Home
News

ജിയോ, എയർടെൽ, വിഐ എന്നിവയുടെ ഡാറ്റ നിയന്ത്രണം ഇല്ലാത്ത 30 ദിവസം വാലിഡിറ്റി നൽകുന്ന പ്ലാനുകൾ

റിലയൻസ് ജിയോ ദിവസേന നിശ്ചിത ഡാറ്റ എന്ന നിയന്ത്രണം ഇല്ലാത്ത പ്ലാനുകൾ പുറത്തിറക്കിയതിന് പിന്നാലെ വിഐ, എയർടെൽ എന്നിവയും സമാന പ്ലാനുകൾ പുറത്തിറക്കി. ഈ പ്ലാനുകൾ വാലിഡിറ്റി കാലയളവിലേക്ക് മൊത്തത്തിൽ നിശ്ചിത ഡാറ്റയാണ് നൽകുന്നത്. ദിവസവും നിശ്ചിത ഡാറ്റ എന്ന സാധാരണ പ്ലാനുകളുടെ നിയന്ത്രണങ്ങൾ ഈ പ്ലാനിൽ ഇല്ല. ലഭിക്കുന്ന ഡാറ്റ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാനുള്ള അവസരമാണ് ഇതിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ദിവസവുമുള്ള ഡാറ്റ ലിമിറ്റ് അവസാനിച്ചു എന്ന പ്രശ്നം ഇതിൽ വരുന്നില്ല.

ഡാറ്റ

ദിവസേന നിശ്ചിത ജിബി ഡാറ്റ എന്ന നിയന്ത്രണം ഇല്ല എന്നത് കൂടാതെ ഈ പ്ലാനുകളുടെ മറ്റൊരു ആകർഷകമായ കാര്യം ഇതിലൂടെ ലഭിക്കുന്ന വാലിഡിറ്റിയാണ്. സാധാരണ പ്ലാനുകൾ ഒരു മാസം 28 ദിവസമായി കണക്കാക്കുമ്പോൾ ഈ പ്ലാൻ 30 ദിവസം തികച്ചും നൽകുന്നുണ്ട്. ജിയോ, എയർടെൽ വിഐ എന്നിവയുടെ 30 ദിവസം വാലിഡിറ്റിയും ദിവസേനയുള്ള ഡാറ്റ നിയന്ത്രണങ്ങൾ ഇല്ലാത്തതുമായ പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ പ്ലാനുകളിലൂടെയെല്ലാം അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

ജിയോയുടെ പ്ലാൻ

ജിയോയുടെ പ്ലാൻ

റിലയൻസ് ജിയോ നൽകുന്ന 30 ദിവസത്തെ പ്ലാനിന് 247 രൂപയാണ് വില. രാജ്യത്തെ സ്വകാര്യ ഓപ്പറേറ്റർമാർ നൽകുന്നതിൽ ഏറ്റവും വിലകുറഞ്ഞ 30 ദിവസത്തെ പ്ലാനാണിത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 25 ജിബി ഡാറ്റയാണ് നൽകുന്നത്. ഇതിലൂടെ ഉപയോക്താക്കൾ പ്രതിദിന ഡാറ്റ പരിധിയില്ലാതെ ഡാറ്റ ഉപയോഗിക്കാം. വേണമെങ്കിൽ ഒരു ദിവസം തന്നെ 25 ജിബി ഡാറ്റയും മുഴുവനായും ഉപയോഗിക്കാനാകും. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാൻ നൽകുന്നത്. ജിയോ ടിവി, ജിയോ ന്യൂസ്, ജിയോസിനിമ, ജിയോക്ലൗഡ്, ജിയോ സെക്യൂരിറ്റി എന്നിവയുൾപ്പെടെയുള്ള ജിയോ ആപ്പുകളിലേക്ക് സൌജന്യ ആക്സസും ഈ പ്ലാൻ നൽകുന്നു.

വോഡഫോൺ ഐഡിയയുടെ പ്ലാൻ

വോഡഫോൺ ഐഡിയയുടെ പ്ലാൻ

വിഐ അതിന്റെ 30 ദിവസത്തെ പ്രീപെയ്ഡ് പ്ലാനിനായി ഈടാക്കുന്നത് 267 രൂപയാണ്. ഇത് ജിയോയുടെ പ്ലാനിനെക്കാൾ 20 രൂപ അധികമാണ്. ഈ പ്ലാനിലൂടെ ലഭിക്കുന്ന ഡാറ്റ, എസ്എംഎസ്, വോയ്‌സ് കോളിങ് ആനുകൂല്യങ്ങൾ എന്നിവ ജിയോയുടെ പ്ലാനിന് സമാനമാണ്. എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാവുന്ന 25 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസവും 100 എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയാണ് ഈ പ്ലാൻ നൽകുന്നത്. വിഐ മൂവീസ് & ടിവി എന്നിവയിലേക്ക് സൗജന്യ ഓവർ-ദി-ടോപ്പ് (ഒടിടി) ആനുകൂല്യവും വിഐ ഈ പ്ലാനിലൂടെ നൽകുന്നു.

എയർടെല്ലിന്റെ പ്ലാൻ

എയർടെല്ലിന്റെ പ്ലാൻ

ഭാരതി എയർടെല്ലിന്റെ 30 ദിവസത്തെ പ്ലാനാണ് സ്വകാര്യ കമ്പനികൾ നൽകുന്ന ഈ വിഭാഗത്തിലെ പ്ലാനുകളിൽ ഏറ്റവും ചെലവേറിയത്. 299 രൂപയാണ് ഈ പ്ലാനിന്റെ വില. 30 ദിവസത്തെ വാലിഡിറ്റിയിൽ മറ്റ് കമ്പനികൾ നൽകുന്നതിനെക്കാൾ ഡാറ്റ എയർടെൽ നൽകുന്നുണ്ട്. 30 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാനിലൂടെ ദിവസവും നിശ്ചിത ഡാറ്റ എന്ന പരിധി ഇല്ല. ഈ ഡാറ്റ എപ്പോൾ വേണമെങ്കിലും ഉപയോഗിച്ച് തീർക്കാവുന്നതാണ്. ഉപയോക്താക്കൾക്ക് ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷത ഇതിലൂടെ ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ സൗജന്യ ട്രയൽ ലഭിക്കുന്നു എന്നതാണ്.

Best Mobiles in India

English summary
Jio, Airtel and VI offer the best plans with 30 days validity and no restrictions on daily fixed data.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X