222 രൂപയിൽ തുടങ്ങുന്ന ജിയോയുടെ ഓൾ ഇൻ വൺ പ്ലാനുകൾ; അറിയേണ്ടതെല്ലാം

|

ഐ.യു.സി ചാർജുകൾക്കായി ഉപയോക്താവിൽ നിന്ന് ഔട്ട് ഗോയിങ് കോളുകൾക്ക് പണം ഈടാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഉപയോക്താക്കളെ പിടിച്ച് നിർത്താൻ പ്രത്യേക ടോപ്പ്-അപ്പ് പ്ലാനുകൾ റിലയൻസ് ജിയോ അവതരിപ്പിച്ചിരുന്നു. ഇതുകൂടാതെ കഴിഞ്ഞ ദിവസം കമ്പനി മികച്ച ഓൾ-ഇൻ-വൺ പ്ലാനുകളും പുറത്തിറക്കി. 222 രൂപയിൽ ആരംഭിക്കുന്ന പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചത്. ഈ പ്ലാനുകളിൽ ദിവസവും 2 ജിബി ഡാറ്റയും ജിയോയിൽ നിന്ന് ജിയോയിലേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങും ലഭിക്കും. ഇത് കൂടാതെ പുതിയ പ്ലാനുകൾ മറ്റ് നെറ്റ്‌വർക്കുകളിലേക്ക് 1,000 ഐ‌യു‌സി മിനിറ്റും വാഗ്ദാനം ചെയ്യുന്നുണ്ട്.

ജിയോ ഓൾ-ഇൻ-വൺ പ്ലാനുകൾ

പുതിയ ജിയോ ഓൾ-ഇൻ-വൺ പ്ലാനുകളുടെ നിരക്ക് ആരംഭിക്കുന്നത് 222 രൂപ മുതലാണ്. ഇത് കൂടാതെ 333രൂപ, 444 രൂപ എന്നീ നിരക്കിലാണ് മറ്റ് പുതിയ ഓൾ ഇൻ വൺ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് ടെലികോം ഓപ്പറേറ്റർമാരുടെ ഇതുപോലുള്ള നിലവിലെ പ്ലാനുകളേക്കാൾ 20% മുതൽ 50% വരെ വിലകുറഞ്ഞതാണ് ജിയോയുടെ ഈ പ്ലാനുകൾ. മൂന്ന് മാസം വരെയുള്ള കാലയളവിൽ നിങ്ങൾക്ക് ഈ പ്ലാനുകൾ ലഭ്യമാകും.

222 രൂപയുടെ പ്ലാൻ

പുതിയ ജിയോ ഓൾ-ഇൻ-വൺ പ്ലാനുകളിലെ ആദ്യ പ്ലാനായ 222 രൂപയുടെ പ്ലാനിൽ ജിയോ നമ്പറുകളിലേക്ക് അൺലിമിറ്റഡ് കോളുകൾ, മറ്റ് നെറ്റ്‌വർക്കുകളിലേക്ക് 1,000 മിനിറ്റ് വോയ്‌സ് കോളുകൾ എന്നിവയും ദിവസവും 2 ജിബി ഡാറ്റയും കമ്പനി ലഭ്യമാക്കുന്നു. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.

333 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ജിയോ അവതരിപ്പിച്ച 333 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 222 രൂപയുടെ പ്ലാനിന് സമാന ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നത് കൂടാതെ രണ്ട് മാസത്തെ വാലിഡിറ്റിയും ഈ പ്ലാനിനുണ്ട്. അതായത് 56 ദിവസം. 444 രൂപയുടെ ജിയോ ഓൾ-ഇൻ-വൺ പ്ലാൻ 84 ദിവസത്തേക്ക് സമാന ആനുകൂല്യങ്ങൾ നൽകുന്നു. അതായത് ആദ്യമാസത്തേക്ക് 222 രൂപ നൽകുന്നതിനൊപ്പം 111 രൂപ വീതം വച്ച് അടുത്ത രണ്ട് മാസത്തേക്ക് ഈ ഓഫർ ലഭിക്കും.

ഐയുസി ടോപ്പ്-അപ്പ്

ഈ പുതിയ ഓൾ-ഇൻ-വൺ പ്ലാനുകൾ സബ്‌സ്‌ക്രൈബർമാർക്ക് എങ്ങനെയാണ് ഉപയോക്താക്കൾക്ക് ഉപയോഗപ്പെടുക എന്ന സംശയത്തിനുള്ള മറുപടി അടിസ്ഥാന റീചാർജ് പ്ലാനിനൊപ്പം തന്നെ ഐയുസി ടോപ്പ്-അപ്പ് പായ്ക്കുകൾ ഉൾപ്പെടെ ഇത് വളരെ കുറഞ്ഞ വിലയ്ക്കാണ് ലഭ്യമാക്കുന്നത് എന്നതാണ്. ഉദാഹരണത്തിന് 444 രൂപയുടെ പ്ലാൻ‌ 1,000 മിനിറ്റ് സൌജന്യ ഓഫ്‌-നെറ്റ്‌വർക്ക് കോളുകൾ‌ നൽകുന്നുണ്ട്. എന്നാൽ 448 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലുടെ ഡാറ്റയും ജിയോ ടു ജിയോ ഫ്രീ കോളും ലഭിക്കുന്ന ഉപയോക്താവിന് മറ്റ് നെറ്റ്വർക്കിലേക്ക് 1000 സൌജന്യ മിനുറ്റ് ലഭിക്കാൻ 80 രൂപ കൂടുതൽ ചിലവഴിക്കേണ്ടി വരുന്നു.

സൌജന്യ ഓഫ്-നെറ്റ്‌വർക്ക് കോളുകൾ

പ്രീപെയഡ് ഉപയോക്താക്കൾക്കുള്ള 19 രൂപയുടെയും 52 രൂപയുടെയും സചേത് പ്ലാനുകൾ എടുത്ത് മാറ്റിയ ശേഷമാണ് റിലയൻസ് ജിയോ പുതിയ ഓൾ ഇൻ വൺ പ്ലാനുകൾ കൊണ്ടുവന്നത്. മറ്റ് നെറ്റ്‌വർക്കുകളിലേക്കുള്ള നമ്പറുകളിലേക്ക് ഔട്ട്ഗോയിങ് കോളുകൾ വിളിക്കുമ്പോൾ മിനിറ്റിന് 60 പൈസ നൽകുന്നതിന് പകരം സൌജന്യ ഓഫ്-നെറ്റ്‌വർക്ക് കോളുകൾ നൽകുന്നതിന് ഐയുസി ടോപ്പ്-അപ്പ് വൗച്ചറുകൾ ആരംഭിച്ചതിന് ശേഷം ഈ റീചാർജ് പായ്ക്കുകൾ ഉപയോഗശൂന്യമായതിനെ തുടർന്നായിരുന്നു പ്ലാനുകൾ എടുത്ത് മാറ്റിയത്.

Best Mobiles in India

Read more about:
English summary
After the IUC charges and special top-up plans, Reliance Jio has come up with All-in-One plans starting from Rs. 222. These plans offer 2GB daily data and unlimited voice calling from Jio to Jio. The new plans come with additional 1,000 IUC minutes to other networks so that subscribers need to recharge with the IUC top-up plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X