Home
News

കിടിലൻ ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന ജിയോ, എയർടെൽ, വിഐ എന്നിവയുടെ പ്രീപെയ്ഡ് പ്ലാനുകൾ

ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. പ്രീപെയ്ഡ് വിഭാഗത്തിലെ മത്സരം പ്ലാനുകളിൽ നൽകുന്ന ആനുകൂല്യങ്ങളിലാണ് പ്രതിഫലിക്കുന്നത്. ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾക്ക് പുറമേ ടെലിക്കോം കമ്പനികൾ ആകർഷകമായ അധിക ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഇത്തരം അധിക ആനുകൂല്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഒടിടി ആനുകൂല്യങ്ങൾ. വിവിധ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ് നൽകുന്ന പ്ലാനുകൾ വിഐ, ജിയോ, എയർടെൽ എന്നീ മുൻനിര ടെലിക്കോം കമ്പനികൾ അവതരിപ്പിച്ചിട്ടുണ്ട്.

വീഡിയോ സ്ട്രീമിങ്

മൊബൈലിൽ വീഡിയോ സ്ട്രീമിങ് ചെയ്യുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന കിടിലൻ പ്ലാനുകളാണ് ജിയോ, വിഐ, എയർടെൽ എന്നിവയുടേത്. ആവശ്യത്തിന് ഡാറ്റ നൽകുന്നതിനൊപ്പം തന്നെ സീ5, ആമസോൺ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, വൂട്ട് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസും ഈ പ്ലാനുകൾ നൽകുന്നുണ്ട്. ഇത്തരത്തിൽ കിടിലൻ ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ പ്ലാനുകളെല്ലാം 400 രൂപയ്ക്കും 500 രൂപയ്ക്കും ഇടയിൽ വിലയുള്ളതും മിക്ക ആളുകളും തിരഞ്ഞെടുക്കാൻ താല്പര്യപ്പെടുന്നവയുമാണ്.

ജിയോ 401 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോ 401 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 401 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 28 ദിവസം വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്ക് ദിവസവും 3 ജിബി ഇന്റർനെറ്റ് ഡാറ്റയും പ്ലാൻ നൽകുന്നു. ഇതിനൊപ്പം ജിയോ അധികമായി 6 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നുണ്ട്. 28 ദിവസത്തേക്ക് മൊത്തം 90 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഈ പ്ലാനിലൂടെ ജിയോ 399 രൂപ വിലയുള്ള ഡിസ്നി+ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ സൌജന്യമായി നൽകുന്നു. ഇതിനു പുറമേ, ജിയോ ടിവി, ജിയോ ന്യൂസ് തുടങ്ങിയ നിരവധി ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും പ്ലാനിലൂടെ ലഭിക്കും.

എയർടെൽ 448 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 448 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 448 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 3 ജിബി ഇന്റർനെറ്റ് ഡാറ്റയാണ് നൽകുന്നത്. 28 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. അധിക ആനുകൂല്യമായി ഈ പ്ലാനിനൊപ്പം എയർടെൽ ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷന്റെ 30 ദിവസത്തെ ട്രയൽ നൽകുന്നുണ്ട്. അപ്പോളോ 24/7- ന് 3 മാസത്തെ സബ്സ്ക്രിപ്ഷൻ, സൗജന്യ ഹലോ ട്യൂണുകൾ, വിങ്ക് മ്യൂസിക് സൗജന്യ സബ്സ്ക്രിപ്ഷൻ, ഫാസ്റ്റ് ടാഗിൽ 100 ​​രൂപ ക്യാഷ്ബാക്ക് എന്നിവയും പ്ലാനിലൂടെ ലഭിക്കും. 399 രൂപയുടെ ഡിസ്നി+ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷനും പ്ലാൻ നൽകുന്നുണ്ട്.

വോഡഫോൺ ഐഡിയ 449 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയ 449 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയയുടെ 499 രൂപ പ്രീപെയ്ഡ് പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 4 ജിബി ഇന്റർനെറ്റ് ഡാറ്റയും 100 എസ്എംഎസുകളും ലഭിക്കും. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നുണ്ട്. വീക്കെൻഡ് ഡാറ്റാ റോൾഓവർ സൗകര്യവും ബിങ്ക് ഓൾ നൈറ്റ് ഫീച്ചറും പ്രീപെയ്ഡ് പ്ലാനിലൂടെ ലഭ്യമാണ്. വോഡഫോൺ ഐഡിയ സീ5 പ്രീമിയത്തിലേക്ക് ഒരു വർഷത്തെ ആക്സസാണ് ഈ പ്ലാനിലൂടെ ലഭിക്കുന്ന ഒടിടി ആനുകൂല്യം. വിഐ മൂവീസ്, ടിവി ആക്സസും പ്ലാൻ നൽകുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Telecom companies like Jio, Vi and Airtel are offering OTT benefits along with some of their plans. Here is the list of best prepaid plans under rs 500 offering OTT subscription.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X