരഞ്ഞെടുത്ത എട്ട് ന​ഗരങ്ങളിൽ മാത്രമാണ് ഇപ്പോൾ ഈ സേവനം ലഭിക്കുന്നത് എന്ന കാര്യം ഉപഭോക്താക്കാക്കൾ ശ്രദ്ധിക്കേണ്ടതാണ്.

More from GizBot

Best Mobiles in India

English summary
Jio Air Fiber works like a Wi-Fi hotspot or router. This service does not have the hassle of cables and other wires. Moreover, they offer internet service at a speed of 1000 Mbps. Jio Air Fiber service is available to customers starting at Rs. 599.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X