Home
News

ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 200 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾ

ഇന്ത്യൻ ടെലിക്കോം വിപണിയിൽ ഇന്ന് ധാരാളം പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാണ്. ടെലികോം ഭീമന്മാരായ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ എന്നിവ നിരന്തരം പുതിയ പ്ലാനുകളുമായി വരികയും ഉപയോക്താക്കളെ തങ്ങളുടെ നെറ്റ്വർക്കിലേക്ക് ആകർഷിക്കാനും നിലനിർത്താനും നിരന്തരും ശ്രമിക്കുകയും ചെയ്യുന്നു. ഡിസംബറിലെ താരിഫ് വർധനവിന് ശേഷം ധാരാളം ഉപയോക്താക്കൾ ടെലികോം നെറ്റ്‌വർക്കുകൾ മാറ്റിയിട്ടുണ്ട്.

ഡിസംബർ

ഡിസംബറിന് ശേഷം ജിയോയ്ക്ക് അധികം ഉപയോക്താക്കളെ നെറ്റ്വർക്കിലേക്ക് ചേർക്കാൻ സാധിച്ചിട്ടില്ല. മറ്റ് കമ്പനികൾ മികച്ച പ്ലാനുകൾ വാഗ്ദാനം ചെയ്ത് ശക്തമായ മത്സരം കാഴ്ച്ചവച്ചതുകൊണ്ടാണ് ഇത്. എയർടെൽ, ജിയോ, വോഡാഫോൺ എന്നീ മൂന്ന് കമ്പനികൾക്കും നിലവിൽ സമാനമായ ഡാറ്റ പാക്കുകളുണ്ട്. എല്ലാ സാമ്പത്തിക വിഭാഗത്തിലുമുള്ള ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്ന പ്ലാനുകളാണ് കമ്പനികൾ അവതരിപ്പിച്ചിട്ടുള്ളത്.

കോളുകൾ

ഒരു ഉപയോക്താവിന് കുറഞ്ഞ വിലയിൽ ഒരു ഓൾ‌റൌണ്ടർ പായ്ക്ക് വേണമെങ്കിലോ കോളുകൾ വിളിക്കാൻ മാത്രം ഫോൺ ഉപയോഗിക്കുന്നവരാണെങ്കിലോ പ്രത്യേകം പായ്ക്കുകൾ കമ്പനികൾ നൽകുന്നുണ്ട്. എല്ലാ തരം ഉപയോക്താക്കളെയും തൃപ്തിപ്പെടുത്തുന്ന പ്ലാനുകളാണ് കമ്പനികൾക്ക് ഉള്ളത്. 200 രൂപയിൽ താഴെയുള്ള നിരക്കിൽ ജിയോ, എയർടെൽ വോഡാഫോൺ എന്നിവ വാഗ്ദാനം ചെയ്യുന്ന പ്രീപെയ്ഡ് പ്ലാനുകളാണ് നമ്മളിന്ന് നോക്കുന്നത്.

എയർടെല്ലിന്റെ പ്ലാനുകൾ

എയർടെല്ലിന്റെ പ്ലാനുകൾ

98 രൂപ, 149 രൂപ, 179 രൂപ എന്നിങ്ങനെയുള്ള നിരക്കുകളിൽ 200 രൂപയിൽ താഴെയുള്ള വിലയിൽ എയർടെൽ ഉപയോക്താക്കൾക്കായി പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 98 രൂപ പ്രീപെയ്ഡ് പ്ലാനിൽ മൊത്തം 6 ജിബി ഇന്റർനെറ്റ് ഡാറ്റയാണ് ഉപയോക്താവിന് ലഭിക്കുക. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഡാറ്റ ഉപയോഗിക്കുന്നവരെ സംബന്ധിച്ച് മികച്ച പ്ലാൻ തന്നെയാണ് ഇത്.

149 രൂപ

149 രൂപയുടെ പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റയും എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളുകളും 300 എസ്എംഎസുകളും വാഗ്ദാനം ചെയ്യുന്നു. ഇതിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. 149 രൂപയുടെ പ്ലാൻ‌ നൽകുന്ന അതേ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനാണ് 179 രൂപയുടേത്. പക്ഷേ ഇതിനൊപ്പം അധികമായി രണ്ട് ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് കവറേജും ലഭിക്കുന്നുണ്ട്.

റിലയൻസ് ജിയോയുടെ പ്ലാനുകൾ

റിലയൻസ് ജിയോയുടെ പ്ലാനുകൾ

ജിയോയ്ക്ക് കുറഞ്ഞ വിലയിൽ ചില മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ട്. മറ്റ് കമ്പനികളായ വോഡഫോൺ, എയർടെൽ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ 200 രൂപയ്ക്ക് താഴെയുള്ള ധാരാളം പ്ലാനുകൾ ജിയോയുടെ പോർട്ട്ഫോളിയോയിൽ ലഭ്യമാണ്. 199 രൂപ, 149 രൂപ, 129 രൂപ എന്നിങ്ങനെയുള്ള നിരക്കുകളിൽ മികച്ച പ്ലാനുകളാണ് ലഭിക്കുക. 199 രൂപ പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റ, ജിയോ ടു ജിയോ അൺലിമിറ്റഡ് കോളുകൾ, മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 1,000 മിനിറ്റ് കോളുകൾ, 100 എസ്എംഎസ് എന്നിങ്ങനെയുള്ളവ 28 ദിവസത്തെ വാലിഡിറ്റിയോടെ ലഭിക്കും.

149 രൂപയുടെ പ്ലാൻ

149 രൂപയുടെ പ്ലാൻ പ്രതിദിനം 1 ജിബി ഡാറ്റ, ജിയോ ടു ജിയോ അൺലിമിറ്റഡ് കോളുകൾ, മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 300 മിനിറ്റ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മൊത്തം 2 ജിബി ഡാറ്റ, ജിയോ ടു ജിയോ അൺലിമിറ്റഡ് കോളുകൾ, മറ്റ് നെറ്റ്വർക്കിലേക്ക് 1000 മിനിറ്റ് കോളുകൾ, ആകെ 300 എസ്എംഎസ് എന്നിവയാണ് 129 രൂപ പ്ലാനിലൂടെ ലഭിക്കുന്നത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.

വോഡഫോണിന്റെ പ്രീപെയ്ഡ് പ്ലാനുകൾ

വോഡഫോണിന്റെ പ്രീപെയ്ഡ് പ്ലാനുകൾ

199 രൂപ, 149 രൂപ, 129 രൂപ എന്നിങ്ങനെ 200 രൂപയ്ക്ക് താഴെ നിരക്കിൽ നിന്ന് തിരഞ്ഞെടുക്കാൻ മൂന്ന് പ്ലാനുകളാണ് വോഡാഫോണിനുള്ളത്. 199 രൂപ പ്ലാൻ പ്രതിദിനം 1 ജിബി ഡാറ്റയും എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും നൽകുന്നു. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയുണ്ട്. ഇത് കൂടാതെ വോഡഫോൺ പ്ലേ, സീ 5 പോലുള്ള സ്ട്രീമിംഗ് ആപ്ലിക്കേഷനുകളിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

129 രൂപ

129 രൂപ, 149 രൂപ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ സമാനമാണ്. മൊത്തം 2 ജിബി ഇന്റർനെറ്റ് ഡാറ്റയാണ് ഈ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത്. 129 പ്ലാനിന് 24 ദിവസത്തെ വാലിഡിറ്റിയും, 149 രൂപയുടെ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയും നൽകുന്നു. രണ്ട് പ്ലാനുകളിലും അൺലിമിറ്റഡ് കോളിംഗ് സൗകര്യവും പ്രതിദിനം 300 എസ്എംഎസുകളും ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
There are a plethora of prepaid plans available in the market today and the telecom giants Reliance Jio, Airtel and Vodafone are trying hard to improve the customer experience by coming up with new plans every second day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X