Home
News

ജിയോയും ഓപ്പോയും ചേർന്ന് ഇന്ത്യയിൽ 5ജി എസ്എ ട്രയൽ ടെസ്റ്റ് നടത്തി

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായ റിലയൻസ് ജിയോയും പ്രശസ്ത സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയും ചേർന്ന് 5ജി ട്രയൽ നടത്തി. റെനോ 6 സീരീസിനായിട്ടാണ് 5ജി സ്റ്റാൻഡലോൺ നെറ്റ്‌വർക്ക് ട്രയൽ നടത്തിയത്. റിലയൻസ് ജിയോയും മറ്റ് ടെലികോം ഓപ്പറേറ്റർമാരും രാജ്യത്തൊട്ടാകെയുള്ള തിരഞ്ഞെടുത്ത നഗരങ്ങളിൽ 5ജി ട്രയലുകൾ നടത്തുന്നുണ്ട്. 5ജി എസ്എ ട്രയലുകൾ 5ജി നെറ്റ്‌വർക്കിന്റെ വികസനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന കാര്യമാണെന്ന് ഓപ്പോ വ്യക്തമാക്കി.

ഓപ്പോ

ഓപ്പോ റെനോ6 സീരിസ് സ്മാർട്ട്ഫോണുകളിലെ 5ജി ബാൻഡുകൾ 5ജി ട്രയലുകളിൽ പ്രധാനപ്പെട്ടവയാണ്. റെനോ 6ൽ 13 5ജി ബാൻഡുകൾ ഓപ്പോ നൽകിയിട്ടുണ്ട്. അതേസമയം 11 5ജി ബാൻഡുകളാണ് റെനോ 6 പ്രോയിൽ ഉള്ളത്. 5ജി രാജ്യത്ത് ലഭ്യമാകുമ്പോൾ അതിന്റെ എല്ലാ സാധ്യതകളും നേട്ടങ്ങളും ആസ്വദിക്കാൻ ഓപ്പോ റെനോ 6 വാങ്ങിയ. ആളുകൾക്ക് സാധിക്കും. ഇന്ത്യയിലെ 5ജി ഡിവൈസുകളുടെ ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിൽ തങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കാൻ ഓപ്പോ ശ്രമിക്കുന്നു.

5ജി

ഇന്ത്യയിൽ 5ജി വിന്യസിക്കുന്നത് വേഗത്തിലാക്കാൻ ഓപ്പോ പ്രവർത്തിക്കുന്നുണ്ടെന്ന് ഓപ്പോ വൈസ് പ്രസിഡന്റായ തസ്ലീം ആരിഫ് വ്യക്തമാക്കി. റിലയൻസ് ജിയോയുമായി ചേർന്ന് റെനോ 6 സീരീസിനായുള്ള 5ജി സ്റ്റാൻ‌ഡലോൺ നെറ്റ്‌വർക്ക് ട്രയൽ നടത്തിയത് മികച്ച അനുഭവം നൽകുന്ന 5ജി ഇക്കോസിസ്റ്റം ഉണ്ടാക്കുന്നതിനുള്ള ഗവേഷണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഈ 5ജി എസ്‌എ ട്രയലുകൾ‌ ഓപ്പോ ഉപയോക്താക്കൾ‌ക്ക് അത്യാധുനിക സാങ്കേതികവിദ്യ നൽകുന്നതിൽ കമ്പനിക്കുള്ള പ്രതിബദ്ധത കാണിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ടെലികോം

ടെലികോം വകുപ്പ് ഇന്ത്യയിൽ 5 ജി ട്രയലുകൾക്കായി മിഡ്-ബാൻഡ് (3.2 ജിഗാഹെർട്സ് മുതൽ 3.67 ജിഗാഹെർട്സ് വരെ), മില്ലിമീറ്റർ-വേവ് ബാൻഡ് (24.25 ജിഗാഹെർട്സ് മുതൽ 28.5 ജിഗാഹെർട്സ്), സബ്-ഗിഗാഹെർട്സ് ബാൻഡ് (700 മെഗാഹെർട്സ്) എന്നിവയിൽ സ്പെക്ട്രം അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലെ 5ജി ഇന്നൊവേഷൻ ലാബുകളിൽ 5ജി എസ്എ നെറ്റ്‌വർക്ക് ട്രയലുകൾക്ക് വേണ്ട കാര്യങ്ങൾ ചെയ്യാൻ കമ്പനി പ്രതിജ്ഞാബദ്ധരാണെന്ന് ഓപ്പോ വ്യക്തമാക്കി. ഈ വർഷം ഓപ്പോ 6 5ജി സ്മാർട്ട്‌ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.

ഗ്രേറ്റർ നോയിഡ

ഓപ്പോ തങ്ങളുടെ ഗ്രേറ്റർ നോയിഡയിലെ നിർമാണ കേന്ദ്രത്തിൽ 5ജി സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കുന്നതിന് 2,200 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് മികച്ച ഉൽ‌പ്പന്നങ്ങളും സേവനങ്ങളും എത്തിക്കുന്നതിനായി ഓപ്പോ ഇന്ത്യൻ വിപണിയിൽ കൂടുതൽ നിക്ഷേപം നടത്തുമെന്നും സൂചനകൾ ഉണ്ട്. ജിയോയുമായി ചേർന്ന് 5ജി എസ്എ ട്രയൽ നടത്താനായി ഓപ്പോ ഉപയോഗിച്ച റെനോ സീരിസിലെ 5ജി സ്മാർട്ട്ഫോണുകൾക്ക് 29,900 രൂപ മുതൽ 39,990 രൂപ വരെയാണ് വില.

എയർടെൽ

കുറച്ച് മാസങ്ങൾക്ക് മുമ്പ് എയർടെൽ ചില നഗരങ്ങളിൽ 5ജി ട്രയലുകൾ നടത്തിയിരുന്നു. 1ജിബിപിഎസ് വേഗതയാണ് ഈ ട്രയലുകളിലൂടെ ലഭിച്ചത്. 5ജി നെറ്റ്വർക്ക് ഇന്ത്യയിൽ എത്തുന്നതോടെ പല മേഖലകൾക്കും ഇത് ഗുണം ചെയ്യുമെന്ന് ഉറപ്പാണ്. വിദ്യാഭ്യാസം, തൊഴിൽ, ബാങ്കിങ് എന്നിങ്ങനെ നമ്മുടെ നിത്യജിവിതത്തിൽ പോലും 5ജി നെറ്റ്വർക്ക് ഗുണകരമായി മാറും. വരും ദിവസങ്ങളിൽ 5ജി ട്രയലുകൾ കൂടുതൽ ശക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Reliance Jio and Oppo have conducted a 5G trial. The 5G standalone network trial is for the Reno 6 Series.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X