Home
News

250 രൂപയിൽ താഴെ വിലയുള്ള ജിയോ, എയർടെൽ, ബി‌എസ്‌എൻ‌എൽ പ്രീപെയ്ഡ് പ്ലാനുകൾ

എല്ലാ വില നിലവാരത്തിലും പ്ലാനുകൾ നൽകാനുള്ള ശ്രമങ്ങൾ ടെലിക്കോം കമ്പനികൾ നടത്തുന്നുണ്ട്. ജിയോ, എയർടെൽ, ബിഎസ്എൻഎൽ എന്നീ ടെലിക്കോം ഓപ്പറേറ്റർ തങ്ങളുടെ ഉപയോക്താക്കളുടെ ഡാറ്റ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മികച്ച പ്ലാനുകൾ നൽകുന്നു. 30 ദിവസം, 60 ദിവസം വാലിഡിറ്റികളോടെയുള്ള പ്ലാനുകളും കമ്പനികൾ നൽകുന്നുണ്ട്. ജിയോ അടുത്തിടെ 247 രൂപ പ്ലാൻ അവതരിപ്പിച്ചിരുന്നു. ഇതിന് അനുസരിച്ചുള്ള പ്ലാനുകൾ മറ്റ് ടെലിക്കോം കമ്പനികളും അവതരിപ്പിച്ചു.

250 രൂപയിൽ താഴെ വിലയുള്ള ജിയോ, എയർടെൽ, ബി‌എസ്‌എൻ‌എൽ പ്ലാനുകൾ

ഡാറ്റ ഉപഭോഗം ലോക്ഡൌൺ കാരണം വർധിച്ച സന്ദർഭത്തിൽ എല്ലാ വരിക്കാരെയും തൃപതിപ്പെടുത്തുന്ന മികച്ച പ്ലാനുകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ, ബിഎസ്എൻഎൽ എന്നിവ അധികം പണം മുടക്കാൻ തയ്യാറല്ലാത്ത ആളുകൾക്ക് വേണ്ടിയും ആകർഷകമായ പ്ലാനുകൾ നൽകുന്നുണ്ട്. ഈ ടെലിക്കോം കമ്പനികളുടെ 250 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

250 രൂപയിൽ താഴെ വിലയുള്ള എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ

250 രൂപയിൽ താഴെ വിലയുളള മൂന്ന് ഡാറ്റ പ്ലാനുകൾ എയർടെൽ നൽകുന്നുണ്ട്. ഈ പ്ലാനുകളുടെ വില 98 രൂപ, 131 രൂപ, 248 രൂപ എന്നിങ്ങനെയാണ്. ആദ്യ പ്ലാൻ 98 രൂപയ്ക്ക് 12 ജിബി ഡാറ്റ നൽകുന്നു. നിലവിലുള്ള ബേസ് പ്ലാൻ വാലിഡിറ്റി അവസാനിക്കുന്നത് വരെ ഇതും ലഭ്യമാകും. 131 രൂപ പ്ലാൻ 100 എംബി ഡാറ്റ, ഒരു മാസത്തേക്ക് ആമസോൺ പ്രൈമിലേക്കുള്ള ആക്സസ്, സൌജന്യ ഹലോ ട്യൂണുകൾ, എയർടെൽ എക്സ്സ്ട്രീം, വിങ്ക് മ്യൂസിക് എന്നിവ നൽകുന്നു. ബേസ് പ്ലാൻ വാലിഡിറ്റി തന്നെയാണ് ഈ പ്ലാനിനും ഉള്ളത്. 248 രൂപ പായ്ക്ക് ഉപയോക്താക്കൾക്ക് 25 ജിബി ഡാറ്റയും വിങ്ക് മ്യൂസിക് ആപ്പിലേക്ക് പ്രീമിയം ആക്സസും നൽകുന്നു.

ജിയോയുടെ 250 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

റിലയൻസ് ജിയോ ഒരേ സെഗ്‌മെന്റിൽ മൂന്ന് പായ്ക്കുകൾ നൽകുന്നുണ്ട്. ഈ പ്ലാനുകൾ‌ക്ക് നിങ്ങൾ‌ക്ക് 151 രൂപ, 201 രൂപ, 251 രൂപ എന്നിങ്ങനെയാണ് വില. ഈ പ്ലാനുകൾ 30 ദിവസത്തേക്ക് 30 ജിബി, 40 ജിബി, 50 ജിബി എന്നിങ്ങനെ ഡാറ്റ നൽകുന്നു. മൂന്ന് പായ്ക്കുകളും വർക്ക് ഫ്രം ഹോം വിഭാഗത്തിൽ ആണ് വരുന്നത്. വോഡഫോൺ-ഐഡിയ 251 രൂപയുടെ പായ്ക്കും നൽകുന്നുണ്ട്. ഇതിലൂടെ 50 ജിബി ഡാറ്റ ലഭിക്കും

ബി‌എസ്‌എൻ‌എല്ലിന്റെ 250 രൂപയിൽ താഴെ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ

ബി‌എസ്‌എൻ‌എൽ ഈ വിഭാഗത്തിൽ രണ്ട് പ്ലാനുകൾ നൽകുന്നുണ്ട്. ഈ പായ്ക്കുകൾ‌ക്ക് നിങ്ങൾ‌ക്ക് 151 രൂപ. 198 രൂപ എന്നിങ്ങനെയാണ് വില വരുന്നത്. 151 രൂപ പ്ലാൻ മൊത്തം 40 ജിബി ഡാറ്റയാണ ൽകുന്നത്. 198 രൂപ പ്ലാൻ ദിവസവും 2 ജിബി ഡാറ്റ 28 ദിവസത്തേക്ക് നൽകുന്നു. സിങ് മ്യൂസിക് ആപ്പ്, ലോക്ദുൻ കണ്ടന്റ എന്നിവയിലേക്കുള്ള ആക്സസും ഈ പ്ലാനുകൾ നൽകുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Telecom operators Jio, Airtel and BSNL offer the best plans to meet the data needs of their customers. Take a look at the plans of all the three telecom companies priced below Rs 250.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X