ഡിസ്നി+ ഹോട്ട്സ്റ്റാർ സേവനം നൽകുന്ന 600 രൂപയിൽ താഴെ വിലയുള്ള എയർടെൽ, ജിയോ പ്ലാനുകൾ
ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർ കഴിഞ്ഞ വർഷം മുതൽ തന്നെ അവരുടെ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഡിസ്നി + ഹോട്ട്സ്റ്റാർ ആനുകൂല്യം നൽകുന്നുണ്ട്. ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾക്കൊപ്പം തന്നെ ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്ന ഈ പ്ലാനുകൾ ഏറെ ആകർഷകമാണ്. ഇത്തരത്തിൽ ആനുകൂല്യം നൽകുന്നവയിൽ ജിയോ, എയർടൽ എന്നിവയാണ് മുൻപന്തിയിലുള്ളത്. പ്രീമിയം സബ്സ്ക്രിപ്ഷനല്ല ഈ പ്ലാനുകളിലൂടെ നൽകുന്നത്. പകരം ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി പ്ലാനാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഈ വിഐപി സബ്ക്രിപ്ഷന് ഒരു വർഷത്തേക്ക് 400 രൂപയാണ് വില.

ജിയോയുടെ പ്ലാനുകൾ
600 രൂപയ്ക്ക് താഴെ വിലയിൽ ജിയോ ഒന്നിലധികം പ്ലാനുകൾ നൽകുന്നുണ്ട്. ഇതിൽ മൂന്ന് പ്ലാനുകളാണ് ഡിസ്നി + ഹോട്ട്സ്റ്റാർ ആനുകൂല്യം നൽകുന്നത്. 401 രൂപ, 598 രൂപ, 499 രൂപ പ്ലാനുകളിലൂടെ ഉപയോക്താക്കൾക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷൻ ലഭിക്കും. 401 രൂപ പായ്ക്ക് ഉപയോക്താക്കൾക്ക് ദിവസവും 3 ജിബി ഡാറ്റയും 6 ജിബി ബോണസ് ഡാറ്റയും 28 ദിവസത്തേക്ക് നൽകുന്ന പ്ലാനാണ്. ഈ പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങും 100 എസ്എംഎസുകളും ലഭിക്കും.

499 രൂപ പായ്ക്ക് വോയ്‌സ് കോളിങോ എസ്എംഎസ് ആനുകൂല്യങ്ങളോ നൽകുന്നില്ല. ഇത് 56 ദിവസത്തേക്ക് 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ്. 598 രൂപ വൗച്ചറിൽ 2 ജിബി പ്രതിദിന ഡാറ്റയും ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. ഈ പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. മുകളിൽ പറഞ്ഞ എല്ലാ പ്ലാനുകളും എല്ലാ ജിയോ ആപ്ലിക്കേഷനുകളിലേക്കും കോംപ്ലിമെന്ററി ആക്സസും ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷനും നൽകുന്നു.

എയർടെൽ പ്ലാനുകൾ
ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷൻ നൽകുന്ന 600 രൂപ വിലയുള്ള ഒന്നിലധികം പ്രീപെയ്ഡ് പ്ലാനുകൾ ഭാരതി എയർടെല്ലും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഈ പ്ലാനുകൾക്ക് യഥാക്രമം 401 രൂപ, 448 രൂപ, 599 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. 401 രൂപ പായ്ക്ക് ഡാറ്റ ഓൺലി പായ്ക്കാണ്. ഈ പ്ലാനിലൂടെ വോയ്‌സ് കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കില്ല. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ മൊത്തം 30 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

448 രൂപ, 599 രൂപ പ്ലാനുകൾ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങും ദിവസവും 100 എസ്എംഎസുകളും നൽകുന്ന പ്ലാനുകളാണ്. 448 രൂപ പ്ലാനിലൂടെ 28 ദിവസത്തേക്ക് 3 ജിബി ഡാറ്റയും സൌജന്യ ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ ട്രയലും ലഭിക്കും. 599 രൂപ പ്ലാൻ 56 ദിവസത്തേക്ക് ദിവസവും 2 ജിബി ഡാറ്റ നൽകുന്നു. സൌജന്യ ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷനും ഈ പ്ലാനിലൂടെ ലഭിക്കും. ആമസോൺ പ്രൈമിന്റെ ട്രയൽ 1 മാസം മാത്രമാണ്.

എയർടെല്ലിന്റെ മേൽപ്പറഞ്ഞ മൂന്ന് പ്ലാനുകളിലും എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ ഇതിലൂടെ നിങ്ങൾക്ക് സൌജന്യമായി നേടാം. ഇതിനേക്കാൾ വിലയുള്ള പ്ലാനുകളിലും ജിയോ, എയർടെൽ എന്നിവ ഒടിടി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. അധികം പണം ചിലവഴിക്കാതെ തന്നെ ഡിസ്നി + ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നേടാൻ മേൽപ്പറഞ്ഞ പ്ലാനുകൾ ഉപയോഗിക്കാം.


Click it and Unblock the Notifications








