ദിവസവും 2 ജിബി ഡാറ്റ നൽകുന്ന എയർടെൽ, ജിയോ പ്രീപെയ്ഡ് പ്ലാനുകൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള ടെലിക്കോം കമ്പനികളാണ് എയർടെലും റിലയൻസ് ജിയോയും. മികച്ച പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചുകൊണ്ടാണ് ഇരു കമ്പനികളും ഉപയോക്താക്കളെ നേടിയത്. സ്ട്രീമിംഗ് ആനുകൂല്യങ്ങൾ അടക്കമുള്ള മികച്ച ഡാറ്റ പ്ലാനുകൾ വിഐയും ജിയോയും നൽകുന്നു. ഡാറ്റ, അൺലിമിറ്റഡ് കോളിങ്, മെസേജ് ആനുകൂല്യങ്ങൾ നൽകുന്ന കോംബോ പ്ലാനുകളാണ് ഇരു ടെലിക്കോം കമ്പനികളുടെയും പ്രധാന ആകഷണം. ഇതിൽ തന്നെ ഒരേ വില നിരവാരത്തിൽ വരുന്ന പ്ലാനുകളും ഉണ്ട്.

ദിവസവും രണ്ട് ജിബി ഡാറ്റ എന്നത് ഇന്ന് മിക്ക ആളുകൾക്കും ആവശ്യമുള്ള ഡാറ്റ ലിമിറ്റാണ്. വീഡിയോ സ്ട്രീമിങ്, ഓൺലൈൻ ഗെയിമിങ്, വർക്ക് ഫ്രം ഹോം എന്നിവയ്ക്കെല്ലാമായി ദിവസവും 2ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ നമ്മൾ തിരഞ്ഞെടുക്കാറുണ്ട്. ജിയോ, എയർടെൽ എന്നിവയുടെ 349 രൂപ, 599 രൂപ നിരക്കുകളിലുള്ള പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ രണ്ട് പ്ലാനുകളും ദിവസവും 2ജിബിയോ അതിൽ കൂടുതലോ ഡാറ്റ നൽകുന്ന പ്ലാനുകളാണ്.

ജിയോയുടെ 349 രൂപ പ്ലാൻ
റിലയൻസ് ജിയോയുടെ ആകർഷകമായ പ്ലാനാണ് 349 രൂപയുടേത്. ഈ പ്ലാൻ ദിവസവും 3 ജിബി ഡാറ്റയാണ് നൽകുന്നത്. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ അൺലിമിറ്റഡ് കോളിങും ഡാറ്റ ആനുകൂല്യങ്ങളും നൽകുന്നു. ഈ പ്ലാനിലൂടെ ജിയോ ആപ്പുകളിലേക്കുള്ള ആക്സസ്, ദിവസവും 100 മെസേജുകൾ സ്ട്രീമിംഗ് ആനുകൂല്യങ്ങൾ എന്നിവയും നൽകുന്നു.

എയർടെല്ലിന്റെ 349 രൂപ പ്ലാൻ
അൺലിമിറ്റഡ് കോളിങ് നൽകുന്ന എർടെല്ലിന്റെ 349 രൂപ പ്ലാൻ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. എയർടെൽ എക്സ്സ്ട്രീം, ഹലോ ട്യൂൺസ്, വിങ്ക് മ്യൂസിക്, ആമസോൺ പ്രൈം പ്രീമിയം സബ്സ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നു. പ്ലാൻ റീചാർജ് ചെയ്ത ആളുകൾക്ക് ഫാസ്റ്റ്ടാഗിൽ 100 രൂപ ക്യാഷ്ബാക്കും ലഭിക്കും. 349 രൂപയുടെ പ്ലാനിന്റെ കാര്യത്തിൽ ജിയോയേക്കാൾ കൂടുതൽ ആനുകൂല്യം നൽകുന്നത് എയർടെല്ലാണ്.

ജിയോയുടെ 599 രൂപ പ്ലാൻ
റിലയൻസ് ജിയോയുടെ 599 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. 84 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ജിയോ ആപ്പുകളിലേക്ക് സൌജന്യ സബ്ക്രിപ്ഷനും നൽകുന്നു. ഈ പ്ലാൻ മറ്റ് ആപ്പുകളിലേക്ക് സ്ട്രീമിംഗ് ആനുകൂല്യങ്ങൾ നൽകുന്നില്ല എന്നതൊരു പോരായ്മയാണ്. മൂന്ന് മാസം വരെ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

എയർടെല്ലിന്റെ 599 രൂപ പ്ലാൻ
എയർടെല്ലിന്റെ 599 രൂപ പ്ലാൻ ദിവസവും 2 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യം നൽകുന്ന പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. 100 മെസേജുകൾ, എയർടെൽ എക്സ്സ്ട്രീം പ്രീമിയം ആക്സസ്, വിങ്ക് മ്യൂസിക് ആക്സസ്, പ്രൈം വീഡിയോ മൊബൈൽ എഡിഷൻ സബ്ക്രിപ്ഷൻ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളാണ്. വാലിഡിറ്റിയുടെ കാര്യത്തിൽ ജിയോയുടെ പ്ലാനാണ് മുന്നിലെങ്കിലും ആനുകൂല്യങ്ങൾ എയർടെല്ലിനാണ് കൂടുതൽ.


Click it and Unblock the Notifications








