300 രൂപയിൽ താഴെ വിലയിൽ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന ജിയോ, എയർടെൽ, വിഐ പ്ലാനുകൾ
ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനികളായ എയർടെൽ, ജിയോ, വിഐ എന്നിവ ദിവസവും രണ്ട് ജിബി ഡാറ്റ നൽകുന്ന മികച്ച ചില പ്ലാനുകൾ നൽകുന്നുണ്ട്. 28 ദിവസം, 56 ദിവസം, 84 ദിവസം വാലിഡിറ്റിയും ഈ പ്ലാനുകളിലൂടെ ലഭിക്കുന്നുണ്ട്. 300 രൂപയിൽ താഴെ മാത്രം ചിലവഴിച്ച് നേടാവുന്ന രണ്ട് ജിബി പ്ലാനുകളിൽ മിക്കതും ഒരു മാസം വാലിഡിറ്റിയുള്ളവയാണ്. ഈ പ്ലാനുകൾ കോളിങ് ആനുകൂല്യങ്ങൾ, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

ടെലിക്കോം കമ്പനികൾ തങ്ങളുടെ പ്ലാനുകളിലൂടെ ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾക്ക് ഒപ്പം സ്ട്രീമിങ് ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഇത് കൂടാതെ തങ്ങളുടെ ആപ്പിലൂടെ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ചില പ്ലാനുകൾക്കൊപ്പം അധിക ഡാറ്റയും കിഴിവുകളും ലഭ്യമാക്കുന്നു. വിഐ, ജിയോ, എയർടെൽ എന്നിവ ഉപയോക്താക്കൾക്ക് നൽകുന്ന ദിവസവും രണ്ട് ജിബി ഡാറ്റ നൽകുന്ന 300 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

എയർടെൽ പ്ലാൻ
എയർടെല്ലിന്റെ 300 രൂപയിൽ താഴെ വിലയിൽ ദിവസവും രണ്ട് ജിബി ഡാറ്റ നൽകുന്ന പ്ലാനിന് 298 രൂപയാണ് വില. ഈ പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനാണ്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാനിലൂടെ അധിക ആനുകൂല്യങ്ങളായി എയർടെൽ എക്സ്സ്ട്രീം സബ്സ്ക്രിപ്ഷൻ, സൌജന്യ ഓൺലൈൻ കോഴ്സുകളിലേക്ക് ആക്സസ്, വിങ്ക് മ്യൂസിക്ക്, ഫസ്റ്റ് ടാഗിൽ 150 രൂപ ക്യാഷ്ബാക്ക് എന്നീ ആനുകൂല്യങ്ങളും ലഭിക്കും.

എയർടെല്ലിന്റെ 298 രൂപ പ്ലാനിലൂടെ ഭാരതി ആക്സ ലൈഫ് ഇൻഷുറൻസിലേക്ക് ആക്സസും കമ്പനി നൽകുന്നുണ്ട്. എയർടെൽ താങ്ക്സ് ആപ്പിൽ നിന്നും ഈ പ്ലാൻ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 50 രൂപ കിഴിവ് ലഭിക്കും. ഇതിനൊപ്പം 2 ജിബി അധിക ഡാറ്റയും പ്ലാനിലൂടെ ലഭ്യമാകും. അതായത് ആപ്പിലൂടെ പ്ലാൻ റീചാർജ് ചെയ്താൽ 2 ജിബി അധിക ഡാറ്റയോടെ 248 രൂപയ്ക്ക് പ്ലാൻ സ്വന്തമാക്കാം.

ജിയോ പ്ലാൻ
റിലയൻസ് ജിയോയ്ക്ക് 300 രൂപയിൽ താഴെ ദിവസവും രണ്ട് ജിബി ഡാറ്റ നൽകുന്ന 249 രൂപയുടെ ഒരു പ്ലാനാണ് ഉള്ളത്. ഈ പ്ലാനിലൂടെ 28 ദിവസത്തെ വാലിഡിറ്റിയിൽ ദിവസവും രണ്ട് ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് മൊത്തം 56 ജിബി ഡാറ്റയും നൽകുന്നുണ്ട്. ജിയോയിൽ നിന്ന് എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും ഈ പ്ലാൻ നൽകുന്നു. ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷൻ, ദിവസവും 100 സൌജന്യ എസ്എംഎസുകൾ എന്നിവയും പ്ലാനിലൂടെ ലഭിക്കും.

വിഐ പ്ലാൻ
വിഐയുടെ പ്ലാനിന് 299 രൂപയാണ് വില. ഈ പ്ലാൻ വീക്കെൻഡ് ഡാറ്റ റോൾഓവർ ആനുകൂല്യ, ഡബിൾ ഡാറ്റ ആനുകൂല്യം എന്നിവ നൽകുന്ന പ്ലാനാണ്. അതായത് 28 ദിവസത്തേക്ക് ദിവസവും രണ്ട് ജിബി ഡാറ്റ നൽകിയിരുന്ന പ്ലാൻ ഇപ്പോൾ അധികമായി ദിവസവും 2 ജിബി ഡാറ്റകൂടി നൽകുന്നു. മൊത്തം 4 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഇത് കൂടാതെ വാരാന്ത്യ റോൾഓവർ ഡാറ്റ ആനുകൂല്യത്തോടെ തിങ്കൾ മുതൽ വെള്ളി വരെ ഉപയോഗിക്കാത്ത ഡാറ്റ ശനി ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാൻ സാധിക്കും.

വിഐയുടെ 299 രൂപ പ്ലാൻ അൺലിമിറ്റഡ് കോളുകൾ നൽകുന്നുണ്ട്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്. ദിവസവും 4 ജിബി ഡാറ്റ ലഭിക്കുന്നതിലൂടെ സ്ട്രീമിങ്, വർക്ക് ഫ്രം ഹോം എന്നിവയ്ക്ക് ഉപയോഗപ്പെടുന്ന പ്ലാനാണ് ഇത്. എംപിഎല്ലിൽ 75 രൂപ പ്രതിദിന കിഴിവ്, 125 രൂപ അഷ്വേർഡ് ബോണസ് ക്യാഷ്, വിഐ മൂവീസിലേക്കും ടിവിയിലേക്കും സബ്ക്രിപ്ഷൻ, സോമാറ്റോയിൽ ഫുഡ് ഓർഡറുകൾക്ക് കിഴിവ് എന്നിവയും ഈ പ്ലാനിലൂടെ നേടാം.


Click it and Unblock the Notifications








