Home
News

56 ദിവസം വാലിഡിറ്റി നൽകുന്ന ജിയോ, എയർടെൽ, വിഐ എന്നിവയുടെ കിടിലൻ പ്ലാനുകൾ

കടുത്ത മത്സരം നടക്കുന്ന ഇന്ത്യയിലെ ടെലികോം വിപണയിലെ ശക്തരാണ് ജിയോ, എയർടെൽ, വിഐ എന്നിവ. ഒന്നിനൊന്ന് മികച്ച പ്ലാനുകൾ നൽകാൻ ഈ കമ്പനികൾ ശ്രദ്ധിക്കുന്നുണ്ട്. ഈ പ്ലാനുകളെല്ലാം ആകർഷകമായ ആനുകൂല്യങ്ങളും വിവിധ വാലിഡിറ്റി കാലയളവുകളും നൽകുന്നു. മിക്ക ഉപയോക്താക്കളും കുറഞ്ഞ വിലയിൽ ലഭിക്കുന്ന പ്രതിമാസ പ്രീപെയ്ഡ് റീചാർജുകളാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ ഇടയ്ക്കിടെയുള്ള റീചാർജ് ഒഴിവാക്കാൻ ആളുകൾ 56 ദിവസം, 84 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളും തിരഞ്ഞെടുക്കുന്നു.

56 ദിവസം വാലിഡിറ്റി

56 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ നൽകുന്നതിൽ ജിയോ, എയർടെൽ, വിഐ എന്നിവ തമ്മിൽ കടുത്ത മത്സരമാണ് ഉള്ളത്. ആകർഷകമായ ആനുകൂല്യങ്ങൾ ഈ വിഭാഗം പ്ലാനുകളിലൂടെ കമ്പനികൾ നൽകുന്നുണ്ട്. ഈ മൂന്ന് ടെലിക്കോം കമ്പനികളുടെയും 56 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഈ വിഭാഗത്തിലെ ജിയോ പ്ലാനിന് 598 രൂപയാണ് വില. എയർടെൽ പ്ലാനിന് 558 രൂപയും വിഐ പ്ലാനിന് 595 രൂപയും വിലയുണ്ട്. ഈ പ്ലാനുകളെല്ലാം ഡാറ്റ, കോളിങ് ആനുകൂല്യങ്ങളും അധിക ആനുകൂല്യങ്ങളും നൽകുന്നവയാണ്.

ജിയോ 598 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോ 598 രൂപ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോയുടെ ഇന്റർനെറ്റ്, കോളിങ്, ഒടിടി ആനുകൂല്യങ്ങൾ എന്നിവ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിലെ ഏറ്റവും ശ്രദ്ധേയമായ പ്ലാനാണ് 598 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. ഈ പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഇന്റർനെറ്റ് ഡാറ്റയാണ് നൽകുന്നത്. ഇതിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കും ലഭിക്കുന്ന ഡാറ്റ 112 ജിബിയാണ്. ദിവസവുമുള്ള എഫ്യുപി ലിമിറ്റ് കഴിഞ്ഞാൽ, ഇന്റർനെറ്റ് വേഗത 64 Kbps ആയി കുറയും.

അൺലിമിറ്റഡ് വോയിസ് കോളിങ്

അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്രീപെയ്ഡ് പ്ലാനിലൂടെ ലഭിക്കും. 399 രൂപ വിലയുള്ള ഡിസ്നി+ഹോട്ട്സ്റ്റാറിന് ഒരു വർഷത്തെ സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ അധിക ചിലവില്ലാതെ നൽകുന്നു. ജിയോസിനിമ, ജിയോക്ലൗഡ്, ജിയോ ടിവി തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും പ്ലാനിലൂടെ ലഭിക്കും.

എയർടെൽ 558 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 558 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ നൽകുന്ന 56 ദിവസം വിലയുള്ള പ്രീപെയ്ഡ് പ്ലാൻ റിലയൻസ് ജിയോയുമായി നേരിട്ട് മത്സരിക്കുന്നു. 558 രൂപയുടെ ഈ പ്രീപെയ്ഡ് പ്ലാനിലൂടെ എയർടെൽ ദിവസവും 3 ജിബി ഇന്റർനെറ്റ് ഡാറ്റയാണ് നൽകുന്നത്. ദിവസവുമുള്ള ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും. വരിക്കാർക്ക് ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ഇത് കൂടാതെ എയർടെൽ 558 രൂപ പ്ലാനിലൂടെ ആമസോൺ പ്രൈം വീഡിയോയുടെ 30 ദിവസത്തെ സൗജന്യ ട്രയലും നൽകുന്നുണ്ട്.

എയർടെൽ

അധിക ആനുകൂല്യങ്ങളായി എയർടെൽ ഒരു വർഷത്തേക്ക് ഷാ അക്കാദമിയുടെ സൗജന്യ ഓൺലൈൻ കോഴ്സുകളും നൽകുന്നു. ഉപയോക്താക്കൾക്ക് അപ്പോളോ 24/7 സർക്കിളിലേക്ക് മൂന്ന് മാസത്തെ സബ്സ്ക്രിപ്ഷനും ലഭിക്കും. ഫാസ്റ്റ് ടാഗിൽ എയർടെൽ 100 ​​രൂപ ക്യാഷ്ബാക്കും നൽകുന്നു. വിങ്ക് മ്യൂസിക്ക് സൗജന്യ സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കുന്ന അധിക ആനുകൂല്യമാണ്.

വിഐ 595 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐ 595 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയയുടെ 595 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ദിവസേനയുള്ള ലിമിറ്റ് കഴിഞ്ഞാൽ, ഇന്റർനെറ്റ് വേഗത 64 Kbps ആയി കുറയും. ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി 56 ദിവസമാണ്, വാരാന്ത്യ ഡാറ്റ റോൾഓവർ സൗകര്യവും വരിക്കാർക്ക് ഈ പ്ലാനിലൂടെ ലഭിക്കും. ഒരു വർഷത്തേക്ക് സീ മൂവ് പ്രീമിയത്തിലേക്ക് സബ്‌സ്‌ക്രിപ്‌ഷനും വിഐ മൂവീസ്, ടിവി സബ്‌സ്‌ക്രിപ്‌ഷനുകളും ഈ പ്ലാനിലൂടെ ലഭിക്കും.

More from GizBot

Best Mobiles in India

English summary
There is fierce competition between Jio, Airtel and Vi in offering plans with 56 days validity. Companies offer attractive benefits through this category of plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X