Home
News

500 രൂപയിൽ താഴെ വിലയിൽ ദിവസവും 1.5ജിബി ഡാറ്റ നൽകുന്ന മികച്ച പ്ലാനുകൾ

ഇന്ത്യയിലെ പ്രമുഖ ടെലിക്കോം കമ്പനികളായ എയർടെൽ, ബിഎസ്എൻഎൽ ജിയോ, വിഐ എന്നിവ ആകർഷകമായ പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ഡാറ്റ, കോളിങ്, എസ്എംഎസ്, സ്ട്രീമിംഗ് ആനുകൂല്യങ്ങൾ എന്നിവ നൽകുന്ന പ്ലാനുകൾ ഈ ടെലിക്കോം കമ്പനികൾക്ക് ഉണ്ട്. ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകളും 500 രൂപയിൽ താഴെ റീചാർജ് ചെയ്യുന്ന ആളുകളാണ് എന്നതിനാൽ തന്നെ ഈ വില വിഭാഗത്തിൽ നിരവധി പ്ലാനുകൾ നാല് ടെലിക്കോം കമ്പനികളും നൽകുന്നുണ്ട്.

500 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

500 രൂപയിൽ താഴെ വിലയിൽ തന്നെ ദിവസവും 1ജിബി, 1.5 ജിബി, 2 ജിബി എന്നിങ്ങനെ ഡാറ്റ നൽകുന്ന പ്ലാനുകൾ ലഭ്യമാണ്. ഈ പ്ലാനുകൾക്ക് 28 ദിവസം, 56 ദിവസം എന്നിങ്ങനെയുള്ള വാലിഡിറ്റിയും ലഭിക്കും. 500 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളിൽ ചിലത് ഉപയോക്താക്കൾക്ക് വളരെ ഉപയോഗപ്രദമാണ്. അവ 28 ദിവസത്തിൽ കൂടുതൽ വാലിഡിറ്റി നൽകുന്നവയാണ്. നിങ്ങൾക്ക് ദിവസവും 1.5ജിബി ഡാറ്റയാണ് ആവശ്യമായി വരുന്നത് എങ്കിൽ 500 രൂപയിൽ താഴെ മാത്രം ചിലവഴിച്ച് നേടാവുന്ന മികച്ച പ്ലാനുകൾ അറിഞ്ഞിരിക്കണം. ഇതിൽ നാല് ടെലിക്കോം കമ്പനികളുടെ പ്ലാനുകളും ഉൾപ്പെടുന്നു.

ബിഎസ്എൻഎൽ പ്ലാനുകൾ

ബിഎസ്എൻഎൽ പ്ലാനുകൾ

ബിഎസ്എൻഎൽ 153 രൂപയുടെ പ്ലാനിലൂടെ ദിവസവും 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നു. ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയുണ്ട്. ബിഎസ്എൻഎല്ലിന്റെ 485 രൂപയുടെ പ്ലാനും വരിക്കാർക്ക് നൽകുന്നുണ്ട്. ഈ പ്ലാൻ 90 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 1.5 ജിബി ഡാറ്റയും കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. കൂടുതൽ വാലിഡിറ്റി വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

എയർടെൽ പ്ലാനുകൾ

എയർടെൽ പ്ലാനുകൾ

എയർടെല്ലിന്റെ 249 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 28 ദിവസം വാലിഡിറ്റി കാലയളവിലേക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നു. ഈ പ്ലാൻ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ, എയർടെൽ എക്സ് സ്ട്രീം, വിങ്ക് മ്യൂസിക് എന്നിവയിലേക്കുള്ള സബ്സ്ക്രിപ്ഷനും നൽകുന്നു. എയർടെലിന് 399 രൂപ വിലയുള്ള മറ്റൊരു പ്രീപെയ്ഡ് പ്ലാനും ഉണ്ട്. ഈ പ്ലാനിലൂടെ ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും 56 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാൻ നൽകുന്നു. ഈ പ്ലാനിലൂടെ 249 രൂപ പ്ലാനിന് സമാനമായ അധിക ആനുകൂല്യങ്ങളും ലഭിക്കും.

ജിയോ പ്ലാനുകൾ

ജിയോ പ്ലാനുകൾ

ജിയോയുടെ 199 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് കോളുകൾ, ദിവസവും 1.5 ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങൾ 28 ദിവസം വാലിഡിറ്റി കാലയളവിലേക്ക് ലഭിക്കുന്നു. ജിയോ ആപ്പുകളിലേക്ക് സൌജന്യ സബ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നുണ്ട്. ജിയോയ്ക്ക് 399 രൂപ വിലയുള്ള മറ്റൊരു പ്രീപെയ്ഡ് പ്ലാനും ഉണ്ട്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളുകളും ദിവസവും 1.5 ജിബി ഡാറ്റയും ലഭിക്കും. 56 ദിവസത്തെ വാലിഡിറ്റി നൽകുന്ന ഈ പ്ലാൻ ജിയോ ആപ്പുകളിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനുകളും ദിവസവും 100 എസ്എംഎസുകളും നൽകുന്നു.

വിഐ പ്ലാനുകൾ

വിഐ പ്ലാനുകൾ

വിഐയ്ക്കും 249 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനുണ്ട്. ഈ പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയോടെ നൽകുന്നു. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. വിഐ സിനിമ, ടിവി ആക്‌സസും വാരാന്ത്യ റോൾഓവർ ഡാറ്റ ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നു. ഈ പ്ലാനിലൂടെ രാത്രി മുഴുവൻ സൌജന്യ ഡാറ്റ നൽകുന്ന ഓഫറും ലഭിക്കും. വിഐ ആപ്പ് വഴി റീചാർജ് ചെയ്യുമ്പോൾ 5 ജിബി അധിക ഡാറ്റയും ലഭിക്കും. വിഐയുടെ 399 രൂപ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും 1.5 ജിബി പ്രതിദിന ഡാറ്റയും നൽകുന്നു. 249 രൂപ പ്ലാനിന്റെ എല്ലാ ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെയും ലഭിക്കും.

Best Mobiles in India

English summary
Take a look at these Airtel, BSNL, Jio and Vi plans that offer 1.5GB of data per day for less than Rs 500. All these plans offer calling, SMS and streaming benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X