ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന 500 രൂപയിൽ താഴെ വിലയുള്ള ജിയോ, എയർടെൽ പ്ലാനുകൾ
ഇന്ത്യൻ ടെലിക്കോം വിപണിയിൽ ഏറ്റവും കൂടുതൽ മത്സരം നടക്കുന്നത് വിപണി വിഹിതത്തിൽ ഒന്നും രണ്ടും സ്ഥാനക്കാരായ ജിയോയും എയർടെല്ലും തമ്മിലാണ്. അതുകൊണ്ട് തന്നെ പ്ലാനുകൾ അവതരിപ്പിക്കുമ്പോൾ എതിരാളിയെക്കാൾ മികച്ച ആനുകൂല്യം നൽകാൻ കമ്പനികൾ ശ്രദ്ധിക്കുന്നു. ഇരു കമ്പനികളും വരുമാനം വർധിപ്പിക്കാൻ ശ്രമിക്കുന്നതിന് ഒപ്പം തന്നെ ഉപയോക്താക്കളെ കൂടുതലായി തങ്ങളുടെ നെറ്റ്വർക്കിലേക്ക് എത്തിക്കാനും ശ്രമിക്കുന്നു.

ദിവസവും 1.5 ജിബി ഡാറ്റ ഉപയോഗിക്കുന്ന ആളുകൾ ഇന്ത്യയിൽ വളരെ കൂടുതലാണ്. 1ജിബി പ്ലാൻ തികയാതെ വരികയും 2ജിബി അധികമാവുകയും ചെയ്യുന്ന ആളുകളാണ് ഇതിൽ മിക്കതും. ഇത്തരം ആളുകൾക്കായി മികച്ച പ്ലാനുകൾ തന്നെ ജിയോയും എയർടെല്ലും നൽകുന്നുണ്ട്. 500 രൂപയിൽ താഴെ വിലയിൽ ഈ പ്ലാനുകൾ ലഭ്യമാണ്. എയർടെല്ലിന്റെയും ജിയോയുടെയും ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന 500 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

എയർടെൽ പ്ലാൻ
ഭാരതി എയർടെല്ലിന്റെ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന 500 രൂപയിൽ താഴെയുള്ള പ്ലാനിന് 399 രൂപയാണ് വില. ഈ പ്ലാൻ 56 ദിവസം വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 1.5 ജിബി ഡാറ്റ വീതം മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 84 ജിബി ഡാറ്റ നൽകുന്നു. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങും 100 ദിവസവും എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാൻ ഉപയോക്താക്കൾക്ക് എയർടെൽ എക്സ്സ്ട്രീം പ്രീമിയം സബ്ക്രിപ്ഷനും നൽകുന്നുണ്ട്.

399 രൂപ പ്ലാനിലൂടെ ലഭിക്കുന്ന ഏറ്റവും മികച്ച ആനുകൂല്യം ആമസോൺ പ്രൈം വീഡിയോ മൊബൈൽ പതിപ്പിന്റെ ഒരു മാസത്തെ സൌജന്യ ട്രയലാണ്. എയർടെല്ലിന്റെ 399 രൂപ പ്ലാൻ രാജ്യത്തിലെ എല്ലാ സർക്കിളുകളിലും ലഭ്യമാണ്. ഈ പ്ലാൻ എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. രണ്ട് മാസത്തോളം വാലിഡിറ്റിയുള്ള പ്ലാനുകൾ അന്വേഷിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകളിൽ ഒന്നാണ് ഇത്.

ജിയോ പ്ലാൻ
റിലയൻസ് ജിയോയുടെ 500 രൂപയിൽ താഴെ വിലയിൽ ദിവസവും 1.5 ജിബി ഡറ്റാ നൽകുന്ന പ്ലാനിനും 399 രൂപയാണ് വില. എയർടെൽ പ്ലാനിന് സമാനമായി 56 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനും നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കായി 84 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന പ്ലാനിലൂടെ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങൾ, ദിവസവും 100 എസ്എംഎസുകൾ എന്നിവയും ലഭിക്കും. ഈ പ്ലാൻ ജിയോ ആപ്പുകളിലേക്ക് സൌജന്യ ആക്സസും നൽകുന്നുണ്ട്. ഇന്ത്യയിലെ എല്ലാ സർക്കിളുകളിലും ഇത് ലഭ്യമാണ്.

ഏതാണ് മികച്ചത്
ജിയോ, എയർടെൽ എന്നിവയുടെ 399 രൂപ പ്ലാനുകൾ നൽകുന്ന ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ സാമാനാണ്. വാലിഡിറ്റിയും സമാനമാണ്. ഏത് പ്ലാനാണ് നല്ലതെന്ന് ചോദിച്ചാൽ അധിക ആനുകൂല്യങ്ങൾ കൂടി പരിശോധിക്കേണ്ടി വരും. എയർടെൽ പ്ലാനിലൂടെ ലഭിക്കുന്ന അധിക ആനുകൂല്യങ്ങൾ ജിയോ നൽകുന്നില്ല. ഇതിൽ ആമസോൺ പ്രൈമിന്റെ ഒരുമാസത്തെ സൌജന്യ ട്രയലാണ് ഏറ്റവും ശ്രദ്ധേയമായ ആനുകൂല്യം. മറ്റ് ആനുകൂല്യങ്ങളെല്ലാം ഇരു പ്ലാനുകളിലും സമാനമാണ്.


Click it and Unblock the Notifications








