Home
News

200 രൂപയിൽ താഴെ മാത്രം ചിലവഴിച്ച് നേടാവുന്ന ജിയോ എയർടെൽ പ്ലാനുകൾ

ഇന്ത്യൻ ടെലിക്കോം വിപണിയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ടെലിക്കോം ഓപ്പറേറ്റർമാരാണ് റിലയൻസ് ജിയോയും ഭാരതി എയർടെല്ലും. രണ്ട് കമ്പനികളും കൂടുതൽ വരിക്കാരെ ചേർക്കാനുള്ള കടുത്ത മത്സരത്തിലാണ്. ഇതിന്റെ ഭാഗമായി എല്ലാ വില വിഭാഗത്തിലും മികച്ച പ്ലാനുകൾ ഇരു കമ്പനികളും അവതരിപ്പിക്കുന്നുണ്ട്. 200 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളുടെ വിഭാഗത്തിലും മികച്ച പ്ലാനുകൾ ഇരു കമ്പനികൾക്കും ഉണ്ട്.

വാലിഡിറ്റി

ഒരു മാസത്തോളം വാലിഡിറ്റി നൽകുന്നതും സൌജന്യ കോളിങ് ആനുകൂല്യങ്ങൾ നൽകുന്നതുമായ പ്ലാനുകളാണ് 200 രൂപയിൽ താഴെയുള്ള വിഭാഗത്തിൽ ഉള്ളത്. ഈ വിഭാഗത്തിൽ ജിയോ രണ്ട് പ്ലാനുകൾ മാത്രമാണ് നൽകുന്നത്. എന്നാൽ എയർടെൽ ഈ വിഭാഗത്തിൽ 5 പ്ലാനുകൾ നൽകുന്നുണ്ട്. എയർടെല്ലിന്റെ പ്ലാനുകൾ 19 രൂപ മുതൽ ആരംഭിക്കുന്നു. ജിയോയുടെ 149 രൂപ, 199 രൂപ പ്ലാനുകളാണ് നമ്മൾ പരിശോധിക്കുന്നത്.

ജിയോ പ്ലാനുകൾ

ജിയോ പ്ലാനുകൾ

മുകളിൽ സൂചിപ്പിച്ചതുപോലെ റിലയൻസ് ജിയോയ്ക്ക് 200 രൂപയിൽ താഴെ പ്രധാനമായും രണ്ട് പ്ലാനുകളാണ് ഉള്ളത്. ഇതിൽ ആദ്യത്തെ പ്ലാൻ 149 രൂപ വിലയുള്ളതാണ്. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യം നൽകുന്ന ഈ പ്ലാൻ ദിവസവും 1 ജിബി ഡാറ്റയും ഉപയോക്താക്കൾക്ക് നൽകുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. 24 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഈ പ്ലാനിലൂടെ 24 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

ജിയോ

ജിയോയുടെ ഈ വിഭാഗത്തിലെ രണ്ടാമത്തെ പ്ലാനിന് 199 രൂപയാണ് വില. ഈ പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനാണ് ഇത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 42 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നുണ്ട്. രണ്ട് പ്ലാനുകളിലൂടെയും ജിയോ ആപ്പുകളിലേക്ക് സൌജന്യ ആക്സസ് ലഭിക്കും. ജിയോ ടിവി, ജിയോസെക്യൂരിറ്റി, ജിയോ സിനിമാ, ജിയോ ന്യൂസ്, ജിയോക്ലൌഡ് എന്നിവയാണ് ഈ ആപ്പുകൾ.

എയർടെൽ പ്ലാനുകൾ

എയർടെൽ പ്ലാനുകൾ

എയർടെല്ലിന് 200 രൂപയിൽ താഴെ 5 പ്ലാനുകളാണ് ഉള്ളത്. 19 രൂപ, 129 രൂപ, 149 രൂപ, 179 രൂപ, 199 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ വില. 19 രൂപ വിലയുള്ള പ്ലാൻ 2 ദിവസത്തേക്ക് 200 എംബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് അൺലമിറ്റഡ് വോയ്‌സ് കോളിങും നൽകും. എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും എസ്എംഎസ് ആനുകൂല്യങ്ങളും ഇതിലൂടെ ലഭിക്കില്ല. 129 രൂപയുടെ പ്ലാൻ 24 ദിവസം വാലിഡിറ്റിയാണ് നൽകുന്നത്. ഉപയോക്താക്കൾക്ക് 1 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങും മൊത്തം 300 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

149 രൂപ പ്ലാൻ

എയർടെല്ലിന്റെ 149 രൂപ പ്ലാൻ മൊത്തം 2 ജിബി ഡാറ്റയാണ നൽകുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 300 എസ്എംഎസ് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. 179 രൂപ പ്ലാനിന് 149 രൂപ പ്ലാനുമായി ഒരു വ്യത്യാസം മാത്രമേ ഉള്ളു. ഈ പ്ലാൻ ഭാരതി ആക്സ ലൈഫ് ഇൻഷുറൻസിൽ നിന്ന് രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് ഓഫറുമായിട്ടാണ് വരുന്നത്. മറ്റെല്ലാ ആനൂകൂല്യങ്ങളും 149 രൂപ പ്ലാനിന് സമാനമാണ്.

എയർടെൽ

എയർടെൽ 199 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് 1 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ എന്നിവ 24 ദിവസത്തേക്ക് നൽകുന്ന പ്ലാനാണ്. മുകളിൽ സൂചിപ്പിച്ച എല്ലാ എയർടെൽ പ്ലാനുകളും (19 രൂപ പ്ലാൻ ഒഴികെ) എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും ആമസോൺ പ്രൈം വീഡിയോ മൊബൈൽ പതിപ്പിന്റെ 1 മാസത്തെ സൌജന്യ ട്രയലും നൽകുന്നു.

Best Mobiles in India

English summary
Airtel and Jio are offering the best prepaid plans in the category below Rs 200. This category includes two Jio plans and five Airtel plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X