രണ്ട് മാസം വാലിഡിറ്റിയുള്ള എയർടെൽ, ജിയോ, വിഐ റീചാർജ് പ്ലാനുകൾ
ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനികളാണ് ജിയോ, എയർടെൽ, വിഐ എന്നിവ. മൂന്ന് കമ്പനികളും കടുത്ത മത്സരത്തിലാണ്. അതുകൊണ്ട് തന്നെ എല്ലാ വില നിലവാരത്തിലും മികച്ച പ്ലാനുകൾ അവതരിപ്പിക്കാൻ കമ്പനികൾ ശ്രമിക്കുന്നു. 28 ദിവസവും, 56 ദിവസം, 84 ദിവസം എന്നാ വാലിഡിറ്റി കാലയളവിലാണ് ഏറ്റവും ജനപ്രീയമായ പ്ലാനുകൾ ഉള്ളത്. ഇതിൽ 84 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾക്ക് വില കൂടുതലായതിനാലും 28 ദിവസം പ്ലാനിന്റെ വാലിഡിറ്റി വേഗം അവസാനിക്കും എന്നതിനാൽ പലരും തിരഞ്ഞെടുക്കുന്നത് ഇതിന് ഇടയിലുള്ള 56 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളാണ്.

56 ദിവസം അഥവാ രണ്ട് മാസം വാലിഡിറ്റി നൽകുന്ന മികച്ച പ്ലാനുകളുടെ നിര തന്നെ ജിയോ, എയർടെൽ, വിഐ എന്നിവ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ദിവസേനയുള്ള ഡാറ്റ ആനുകൂല്യങ്ങൾ, അൺലിമിറ്റഡ് കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയ്ക്കൊപ്പം ചില പ്ലാനുകൾ അധിക ആനികൂല്യങ്ങളും ഓഫറുകളും നൽകുന്നുണ്ട്. ഈ പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

എയർടെൽ 399 രൂപ പ്രീപെയ്ഡ് പ്ലാൻ
എയർടെല്ലിന്റെ 399 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. ഇതിനൊപ്പം അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. 56 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനിലൂടെ അധിക ആനുകൂല്യങ്ങളായി പ്രൈം വീഡിയോ മൊബൈൽ എഡിഷൻ, എയർടെൽ എക്സ് സ്ട്രീം, വിങ്ക് മ്യൂസിക് എന്നിവയിലേക്കുള്ള സബ്സ്ക്രിപ്ഷൻ എന്നിവയും ലഭിക്കുന്നു.

എയർടെൽ 449 രൂപ പ്രീപെയ്ഡ് പ്ലാൻ
449 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ എയർടെൽ ദിവസവും 2 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ പ്ലാനിലൂടെ 56 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നുണ്ട്. പ്രൈം വീഡിയോ മൊബൈൽ എഡിഷൻ സബ്ക്രിപ്ഷൻ, എയർടെൽ എക്സ് സ്ട്രീം, വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷൻ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും.

എയർടെൽ 558 രൂപ പ്രീപെയ്ഡ് പ്ലാൻ
എയർടെല്ലിന്റെ 558 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 3 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളുകളും 56 ദിവസത്തെ വാലിഡിറ്റിയും ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നുണ്ട്. പ്രൈം വീഡിയോ മൊബൈൽ എഡിഷൻ, എയർടെൽ എക്സ് സ്ട്രീം, വിങ്ക് മ്യൂസിക് എന്നീ സബ്ക്രിപ്ഷനുകളും ഈ പ്ലാനിലൂടെ ലഭിക്കും.

ജിയോ 399 രൂപ പ്രീപെയ്ഡ് പ്ലാൻ
ജിയോയുടെ 56 ദിവസം വാലിഡിറ്റിയുള്ല പ്ലാനുകളിൽ ആദ്യത്തേത് 399 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളുകളും ദിവസവും 1.5 ജിബി ഡാറ്റയും 56 ദിവസത്തേക്ക് ലഭിക്കും. ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും. ദിവസവും 100 എസ്എംഎസും ഈ പ്ലൻ നൽകുന്നു. കുറഞ്ഞ വിലയിൽ ലഭിക്കുന്ന 56 ദിവസം വാലിഡിറ്റിയുള്ള പ്ലാനാണ് ഇത്.

ജിയോ 444 രൂപ പ്രീപെയ്ഡ് പ്ലാൻ
ജിയോയുടെ 444 രൂപ വിലയുള്ള റീചാർജ് പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളുകൾ നൽകുന്നു. ദിവസവും 2 ജിബി പ്രതിദിന ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. ഈ ഡാറ്റ ആനുകൂല്യം ഗെയിമിങ്, സ്ട്രീമിങ് എന്നിവയ്ക്ക് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് സഹായകമായിരിക്കും. ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

ജിയോ രൂപ 598 പ്രീപെയ്ഡ് പ്ലാൻ
ജിയോയുടെ 598 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളുകളും ദിവസവും 2 ജിബി പ്രതിദിന ഡാറ്റയും നൽകുന്ന പ്ലാനാണ്. 56 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും നൽകുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. 444 രൂപ പ്ലാനിൽ നിന്നും ഈ പ്ലാനിനെ വ്യത്യസ്തമാക്കുന്നത് ഒരു വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ ലഭിക്കുന്നു എന്നതാണ്.

വിഐ 269 രൂപ പ്രീപെയ്ഡ് പ്ലാൻ
വിഐയുടെ 269 രൂപ പ്രീപെയ്ഡ് പ്ലാൻ 56 ദിവസം വാലിഡിറ്റിയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് മൊത്തം 4ജിബി ഡാറ്റയാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും 600 എസ്എംഎസുകളും ഈ പ്ലാനുലൂടെ ലഭിക്കുന്നു. ഉപയോക്താക്കൾക്ക് വിഐ മൂവീസ്, ടിവി സബ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നുണ്ട്. കുറച്ച് ഡാറ്റ മാത്രം വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണ് ഇത്.

വിഐ 399 രൂപ പ്രീപെയ്ഡ് പ്ലാൻ
399 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ വിഐ ദിവസവും 1.5GB ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളിങും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. വിഐ മൂവീസ്, ടിവി സബ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നു. വീക്കെൻഡ് ഡാറ്റ റോൾഓവർ ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിൽ രാത്രി മുഴുവൻ സൌജന്യ ഡാറ്റ ലഭിക്കുന്ന ഓഫറും ഉണ്ട്.

വിഐ 449 രൂപ പ്രീപെയ്ഡ് പ്ലാൻ
വിഐയുടെ 449 രൂപ പ്ലാൻ ഡബിൾ ഡാറ്റ ആനുകൂല്യം ലഭിക്കുന്ന പ്ലാനാണ്. 56 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ ദിവസവും 4ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളിങും ദിവസവും 100 എസ്എംഎസുകളും നൽകുന്ന പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ നൈറ്റ് അൺലിമിറ്റഡ് ഡാറ്റ ഓഫറും വീക്കെൻഡ് റോൾഓവർ ഡാറ്റ ആനുകൂല്യവും ലഭിക്കും.

വിഐ 595 രൂപ പ്രീപെയ്ഡ് പ്ലാൻ
വിഐ 595 രൂപ പ്രീപെയ്ഡ് പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയും സീ5 പ്രീമിയം ആക്സസും നൽകുന്ന പ്ലാനാണ്. ദിവസവും 2 ജിബി ഡാറ്റ ആനുകൂല്യം നൽകുന്ന പ്ലാനാണ് ഇത്. വിഐ മൂവീസ്, ടിവി സബ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നു. വിക്കെൻഡ് ഡാറ്റ റോൾഓവർ അൺലിമിറ്റഡ് കോളിങ് ആനുകൂല്യം, ദിവസവും 100 എസ്എംഎസുകൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും.


Click it and Unblock the Notifications








