ജിയോയും റീചാർജ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചു; പുതുക്കിയ വിലയും ആനുകൂല്യങ്ങളും

|

എയർടെല്ലിനും വിഐയ്ക്കും പിന്നാലെ റീചാർജ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചിരിക്കുകയാണ് റിലയൻസ് ജിയോ. ഇരുപത് ശതമാനത്തോളമാണ് ജിയോ നിരക്ക് വർധിപ്പിച്ചത്. ഇത്തവണ റീചാർജ് നിരക്ക് വർധിപ്പിച്ച ആദ്യത്തെ ടെലിക്കോം കമ്പനി എയർടെല്ലാണ്. ജിയോ പ്ലാനുകളുടെ പഴയ നിരക്കും പുതിയ നിരക്കും ആനുകൂല്യങ്ങളും വിശദമായി നോക്കാം. ജിയോയുടെ 75 രൂപ വിലയുണ്ടായിരുന്ന ബേസിക്ക് പ്ലാനിന് ഇപ്പോൾ 91 രൂപയാണ് വില. ഈ പ്ലാനിലൂടെ ഒരു മാസത്തേക്ക് 3 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും 50 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

 

155 രൂപ പ്ലാൻ

അൺലിമിറ്റഡ് പ്ലാനുകളിലേക്ക് വന്നാൽ, 129 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇപ്പോൾ 155 രൂപയാണ് വില. ഈ പ്ലാനിലൂടെ 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 2 ജിബി ഡാറ്റയും 300 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കുന്നു. ജിയോയുടെ 149 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇപ്പോൾ 179 രൂപയാണ് വില. ഈ പ്ലാനിലൂടെ ദിവസവും 1 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 24 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും.

ആജീവനാന്ത പ്രീപെയ്ഡ് പ്ലാനുകൾ നിർത്തലാക്കി ബിഎസ്എൻഎൽആജീവനാന്ത പ്രീപെയ്ഡ് പ്ലാനുകൾ നിർത്തലാക്കി ബിഎസ്എൻഎൽ

239 രൂപ പ്ലാൻ

199 രൂപ വിലയുണ്ടായിരുന്ന ജിയോ പ്ലാനിന് ഇനി 239 രൂപയാണ് വില. ഈ പ്ലാനിലൂടെ 28 ദിവസത്തേക്ക് ദിവസവും 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. 249 രൂപ വിലയുണ്ടായിരുന്ന മറ്റൊരു ജനപ്രിയ പ്ലാനിന് ഇപ്പോൾ 299 രൂപയാണ് വില. 28 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ പ്രതിദിനം 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ദിവസവും 100 എസ്എംഎസുകലും എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും.

479 രൂപ പ്ലാൻ
 

399 രൂപ വിലയുണ്ടായിരുന്ന ജിയോയുടെ ജനപ്രിയ പ്ലാനിന് ഇനി മുതൽ 479 രൂപയാണ് വില വരുന്നത്. 70 രൂപയാണ് ഈ പ്ലാനിന് വർധിച്ചത്. ഈ പ്ലാനിലൂടെ 56 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ്, ദിവസവും 1.5 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കുന്നു. 444 രൂപ വിലയുണ്ടായിരുന്ന ജിയോ പ്ലാനിന് ഇനി മുതൽ 533 രൂപ നൽകേണ്ടി വരും. ഈ പ്ലാനിലൂടെ 56 ദിവസത്തേക്ക് ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും 100 എസ്എംഎസുകളും ലഭിക്കുന്നു.

താരിഫ് നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ ഡബിൾ ഡാറ്റ ഓഫർ നിർത്തലാക്കി വോഡാഫോൺ ഐഡിയതാരിഫ് നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ ഡബിൾ ഡാറ്റ ഓഫർ നിർത്തലാക്കി വോഡാഫോൺ ഐഡിയ

395 രൂപ പ്ലാൻ

329 രൂപയ്ക്ക് 84 ദിവസത്തെ വാലിഡിറ്റി നൽകിയിരുന്ന പ്ലാനിന് ഇനി മുതൽ 395 രൂപയാണ് വില. ഈ പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 6 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 1000 എസ്എംഎസുകളും ഈ പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കുന്നു. 555 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇനി മുതൽ 666 രൂപയാണ് വില വരുന്നത്. ഈ പ്ലാനിലൂടെ 84 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 1.5 ജിബി ഡാറ്റ, ദിവസവും 100 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങളും ലഭിക്കുന്നു.

719 രൂപ പ്ലാൻ

599 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇനി മുതൽ 719 രൂപയാണ് വില. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ജിയോയുടെ വാർഷിക പ്ലാനുകൾക്കും വില വർധിപ്പിച്ചിട്ടുണ്ട്. ഒരു പ്ലാനുകളുടെ ആനുകൂല്യങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമണ്.

5ജിയ്ക്കായി കാത്തിരിപ്പ് തുടരുന്നു; 6ജി ഉടനെന്ന് കേന്ദ്രം!5ജിയ്ക്കായി കാത്തിരിപ്പ് തുടരുന്നു; 6ജി ഉടനെന്ന് കേന്ദ്രം!

വാർഷിക പ്ലാനുകൾ

വാർഷിക പ്ലാനുകളിലേക്ക് വന്നാൽ, 1299 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇപ്പോൾ 1559 രൂപയാണ് വില. 336 ദിവസത്തേക്ക് മൊത്തം 24 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും 3600 എസ്എംഎസുകളും നൽകുന്ന പ്ലാനാണ് ഇത്. 2399 രൂപ വിലയുണ്ടായിരുന്ന ജിയോ വാർഷിക പ്ലാനിനായി ഇനി മുതൽ 2879 രൂപ നൽകേണ്ടി വരും. 365 ദിവസത്തേക്ക് ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും നൽകുന്ന പ്ലാനാണ് ഇത്.

ഡാറ്റ ആഡ് ഓണുകൾക്കും വില വർധിപ്പിച്ചു

ഡാറ്റ ആഡ് ഓണുകൾക്കും വില വർധിപ്പിച്ചു

ജിയോയുടെ ഡാറ്റ ആഡ് ഓണുകൾക്കും വില വർധിപ്പിച്ചിട്ടുണ്ട്. 51 രൂപ വിലയുണ്ടായിരുന്ന ഡാറ്റ ആഡ്ഓണിന് ഇപ്പോൾ 61 രൂപയാണ് വില. 10 രൂപ വർധിപ്പിച്ച ഈ പ്ലാനിലൂടെ നിലവിലുള്ള അൺലിമിറ്റഡ് പ്ലാനിന്റെ അതേ വാലിഡിറ്റി കാലയളവിലേക്ക് മൊത്തം 6 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 101 രൂപ ഡാറ്റ ആഡ് ഓണിന് ഇപ്പോൾ 121 രൂപയാണ് വില. 12 ജിബി ഡാറ്റയാണ് ഇതിലൂടെ ലഭിക്കുന്നത്. 251 രൂപ വിലയും 30 ദിവസത്തെ വാലിഡിറ്റിയുമുള്ള ഡാറ്റ ആഡ് ഓണിന് ഇപ്പോൾ 301 രൂപ നൽകേണ്ടി വരും. ഈ പ്ലാനിലൂടെ മൊത്തം 50 ജിബി ഡാറ്റയാണ് ലഭിക്കുന്നത്.

ജിയോയെ ഉപേക്ഷിച്ച് ഉപയോക്താക്കൾ, സെപ്റ്റംബറിൽ നഷ്ടമായത് 1.9 കോടി വരിക്കാരെജിയോയെ ഉപേക്ഷിച്ച് ഉപയോക്താക്കൾ, സെപ്റ്റംബറിൽ നഷ്ടമായത് 1.9 കോടി വരിക്കാരെ

ജിയോ നിരക്കുകൾ

ജിയോ നിരക്കുകൾ വർധിപ്പിച്ചു എങ്കിലും എയർടെൽ ചെയ്തത് പോലെ 25 ശതമാനം വർധിപ്പിച്ചിട്ടില്ല. മൊത്തം പ്ലാനുകൾ പരിശോധിക്കുമ്പോൾ ജിയോയുടെ പ്ലാനുകൾ ഇപ്പോഴും എയർടെൽ, വിഐ പ്ലാനുകളെക്കാൾ വില കുറഞ്ഞവയാണ്. ഇന്ത്യൻ വിപണിയിൽ മറ്റ് ടെലിക്കോം കമ്പനികളെക്കാൾ മുന്നിൽ തുടരാനും ജനപ്രിതി നിലനിർത്താനും ഇത് ജിയോയെ സഹായിക്കുമെന്ന് ഉറപ്പാണ്. എആർപിയു വർധിപ്പിക്കാൻ സാധിക്കും എന്നതിനാൽ കൂടുതൽ മികച്ച സേവനങ്ങളും ജിയോയിൽ നിന്നും ഇനി പ്രതീക്ഷിക്കാം.

Best Mobiles in India

English summary
Reliance Jio has Increased prepaid tariff after Airtel and Vi. Jio has increased the rate by about 20%.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X