Home
News

ജിയോ, എയർടെൽ എന്നിവയുടെ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ

ഇന്ത്യൻ ടെലിക്കോം വിപണിയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥനങ്ങളിലുള്ള കമ്പനികളാണ് ജിയോയും എയർടെല്ലും. തങ്ങളുടെ ഉപഭോക്താക്കൾക്കായി വിപുലമായ പ്രീപെയ്ഡ് പ്ലാനുകൾ ഈ ഓപ്പറേറ്റമാർ നൽകുന്നുണ്ട്. സാധാരണയായി 2 ജിബി പ്രതിദിന ഡാറ്റ പ്രീപെയ്ഡ് പ്ലാനുകൾ വർക്ക് ഫ്രം ഹോം, വീഡിയോ സ്ട്രീമിങ് എന്നിവയ്ക്ക് മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനുകളാണ്. ഇത്തരം ധാരാളം പ്ലാനുകൾ എയർടെല്ലിനും ജിയോയ്ക്കും ഉണ്ട്. വ്യത്യസ്ത വാലിഡിറ്റി കാലയളവിൽ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ ലഭ്യമാണ്. ഈ വിഭാഗത്തിലുള്ള വാർഷിക പ്ലാനുകളാണ് നമ്മളിന്ന് നോക്കുന്നത്.

ജിയോ, എയർടെൽ എന്നിവയുടെ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന വാർഷിക പ്ലാനുകൾ

എയർടെൽ 2498 രൂപ പ്ലാൻ

ഏറ്റവും ഉയർന്ന സർവ്വീസ് വാലിഡിറ്റിയുള്ളതും ദിവസവും 2 ജിബി ഡാറ്റ നൽകുന്നതുമായ പ്ലാൻ അന്വേഷിക്കുന്ന എയർടെൽ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് 2498 രൂപയുടേത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് മികച്ച ആനുകൂല്യങ്ങളും സേവനങ്ങളും നൽകുന്നു. ഈ പ്രീപെയ്ഡ് പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 2 ജിബി ഡാറ്റ വച്ച് മൊത്തം 730 ജിബി ഡാറ്റയും ഉപയോക്താക്കൾക്ക് ലഭിക്കും. അൺലിമിറ്റഡ് സൌജന്യ കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നു. പ്രീപെയ്ഡ് പ്ലാനിലൂടെ അധിക ആനുകൂല്യങ്ങളായി എയർടെൽ എക്സ്സ്ട്രീം പ്രീമിയം, വിങ്ക് മ്യൂസിക് എന്നിവയിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കും.

എയർടെൽ 2698 രൂപ പ്രീപെയ്ഡ് പ്ലാൻ

ഭാരതി എയർടെൽ 2698 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനും നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ ദിവസവും 2ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങും 365 ദിവസം വാലിഡിറ്റിയും തന്നെയാണ് ലഭിക്കുന്നത്. ഇത് കൂടാതെ എയർടെൽ ഒടിടി ആനുകൂല്യങ്ങളും പ്ലാനിനൊപ്പം നൽകുന്നു. 399 രൂപ വിലമതിക്കുന്ന ഒരു വർഷത്തെ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷനാണ് ഇതിലൂടെ ലഭിക്കുന്ന പ്രധാന ആനുകൂല്യം. കൂടാതെ ആമസോൺ പ്രൈം വീഡിയോയുടെ 30 ദിവസത്തെ സൌജന്യ ട്രയലും ലഭിക്കും. 2498 രൂപ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കുന്ന എല്ലാ അധിക ആനുകൂല്യങ്ങളും 2698 രൂപ പ്ലാനിലും ലഭിക്കും.

ജിയോ 2399 രൂപ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോയുടെ 2399 രൂപ പ്ലാൻ 365 ദിവസത്തേക്ക് 2 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഇതിലൂടെ ലഭിക്കുന്ന മൊത്തം ഇന്റർനെറ്റ് ഡാറ്റ 730 ജിബിയാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. ഇതുകൂടാതെ ഉപയോക്താക്കൾക്ക് വിവിധ ജിയോ ആപ്പുകളായ ജിയോ ടിവി, ജിയോ സിനിമാ, ജിയോസെക്യൂരിറ്റി എന്നിവയും ലഭിക്കും.

ജിയോ 2599 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 2599 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ലഭിക്കുന്ന ഉപയോക്താക്കൾക്ക് 740 ജിബി അൺലിമിറ്റഡ് ഡാറ്റയാണ് ലഭിക്കുന്നത്. ദിവസവും ലഭിക്കുന്ന 2ജിബി ഡാറ്റ കൂടാതെ 10ജിബി അധിക ഡാറ്റയും ഈ പ്ലാൻ നൽകുന്നു. എഫ്‌യുപി ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ 64 കെബിപിഎസ് ഇന്റർനെറ്റ് വേഗതയിൽ ബ്രൌസ് ചെയ്യാനും കഴിയും. ഈ പ്രീപെയ്ഡ് പ്ലാനിന്റെ മറ്റ് ആനുകൂല്യങ്ങളിൽ അധിക ചെലവില്ലാതെ ഒരു വർഷത്തേക്ക് 399 രൂപ വിലമതിക്കുന്ന ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസും ലഭിക്കുന്നു. ഈ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും.

More from GizBot

Best Mobiles in India

English summary
Jio and Airtel are the dominant companies in the Indian telecom market. These companies offer the best plans for their customers with 2GB of data per day and valid for one year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X