Home
News

ജിയോ, എയർടെൽ, വിഐ എന്നിവയുടെ 500 രൂപയിൽ താഴെ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

ടെലികോം ഓപ്പറേറ്റർമാരെല്ലം കഴിഞ്ഞ കുറച്ച് മാസങ്ങളായി പോസ്റ്റ് പെയ്ഡ് വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രീപെയ്ഡ് ഉപയോക്താക്കളെ പോലെ വളരെ പെട്ടെന്ന് നെറ്റ്വർക്ക് ഉപേക്ഷിക്കുന്നവരല്ല പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾ എന്നത് കൊണ്ട് തന്നെ ടെലിക്കോം കമ്പനികൾ കൂടുതൽ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കളെ തങ്ങളുടെ നെറ്റ്വർക്കിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു. പ്രീപെയ്ഡ് ഉപയോക്താക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കളുടെ എണ്ണം വളരെ കുറവാണ്.

പോസ്റ്റ്പെയ്ഡ് വിഭാഗം

പ്രീപെയ്ഡ് വിഭാഗത്തെ അപേക്ഷിച്ച് പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം (ARPU) വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ടെലിക്കോം കമ്പനികൾക്ക് പോസ്റ്റ്പെയ്ഡ് ഉപയോക്താക്കളെ നിലനിർത്തേണ്ടതും കൂടുതൽ ചേർക്കേണ്ടതും ആവശ്യമാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഏറ്റവും മികച്ച പ്ലാനുകളിലൂടെ ഈ വിഭാഗത്തെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് കമ്പനികൾ നടത്തുന്നത്. എയർടെൽ, ജിയോ, വിഐ എന്നിവയുടെ 500 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ പരിശോധിക്കാം.

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

എയർടെല്ലിന് 500 രൂപയിൽ താഴെ വിലയുള്ള രണ്ട് പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് ഉള്ളത്. 399 രൂപ, 499 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത്. 399 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ 40 ജിബി ഡാറ്റയും ഡാറ്റ റോൾഓവർ സൗകര്യവും ലഭിക്കും. ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു. ഇതിനൊപ്പം എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും എയർടെൽ നൽകുന്നുണ്ട്.

499 രൂപ പ്ലാൻ

എയർടെൽ 499 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് 75 ജിബി ഡാറ്റയും ഡാറ്റ റോൾഓവർ സൗകര്യവും നൽകുന്നുണ്ട്. 399 രൂപ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളായ അൺലിമിറ്റഡ് കോളിംഗ്, ദിവസവും 100 എസ്എംഎസ് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. എയർടെൽ താങ്ക്സ് റിവാർഡുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി എന്നീ സബ്ക്രിപ്ഷനുകൾ ഒരു വർഷത്തേക്ക് പൂർണ്ണമായും സൌജന്യമായി ലഭിക്കും.

റിലയൻസ് ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

റിലയൻസ് ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

റിലയൻസ് ജിയോയ്ക്കും 500 രൂപയിൽ താഴെ രണ്ട് പോസ്റ്റ് പെയ്ഡ് പ്ലാനുകളാണ് ഉള്ളത്. ഇതിൽ ആദ്യത്തേത് 199 രൂപയുടെ പ്ലാനാണ്. രണ്ടാമത്തെ പ്ലാനിന് 399 രൂപയാണ് വില. 199 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് മാസത്തിൽ 25ജിബി ഡാറ്റ മാത്രമാണ് നൽകുന്നത്. 25 ജിബി ഡാറ്റ കഴിഞ്ഞാൽ ഓരോ ജിഗാബൈറ്റ് ഡാറ്റയ്ക്കും 20 രൂപ ഈടാക്കും. ഇതിനൊപ്പം ഉപയോക്താവിന് 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളിങും ജിയോ നൽകുന്നുണ്ട്.

399 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ

399 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 75 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ എഫ്യുപി ലിമിറ്റിന് ശേഷം ഓരോ ജിബി ഡാറ്റയ്ക്കും ഉപയോക്താവിൽ നിന്നും 10 രൂപ വീതം ഈടാക്കും. 200 ജിബി വരെ ഡാറ്റാ റോൾഓവർ സൗകര്യവും ഈ പ്ലാനിലൂടെ ലഭിക്കും. അൺലിമിറ്റഡ് കോളിംഗും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ജിയോയുടെ 199 രൂപ പ്ലാനും 399 രൂപ പ്ലാനും പോസ്റ്റ്പെയ്ഡ് പ്ലാനായതിനാൽ ഉപയോക്താക്കൾക്ക് എല്ലാ ജിയോ ആപ്ലിക്കേഷനുകളിലേക്കും കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷൻ ലഭിക്കും.

വിഐയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

വിഐയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

വോഡഫോൺ ഐഡിയ (വിഐ) 500 രൂപയിൽ താഴെ വിലയിൽ രണ്ട് പോസ്റ്റ് പെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ഈ പ്ലാനുകൾക്ക് 399 രൂപ, 499 രൂപ എന്നിങ്ങനെയാണ് വില. 399 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 200 ജിബി വരെ റോൾഓവർ സൗകര്യവും 40 ജിബി എഫ്യുപി ഡാറ്റയും ലഭിക്കും. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങും ദിവസവും 100 എസ്എംഎസുകളും ലഭിക്കുന്നു. അധിക ആനുകൂല്യങ്ങളായി വിഐ മൂവീസ്, ടിവി ആപ്പ് എന്നിവയിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും ലഭിക്കും.

വിഐ

499 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ വിഐ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങും ദിവസവും 75 എസ്എംഎസുകളും 75 ജിബി എഫ്യുപി ഡാറ്റയും ലഭിക്കും. ആമസോൺ പ്രൈം വീഡിയോ, സീ5, വിഐ മൂവീസ്, ടിവി എന്നീ ഒടിടി ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ കമ്പനി നൽകുന്നുണ്ട്. 200 ജിബി വരെ ഡാറ്റാ റോൾഓവർ സൗകര്യവും ഈ പ്ലാൻ നൽകുന്നു.

Best Mobiles in India

English summary
Airtel, Jio and Vi offer some of the best postpaid plans under Rs 500.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X