Home
News

ജിയോയുടെയും എയർടെല്ലിന്റെയും 666 രൂപ പ്രീപെയ്ഡ് പ്ലാനുകളിൽ മികച്ചത് ഏത്

ഇന്ത്യയിലെ ടെലിക്കോം കമ്പനികളെല്ലാം അടുത്തകാലത്തായി പ്ലാനുകളുടെ വില വർധിപ്പിച്ചിരുന്നു. ഇത് കൂടാതെ പ്ലാനുകൾക്കൊപ്പം ലഭിക്കുന്ന ആനുകൂല്യങ്ങൾ കുറയ്ക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ കൂടുതൽ ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും ആവശ്യമുള്ള ഉപയോക്താക്കൾ കൂടുതൽ പണം മുടക്കേണ്ട അവസ്ഥയാണ്. കോളുകൾക്ക് വേണ്ടി മാത്രമേ ഡാറ്റയ്ക്ക് വേണ്ടി മാത്രമേ ആളുകൾ പ്ലാനുകൾ തിരഞ്ഞെടുക്കാറില്ല. കോൾ, ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളോടാണ് ആളുകൾക്ക് താല്പര്യം.

ടെലിക്കോം കമ്പനി

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനികളായ ജിയോയും എയർടെല്ലും മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഈ രണ്ട് ടെലിക്കോം കമ്പനികളും നൽകുന്ന പ്ലാനുകളിൽ ഏറ്റവും ശ്രദ്ധേയമായത് ഒരേ വിലയുള്ള പ്ലാനുകളാണ്. 666 രൂപ വിലയുള്ള പ്ലാനുകളാണ് ജിയോയും എയർടെല്ലും തങ്ങളുടെ ഉപയോക്താക്കൾക്കായി നൽകുന്നത്. ഈ മിഡ്റേഞ്ച് പ്രീപെയ്ഡ് പ്ലാൻ ഇതിനകം തന്നെ ഇരു ടെലിക്കോം കമ്പനികളുടെയും ഉപയോക്താക്കൾക്കിടയിൽ ജനപ്രിതി നേടിയിട്ടുള്ളതുമാണ്. വില സമാനമാണ് എങ്കിലും ആനുകൂല്യങ്ങൾ തമ്മിൽ വ്യത്യാസങ്ങൾ ഉണ്ട്.

എയർടെൽ 666 രൂപ പ്ലാൻ

എയർടെൽ 666 രൂപ പ്ലാൻ

എയർടെൽ നൽകുന്ന 666 രൂപ വിലയുള്ള എയർടെൽ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും ലഭിക്കുന്നു. 77 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. ഇത് കൂടാതെ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ, അപ്പോളോ 24x7 സർക്കിൾ എന്നിവയിലേക്ക് സൗജന്യ ആക്സസും എയർടെൽ നൽകുന്നു. ഷാ അക്കാദമിയിൽ സൗജന്യ ഓൺലൈൻ കോഴ്സുകളും ഫാസ്ടാഗ് റീചാർജിൽ 100 ​​രൂപ ക്യാഷ്ബാക്കും സൗജന്യ ഹലോ ട്യൂണുകളും പ്ലാനിലൂടെ ലഭിക്കുന്ന അധിക ആനുകൂല്യങ്ങളാണ്. വിങ്ക് മ്യൂസിക്കിലേക്ക് സൌജന്യ സബ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും.

ജിയോ 666 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോ 666 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 666 രൂപ വിലയുള്ള പ്ലാനും എയർടെല്ലിന് സമാനമായ ആനുകൂല്യങ്ങൾ നൽകുന്നു. ഈ പ്രീപെയ്ഡ് പ്ലാനിലൂടെ ദിവസവും 1.5 ജിബി ഡാറ്റയാണ് ജിയോ നൽകുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കുന്നു. ഈ പ്ലാൻ ജിയോ ആപ്പുകളിലേക്ക് ആക്‌സസ് നൽകുന്നുണ്ട്. ജിയോ 666 രൂപ പ്ലാനിന് പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. എയർടെൽ നൽകുന്ന 666 രൂപ പ്ലാനിനെക്കാൾ 7 ദിവസം അധികം വാലിഡിറ്റി നൽകുന്നു എന്നതാണ് ഈ പ്ലാനിന്റെ സവിശേഷത.

വോഡഫോൺ ഐഡിയ

നിങ്ങളൊരു വോഡഫോൺ ഐഡിയ വരിക്കാരനാണെങ്കിലും 666 രൂപ പ്ലാൻ ലഭിക്കും. വിഐ നൽകുന്ന 666 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 1.5 ജിബി പ്രതിദിന ഡാറ്റയും ദിവസവും 100 എസ്എംഎസുകളും വാഗ്ദാനം ചെയ്യുന്നു. 77 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഈ കാലയളവിലേക്ക് വിഐ മൂവീസ്, ടിവി ആക്സസും പ്ലാനിലൂടെ ലഭിക്കുന്നു. ഈ പ്ലാനിന്റെ അധിക ആനുകൂല്യങ്ങളിൽ ബിങ്കെ ഓൾ നൈറ്റ് ആനുകൂല്യം, വീക്കെൻഡ് ഡാറ്റ റോൾ ഓവർ ആനുകൂല്യങ്ങൾ, ഡാറ്റ ഡിലൈറ്റ് ഓഫർ എന്നിവയും ലഭിക്കും. എയർടെല്ലിന് സമാനമായ പ്ലാനാണ് ഇത്.

എയർടെൽ

ഈ പ്ലാനുകളോട് അടുത്ത് നിൽകുന്ന മറ്റൊരു പ്ലാൻ എയർടെല്ലിനുണ്ട്. 599 രൂപയുടെ ഈ പ്രീപെയ്ഡ് പ്ലാൻ മികച്ച ആനുകൂല്യങ്ങൾ നൽകുന്നതാണ്. ഈ പ്ലാനിലൂടെ ഡിസ്നി + ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം മൊബൈൽ എഡിഷൻ എന്നിവയിലേക്ക് ആക്സസ് ലഭിക്കും. പ്ലാനിന് 30 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. 599 രൂപ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസ്, ദിവസേന 3 ജിബി ഡാറ്റ, ഫാസ്ടാഗിൽ 100 ​​രൂപ ക്യാഷ്ബാക്ക് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും ലഭിക്കും. 3 മാസത്തേക്കുള്ള അപ്പോളോ സബ്‌സ്‌ക്രിപ്‌ഷനും ഷാ അക്കാദമിയിൽ സൗജന്യ ഓൺലൈൻ കോഴ്‌സും നൽകുന് പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.

Best Mobiles in India

English summary
Jio and Airtel are offering great prepaid plans priced at Rs 666. Let's compare these two plans and see which one is better.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X