Home
News

1000 രൂപയിൽ താഴെ വിലയുള്ള എയർടെൽ, ജിയോ, ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാനുകൾ

പ്രീപെയ്ഡ് താരിഫ് നിരക്കുകൾ വർധിപ്പിച്ചതിന് പിന്നാലെ രാജ്യത്തെ ഇന്റർനെറ്റ് സേവനദാതാക്കൾ ബ്രോഡ്ബാൻഡ് താരിഫുകൾ ഉയർത്തുമെന്ന സൂചനകൾ ഉണ്ട്. എന്നാൽ കമ്പനികളിൽ നിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്ത് വന്നിട്ടില്ല. ജിയോ, എയർടെൽ ബിഎസ്എൻഎൽ എന്നിവടെ എൻട്രി ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ 399 രൂപ മുതലാണ് ആരംഭിക്കുന്നത്. ചില ബ്രോഡ്‌ബാൻഡ് പ്ലാനുകൾ സ്ട്രീമിംഗ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്.

ജിയോഫൈബർ, എയർടെൽ എക്സ്ട്രീം, ബിഎസ്എൻഎൽ ഭാരത് ഫൈബർ

2021 സെപ്റ്റംബറിലെ ട്രായ് ഡാറ്റ അനുസരിച്ച് 5.05 ദശലക്ഷം വരിക്കാരുള്ള ബിഎസ്എൻഎല്ലും 3.94 ദശലക്ഷം വരിക്കാരുള്ള റിലയൻസ് ജിയോയും 3.85 ദശലക്ഷം വരിക്കാരുള്ള എയർടെല്ലുമാണ് ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് വയർഡ് ബ്രോഡ്‌ബാൻഡ് സേവന ദാതാക്കൾ. ഇതിൽ ബിഎസ്എൻഎല്ലിന് കാലങ്ങളായി വയേർഡ് ബ്രോഡ്ബാന്റ് വിപണിയിൽ ശക്തമായ ആധിപത്യം ഉണ്ട്. ജിയോ, എയർടെൽ എന്നിവ മത്സരം കടുപ്പിച്ചതോടെ ഈ കമ്പനികൾ കുറഞ്ഞ നിരക്കിൽ ആകർഷകമായ ഡാറ്റയും വേഗതയും നൽകുന്ന പ്ലാനുകൾ നൽകുന്നുണ്ട്. ജിയോഫൈബർ, എയർടെൽ എക്സ്ട്രീം, ബിഎസ്എൻഎൽ ഭാരത് ഫൈബർ എന്നിവയുടെ പ്ലാനുകൾ നോക്കാം.

എയർടെൽ, ജിയോ, ബിഎസ്എൻഎൽ എൻട്രി ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

എയർടെൽ, ജിയോ, ബിഎസ്എൻഎൽ എൻട്രി ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

ജിയോഫൈബറിന്റെ എൻട്രിലെവൽ പ്ലാനിന് 399 രൂപയാണ് വില. ഈ പ്ലാൻ 30 എംബിപിഎസ് വേഗതയാണ് നൽകുന്നത്. അൺലിമിറ്റഡ് ഇന്റർനെറ്റും ഇതിലൂടെ ലഭിക്കുന്നു. ഈ പ്ലാനിലൂടെ ഒടിടി ആനുകൂല്യങ്ങളൊന്നും ലഭിക്കുകയില്ല്. എന്നാൽ അൺലിമിറ്റഡ് കോളിങ് ആനുകൂല്യം ഈ പ്ലാനിലൂടെ ജിയോഫൈബർ നൽകുന്നുണ്ട്. റീചാർജിനായി കുറഞ്ഞ തുക മാത്രം ചിലവാക്കുന്ന, കുറഞ്ഞ വേഗത മാത്രം മതിയാകുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ ആണ് ഇത്.

എയർടെൽ എക്ട്രീം

എയർടെൽ എക്ട്രീം നൽകുന്ന വില കുറഞ്ഞ ബ്രോഡ്ബാന്റ് പ്ലാനിന് 499 രൂപയാണ് ചിലവഴിക്കേണ്ടി വരുന്നത്. ജിയോയുമായി താരതമ്യം ചെയ്യുമ്പോൾ വില കൂടുതാണ് എന്നത് പോലെ വേഗതയും കൂടുതലാണ്. ഈ പ്ലാൻ 40 എംബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഇന്റർനെറ്റ് നൽകുന്നു. ഇത് കൂടാതെ എയർടെൽ എക്ട്രീം, വിങ്ക് മ്യൂസിക്ക്, ഷാ അക്കാദമി എന്നിവയിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും ഇതിലൂടെ ലഭിക്കും. എയർടെൽ എക്ട്രീം ആപ്പിൾ വൂട്ട് ബേസിക്ക്, ഇറോസ് നൌ, ഹങ്കാമ പ്ലേ, ഷെമേരോ, അൾട്ര എന്നിവയിലേക്കുള്ള ആക്‌സസും ലഭിക്കും.

ബിഎസ്എൻഎൽ ഭാരത് ഫൈബർ

ബിഎസ്എൻഎൽ ഭാരത് ഫൈബറിന്റെ ഏറ്റവും വില കുറഞ്ഞ പ്ലാൻ 449 രൂപയ്ക്കാണ് ലഭിക്കുന്നത്. ഈ ബ്രോഡ്‌ബാൻഡ് പ്ലാൻ ഫൈബർ ബേസിക് പ്ലാൻ എന്നും അറിയപ്പെടുന്നു. ഈ പ്ലാനിലൂടെ വരിക്കാർക്ക് 3.3 ടിബി ഡാറ്റയാണ് ലഭിക്കുന്നച്. ഈ 3300 ജിബി എഫ്യുപി ലിമിറ്റ് വരെ 30 എംബിപിഎസ് വേഗതയാണ് ലഭിക്കുന്നത്. എഫ്യുപി ലിമിറ്റ് കഴിഞ്ഞാൽ വേഗത 2 എംബിപിഎസ് ആയി കുറയുന്നു.

എയർടെൽ, ജിയോ, ബിഎസ്എൻഎൽ മിഡ്-ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

എയർടെൽ, ജിയോ, ബിഎസ്എൻഎൽ മിഡ്-ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

എയർടെൽ എക്ട്രീമിന്റെ മിഡ് ലെവൽ ബ്രോഡ്ബാന്റ് പ്ലാനിന് 799 രൂപയാണ് വില വരുന്നത്. ഈ പ്ലാനിനനെ എയർടെൽ പ്രീമിയം 799 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ എന്നാണ് അറിയപ്പെടുന്നച്. 70 എംബിപിഎസ് വേഗതയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. അൺലിമിറ്റഡ് ഇന്റർനെറ്റ് നൽകുന്ന ഈ പ്ലാനിലൂടെ എയർടെൽ എക്ട്രീം, വിങ്ക് മ്യൂസിക്ക്, ഷാ അക്കാദമി എന്നിവയിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ പോലുള്ള മറ്റ് അധിക ആനുകൂല്യങ്ങളും ലഭിക്കുന്നു.

മിഡ്-ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാൻ

ജിയോഫൈബറിന്റെ മിഡ്-ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാനിന് 699 രൂപയാണ് വില. ഈ പ്ലാൻ 60 എംബിപിഎസ് വേഗതയാണ് വരിക്കാർക്ക് നൽകുന്നത്. അൺലിമിറ്റഡ് ഇന്റർനെറ്റും ഈ പ്ലാനിലൂടെ ലഭിക്കില്ല. ഈ പ്ലാനിനൊപ്പവും ജിയോ ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകളൊന്നും നൽകുന്നില്ല. അൺലിമിറ്റഡ് കോളിങ് ആനുകൂല്യം പ്ലാനിലൂടെ ലഭിക്കുന്നു.

799 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ

ബിഎസ്എൻഎൽ ഭാരത് ഫൈബർ 799 രൂപ ബ്രോഡ്‌ബാൻഡ് പ്ലാനിലൂടെ 3300 ജിബി വരെ ഡാറ്റ 100 എംബിപിഎസ് വേഗതയിൽ ലഭിക്കുന്നു. ഈ എഫ്യുപി ലിമിറ്റ് കഴിഞ്ഞാൽ വേഗത 2 എംബിപിഎസ് ആയി കുറയുന്നു. ബിഎസ്എൻഎൽ അടുത്തിടെ 749 രൂപ വിലയുള്ള ഒരു ബ്രോഡ്‌ബാൻഡ് പ്ലാൻ അവതരിപ്പിച്ചിരുന്നു. 100 Mbps വേഗതയിൽ 100 ജിബി വരെ ഡാറ്റ നൽകുന്ന പ്ലാനായിരുന്നു ഇത്. ഈ ഡാറ്റ അവസാനിച്ചാൽ വേഗത 5 എംബിപിഎസ് ആയി കുറയ്ക്കുന്നു.

എയർടെൽ, ജിയോ, ബിഎസ്എൻഎൽ എന്നിവയുടെ 999 രൂപ പ്ലാനുകൾ

എയർടെൽ, ജിയോ, ബിഎസ്എൻഎൽ എന്നിവയുടെ 999 രൂപ പ്ലാനുകൾ

ജിയോഫൈബർ 999 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ 150 എംബിപിഎസ് വരെ ഡൗൺലോഡ് അപ്‌ലോഡ് വേഗതയും അൺലിമിറ്റഡ് ഇന്റർനെറ്റും നൽകുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ആമസോൺ പ്രൈം, ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ, സോണി എൽഐവി, സീ5, ആൾട്ട് ബാലാജി എന്നിവയുൾപ്പെടെ 1000 രൂപ വിലയുള്ള 14 ഒടിടി ആപ്പുകളിലേക്കുള്ള ആക്‌സസും ഈ പ്ലാൻ നൽകുന്നു.

എന്റർടൈൻമെന്റ് ബ്രോഡ്‌ബാൻഡ് പ്ലാൻ

എയർടെൽ എക്ട്രീം 999 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ എന്റർടൈൻമെന്റ് ബ്രോഡ്‌ബാൻഡ് പ്ലാൻ എന്നാണ് അറിയപ്പെടുന്നത് ഇതിലൂടെ 200 എംബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഇന്റർനെറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നു. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നിരവധി ഒടിടി ആപ്പുകളിലേക്കുള്ള ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും.

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ ഈ വിഭാഗത്തിൽ നൽകുന്ന പ്ലാനിന് 949 രൂപയാണ് വില. ഈ പ്ലാനിലൂടെ 150 എബിപിഎസ് വേഗതയിൽ 200 ജിബി വരെ ഡാറ്റയാണ് ലഭിക്കുന്നത്. ഈ ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ വേഗത 10 എംബിപിഎസ് ആയി കുറയ്ക്കുന്നു. ബിഎസ്എൻഎൽ പ്രീമിയം ഫൈബർ 999 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ 200 എംബിപിഎസ് വേഗതയിൽ 3300 ജിബി ഡാറ്റ വരെ നൽകുന്നു. ഈ പ്ലാൻ ഡിസ്നി+ ഹോട്ട്സ്റ്റാറിലേക്ക് സൗജന്യ പ്രീമിയം ആക്സസും നൽകുന്നു. ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം ആക്സസ് നൽകുന്ന ഒരേയൊരു കമ്പനിയാണ് ബിഎസ്എൻഎൽ.

More from GizBot

Best Mobiles in India

English summary
Jiofiber, Airtel Xtrem and BSNL Bharat Fiber offer attractive broadband plans to their customers. Take a look at the best broadband plans priced below Rs 1,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X