400 രൂപയിൽ താഴെ വിലയുള്ള ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ പ്ലാനുകൾ
ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നീ മൂന്ന് സ്വകാര്യ ടെലികോം കമ്പനികളാണ് ഇന്ത്യൻ ടെലികോം വിപണയിൽ ആധിപത്യം പുലർത്തുന്നത്. ഈ മൂന്ന് കരുത്തന്മാർക്കെതിരെ ബിഎസ്എൻഎൽ ശക്തമായ മത്സരം തന്നെ നടത്തുന്നുണ്ട്. പ്രീപെയ്ഡ് വിഭാഗത്തിലാണ് ഈ നാല് കമ്പനികളും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കൂടുതൽ വരുമാനം ഉണ്ടാക്കാൻ ശ്രമിക്കുന്നതിനൊപ്പം തന്നെ ഉപയോക്താക്കളെ തങ്ങളുടെ നെറ്റ്വർക്കിലേക്ക് ആകർഷിക്കുക എന്നത് കൂടി മുന്നിൽ കണ്ടാണ് നാല് കമ്പനികളും പ്ലാനുകൾ നൽകുന്നത്.

400 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ധാരാളം പ്രീപെയ്ഡ് ഉപയോക്താക്കൾ ഇന്ത്യയിൽ ഉണ്ട്. അതുകൊണ്ട് തന്നെ ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിവ ഈ വിഭാഗത്തിൽ ആകർഷകമായ പ്ലാനുകൾ നൽകുന്നുണ്ട്. ഈ വില വിഭാഗത്തിലെ ടെലിക്കോം കമ്പനികളുടെ ഏറ്റവും മികച്ച പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ജിയോ പ്ലാനിന് 399 രൂപയും എയർടെൽ പ്ലാനിന് 349 രൂപയും വിഐ പ്ലാനിന് 399 രൂപയുമാണ് വില. 398 രൂപയാണ് ബിഎസ്എൻഎൽ പ്ലാനിന്റെ വില.

ജിയോ 399 രൂപ പ്രീപെയ്ഡ് പ്ലാൻ
റിലയൻസ് ജിയോ 399 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 56 ദിവസത്തെ സർവ്വീസ് വാലിഡിറ്റിയാണ് ലഭിക്കുന്നത്. ദിവസവും 1.5 ജിബി ഇന്റർനെറ്റ് ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. ദിവസേനയുള്ള ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും. ഉപയോക്താക്കൾക്ക് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. ജിയോ ഈ പ്ലാനിൽ ഒടിടി ആനുകൂല്യങ്ങൾ ഒന്നും നൽകുന്നില്ല.

എയർടെൽ 349 രൂപ പ്രീപെയ്ഡ് പ്ലാൻ
ഭാരതി എയർടെല്ലിന്റെ 349 രൂപ പ്രീപെയ്ഡ് പ്ലാൻ 28 ദിവസം വാലിഡിറ്റിയോടെയാണ് വരുന്നത്. ദിവസവും 2.5 ജിബി ഇന്റർനെറ്റ് ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. എഫ്യുപി ലിമിറ്റ് അവസാനിച്ചാൽ പരിധി എത്തിക്കഴിഞ്ഞാൽ, ഇന്റർനെറ്റ് വേഗത കുറയും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 70 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്രീപെയ്ഡ് പ്ലാനിലൂടെ ലഭിക്കും. ആമസോൺ പ്രൈം മെമ്പർഷിപ്പ്, വിങ്ക് മ്യൂസിക് സൗജന്യ സബ്സ്ക്രിപ്ഷൻ, ഫാസ്റ്റ് ടാഗിൽ 100 രൂപ ക്യാഷ്ബാക്ക് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും.

വിഐ 399 രൂപ പ്രീപെയ്ഡ് പ്ലാൻ
വോഡഫോൺ ഐഡിയയയുടെ 399 രൂപ പ്ലാൻ 56 ദിവസം വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 1.5 ജിബി ഇന്റർനെറ്റ് ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. വീക്കെൻഡ് ഡാറ്റ റോൾഓവർ സൗകര്യവും വിഐ മൂവീസ്, ടിവി എന്നിവയിലേക്കുള്ള സബ്സ്ക്രിപ്ഷനും പ്രീപെയ്ഡ് വരിക്കാർക്ക് ഈ പ്ലാനിലൂടെ നേടാം.

ബിഎസ്എൻഎൽ 398 രൂപ പ്രീപെയ്ഡ് പ്ലാൻ
ബിഎസ്എൻഎല്ലിന്റെ 398 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഡാറ്റ വൗച്ചർ വിഭാഗത്തിൽ വരുന്നു. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റയും വോയിസ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. 30 ദിവസം വാലിഡിറ്റി നൽകുന്ന ഈ പ്ലാൻ എല്ലാ സർക്കിളുകളിലേക്കും സൌജന്യ കോളുകൾ നൽകുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.


Click it and Unblock the Notifications








