Home
News

500 രൂപയിൽ താഴെ വിലയിൽ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന ജിയോ, എയർടെൽ, വിഐ പ്ലാനുകൾ

ദിവസവും 1 ജിബി ഡാറ്റ തികയാതെ വരുന്നവരാണ് നമ്മളിൽ പലരും. ഓൺലൈൻ ഗെയിമിങ്, വീഡിയോ സ്ട്രീമിങ് എന്നീ കാര്യങ്ങൾക്ക് മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നവർക്ക് 1 ജിബിയോ 1.5 ജിബിയോ തികയില്ല. ഇത്തരം ആളുകൾക്കായി ടെലിക്കോം കമ്പനികൾ ദിവസവും 2ജിബി ഡാറ്റ നൽകുന്ന ചില പ്ലാനുകൾ നൽകുന്നുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകൾക്കും ഏറെ സഹായകരമാവുന്ന പ്ലാനുകളാണ് ഇവ. ജിയോ, വിഐ, എയർടെൽ എന്നീ മുൻനിര ടെലിക്കോം കമ്പനികളെല്ലാം ഇത്തരം പ്ലാനുകൾ നൽകുന്നുണ്ട്.

രണ്ട് ജിബി ഡാറ്റ

ദിവസവും രണ്ട് ജിബി ഡാറ്റ നൽകുന്ന 500 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളിൽ മിക്കതും 56 ദിവസത്തെ വാലിഡിറ്റി നൽകുന്നവയാണ്. 300 രൂപയിൽ താഴെ വിലയിൽ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ 28 ദിവസത്തെ വാലിഡിറ്റി നൽകുന്നവയാണ്. അതേ സമയം 200 രൂപയോളം അധികം നൽകിയാൽ ഇതേ ആനുകൂല്യങ്ങൾ രണ്ട് മാസത്തേക്ക് ലഭിക്കുന്ന മികച്ച പ്ലാനുകൾ നിങ്ങൾക്ക് ലഭിക്കും. ജിയോ, എയർടെൽ, വിഐ എന്നിവയുടെ ദിവസവും 2ജിബി ഡാറ്റ നൽകുന്ന 500 രൂപയിൽ താഴെ മാത്രം വിലയുള്ള പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

എയർടെൽ പ്ലാൻ

എയർടെൽ പ്ലാൻ

എയർടെല്ലിന് ദിവസവും രണ്ട് ജിബി ഡാറ്റ പ്ലാനുകൾ നിരവധി ഉണ്ടെങ്കിലും 500 രൂപയിൽ താഴെ വില വിഭാഗത്തിൽ വരുന്ന മികച്ചൊരു പ്ലാൻ 448 രൂപയുടെ പ്ലാനാണ്. ഈ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. 56 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഈ പ്ലാനിലൂടെ അധിക ആനുകൂല്യങ്ങളായി എയർടെൽ എക്സ്സ്ട്രീം സബ്സ്ക്രിപ്ഷൻ, സൌജന്യ ഓൺലൈൻ കോഴ്സുകളിലേക്ക് ആക്സസ്, വിങ്ക് മ്യൂസിക്ക് ആക്സസ്, ഫാസ്റ്റ് ടാഗിൽ 150 രൂപ ക്യാഷ്ബാക്ക് എന്നീ ആനുകൂല്യങ്ങളും ലഭിക്കും. ഈ പ്ലാൻ ഭാരതി ആക്സ ലൈഫ് ഇൻഷുറൻസ് ആനുകൂല്യവും നൽകുന്നു.

ജിയോ പ്ലാൻ

ജിയോ പ്ലാൻ

റിലയൻസ് ജിയോയുടെ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനിന് 444 രൂപയാണ് വില. എയർടെൽ പ്ലാനിന് സമാനമായി ദിവസവും രണ്ട് ജിബി ഡാറ്റയ്ക്കൊപ്പം 56 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 112 ജിബി ഡാറ്റ ഈ പ്ലാൻ നൽകുന്നു. അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നുണ്ട്. ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നു.

വിഐ പ്ലാൻ

വിഐ പ്ലാൻ

വോഡാഫോൺ ഐഡിയയുടെ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന 500 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനിന് 449 രൂപയാണ് വില. ഈ പ്ലാൻ ഡബിൾ ഡാറ്റ നൽകുന്ന പ്ലാനാണ്. അതിനാൽ ദിവസവും നാല് ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. 56 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. വീക്കെൻഡ് ഡാറ്റ റോൾഓവർ ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. സൌജന്യ കോളിങ്, ദിവസവും 100 എസ്എംഎസുകൾ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങൾ ഈ പ്ലാനുലൂടെയും ലഭിക്കും.

More from GizBot

Best Mobiles in India

English summary
Vi, Jio and Airtel have great plans for less than Rs 500 that provide 2GB of data per day. All these are valid for 56 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X