കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവർക്കുള്ള ജിയോ, എയർടെൽ, വിഐ എന്നിവയുടെ ഡാറ്റ വൌച്ചറുകൾ

|

ജിയോയുടെ കടന്ന് വരവോടെ രാജ്യത്തെ മറ്റ് ടെലികോം ഓപ്പറേറ്റർമാരും കുറഞ്ഞ നിരക്കിൽ ഡാറ്റ നൽകാൻ ആരംഭിച്ചു. ഈ പ്രവണതയാണ് ഇന്ത്യയിലെ ആളുകളുടെ ഡാറ്റ ഉപഭോഗം വൻതോതിൽ വർധിക്കാൻ കാരണമായത്. വീഡിയോ സ്ട്രീമിങ് അടക്കമുള്ള കാര്യങ്ങൾ വർധിച്ചതും ഇതിന്റെ ചുവട് പിടിച്ച് തന്നെയാണ്. കഴിഞ്ഞ ആറ് വർഷത്തിനിടെ രാജ്യത്ത് ഇന്റർനെറ്റിന്റെ ഉപയോഗം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ദിവസവും നിശ്ചിത ജിബി ഡാറ്റ നൽകുന്ന പ്ലാനുകളാണ് ഇന്ന് ടെലിക്കോം കമ്പനികളെല്ലാം നൽകുന്നത്.

4ജി ഡാറ്റ വൗച്ചറുകൾ

ഉപയോക്താക്കൾക്ക് ദിവസവും1 ജിബി ഡാറ്റ മുതൽ 3 ജിബി വരെ ഡാറ്റ നൽകുന്ന പ്ലാനുകൾ ടെലിക്കോം കമ്പനികൾ നൽകുന്നുണ്ട്. പല സന്ദർഭങ്ങളിലും, ഉപയോക്താക്കൾക്ക് ജോലി ചെയ്യാനോ വീഡിയോ സ്ട്രീം ചെയ്യാനോ ഗെയിമുകൾ കളിക്കാനോ ആയി ഈ ദൈനം ദിന ഡാറ്റ തികയാതെ വരാറുണ്ട്. ഇത്തരം അവസരങ്ങളിൽ കൂടുതൽ ഡാറ്റ ആവശ്യമാണ്. അതുകൊണ്ട് തന്നെ രാജ്യത്തെ ടെലികോം കമ്പനികൾ താരതമ്യേന കുറഞ്ഞ നിരക്കിൽ അധിക ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്ന 4ജി ഡാറ്റ വൗച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ, എയർടെൽ എന്നീ മൂന്ന് ടെലികോം കമ്പനികൾ നൽകുന്ന 4ജി ഡാറ്റ വൌച്ചറുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ജിയോ 4ജി ഡാറ്റ വൗച്ചറുകൾ

ജിയോ 4ജി ഡാറ്റ വൗച്ചറുകൾ

റിലയൻസ് ജിയോ രണ്ട് തരത്തിലുള്ള അധിക ഡാറ്റ പായ്ക്കുകളാണ് നൽകുന്നത്. ഇതിൽ ആദ്യത്തെ വിഭാഗം പ്ലാനുകളെ 4ജി ഡാറ്റ വൗച്ചറുകൾ എന്ന് തന്നെയാണ് വിളിക്കുന്നത്. ഈ പ്ലാനുകൾ നിലവിലുള്ള ആക്റ്റീവ് പ്ലാനിന് സമാനമായ വാലിഡിറ്റിയാണ് നൽകുന്നത്. 15 രൂപ മുതലാണ് ഈ വൌച്ചറുകളുടെ വില ആരംഭിക്കുന്നത്. 15 രൂപയ്ക്ക് 1 ജിബി ഡാറ്റയാണ് ജിയോ നൽകുന്നത്. 25 രൂപയ്ക്ക് 2 ജിബി ഡാറ്റ ലഭിക്കും. 61 രൂപ വിലയുള്ള വൌച്ചറിലൂടെ 6 ജിബി ഡാറ്റ ലഭിക്കും. 121 രൂപ വിലയുള്ള ഡാറ്റ വൌച്ചറിലൂടെ ഉപയോക്താക്കൾക്ക് 12 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇവയെല്ലാം ഉപയോക്താവിന്റെ നിലവിലുള്ള അൺലിമിറ്റഡ് പ്ലാനിന്റെ വാലിഡിറ്റി കാലയളവ് വരെ മാത്രം ആനുകൂല്യങ്ങൾ നൽകുന്നവയാണ്. സ്വതന്ത്രമായ വാലിഡിറ്റി ഈ പ്ലാനുകൾക്ക് ഇല്ല.

ദിവസവും 2 ജിബി ഡാറ്റയുമായി ജിയോയുടെ പുതിയ 499 രൂപ പ്രീപെയ്ഡ് പ്ലാൻദിവസവും 2 ജിബി ഡാറ്റയുമായി ജിയോയുടെ പുതിയ 499 രൂപ പ്രീപെയ്ഡ് പ്ലാൻ

വർക്ക് ഫ്രം ഹോം പ്ലാനുകൾ

ജിയോയുടെ രണ്ടാമത്തെ വിഭാഗം ഡാറ്റ വൌച്ചറുകൾ വർക്ക് ഫ്രം ഹോം പ്ലാനുകൾ എന്നാണ് അറിയപ്പെടുന്നത്. ഇത് വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകളെ ലക്ഷ്യമിട്ട് അവതരിപ്പിച്ച പ്ലാനുകളാണ്. 30 ദിവസത്തെ വാലിഡിറ്റി കാലയളവുമായിട്ടാണ് ഈ പ്ലാനുകൾ വരുന്നത്. ഈ ഉപയോക്താക്കൾക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് തിരഞ്ഞെടുക്കാവുന്ന ഈ പ്ലാനുകളിൽ ആദ്യത്തേത് 181 രൂപ വിലയുള്ള പ്ലാനാണ്. ഇതിലൂടെ 30 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 241 രൂപ വിലയുള്ള പ്ലാനിലൂടെ 40 ജിബി ഡാറ്റ ലഭിക്കുന്നു. 301 രൂപയ്ക്ക് 50 ജിബി 4ജി ഡാറ്റയാണ് ജിയോ നൽകുന്നത്. ഇതിനൊപ്പം മറ്റ് ആനുകൂല്യങ്ങൾ ലഭിക്കില്ല.

വോഡഫോൺ ഐഡിയ ഡാറ്റ പായ്ക്കുകൾ

വോഡഫോൺ ഐഡിയ ഡാറ്റ പായ്ക്കുകൾ

വോഡഫോൺ ഐഡിയ രാജ്യത്തെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയാണ്. വിവിധ വാലിഡിറ്റി കാലയളവുകളോടെ വരുന്ന 4ജി ഡാറ്റ പാക്കുകളും വിഐ നൽകുന്നുണ്ട്. ഈ വൌച്ചറുകൾ വിപുലമായ അധിക ഡാറ്റ വാഗ്ദാനം ചെയ്യുന്നു. വിഐയുടെ ഏറ്റവും വിലകുറഞ്ഞ ഡാറ്റ വൌച്ചറിന് 19 രൂപയാണ് നൽകേണ്ടത്. ഈ വൌച്ചർ 24 മണിക്കൂർ വാലിഡിറ്റി കാലയളവിലേക്ക് 1 ജിബി ഡാറ്റയാണ് നൽകുന്നത്. പെട്ടെന്ന് ഡാറ്റ തീർന്ന് പോകുകയും കൂടുതൽ ഡാറ്റ അത്യാവശ്യമായി വരികയും ചെയ്യുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ ആണ് ഇത്. വിഐയുടെ 48 രൂപ ഡാറ്റ വൌച്ചർ 21 ദിവസത്തേക്ക് 2 ജിബി ഡാറ്റയാണ് നൽകുന്നത്. 58 രൂപ വിലയുള്ള വിഐയുടെ ഡാറ്റ വൌച്ചർ 28 ദിവസത്തേക്ക് 3 ജിബി ഡാറ്റ നൽകുന്നു.

98 രൂപ പ്ലാൻ

വിഐയുടെ 98 രൂപ വിലയുള്ള ഡാറ്റ വൌച്ചർ ഉപയോക്താക്കൾക്ക് 21 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് മൊത്തം 9 ജിബി ഡാറ്റ നൽകുന്നു. 118 രൂപ വിലയുള്ള വൌച്ചറിലൂടെ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് 12 ജിബി ഡാറ്റ ലഭിക്കും. ഇതിനുപുറമെ ഉയർന്ന ഡാറ്റ നൽകുന്ന രണ്ട് വർക്ക് ഫ്രം ഹോം പ്ലാനുകളും വിഐ നൽകുന്നുണ്ട്. 298 രൂപയ്ക്ക് ഉപയോക്താക്കൾക്ക് 28 ദിവസം വാലിഡിറ്റി കാലയളവിലേക്ക് 50 ജിബി ഡാറ്റ നൽകുന്ന പ്ലാൻ, 418 രൂപയ്ക്ക് 56 ദിവസത്തെ കാലാവധിൽ 100 ജിബി ഡാറ്റ നൽകുന്ന പ്ലാൻ എന്നിവയാണ് വിഐ വർക്ക് ഫ്രം ഹോം പ്ലാനുകൾ.

ജിയോ, എയർടെൽ, വിഐ; മികച്ച 3 ജിബി പ്രീപെയ്ഡ് ഡാറ്റ പ്ലാനുകൾ നോക്കാംജിയോ, എയർടെൽ, വിഐ; മികച്ച 3 ജിബി പ്രീപെയ്ഡ് ഡാറ്റ പ്ലാനുകൾ നോക്കാം

എയർടെൽ ഡാറ്റ പായ്ക്കുകൾ

എയർടെൽ ഡാറ്റ പായ്ക്കുകൾ

എയർടെല്ലും മികച്ച ഡാറ്റാ പാക്കുകൾ നൽകുന്നുണ്ട്. ഇവയ്‌ക്കെല്ലാം നിലവിലുള്ള ആക്ടീവ് പാക്കുകളുടെ വാലിഡിറ്റി അവസാനിക്കുന്നത് വരെ തന്നെയാണ് കാലാവധി. എയർടെല്ലിൽ നിന്നുള്ള ചില പ്ലാനുകൾ കുറച്ച് അധിക ആനുകൂല്യങ്ങളിലേക്ക് ആക്‌സസ്സ് നൽകുന്നു. ഉപയോക്താക്കൾക്ക് 3 ജിബി ഡാറ്റ നൽകുന്ന 58 രൂപ പ്ലാൻ മികച്ചൊരു ഡാറ്റ പായ്ക്കാണ്. 5 ജിബി ഡാറ്റയും വിങ്ക് മ്യൂസിക് പ്രീമിയത്തിലേക്ക് ആക്‌സസ് നൽകുന്നതുമായ 98 രൂപയുടെ പ്ലാനും എയർടെല്ലിനുണ്ട്. എയർടെല്ലിൽ നിന്നുള്ള 118 രൂപ ഡാറ്റ പായ്ക്ക് 12 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്.

108 രൂപ പ്ലാൻ

എയർടെല്ലിൽ നിന്നുള്ള 108 രൂപ പ്ലാൻ മൊത്തം 6 ജിബി ഡാറ്റയാണ് നൽകുന്നത്. ഇതിനൊപ്പം മൊബൈൽ എഡിഷൻ ആമസോൺ പ്രൈം വീഡിയോയുടെ സൗജന്യ ട്രയലിലേക്ക് ആക്‌സസും ലഭിക്കും. 148 രൂപയ്ക്ക് ഉപയോക്താക്കൾക്ക് 15 ജിബി 4ജി ഡാറ്റ നൽകുന്ന പ്ലാനും എയർടെല്ലിനുമ്ട്. ഇത് എക്സ്ട്രീം മൊബൈൽ പാക്ക് ആനുകൂല്യങ്ങൾ സൌജന്യമായി നൽകുന്ന പ്ലാനാണ്. എയർടെല്ലിൽ നിന്നുള്ള 301 രൂപ പ്ലാൻ വിങ്ക് മ്യൂസിക്ക് പ്രീമിയം അധിക ആനുകൂല്യങ്ങളും 50 ജിബി ഡാറ്റയും നൽകുന്നു.

Best Mobiles in India

English summary
Airtel, Vi and Jio offers many data vouchers for people who use more data daily. Here is the list of best data vouchers from these three telcos.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X