Home
News

499 രൂപ, 777 രൂപ നിരക്കുകളിൽ പുതിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകളുമായി ജിയോ

ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ ആനുകൂല്യം നൽകുന്ന പുതിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ. നിരക്കുകളിലാണ് ജിയോയുടെ പ്ലാനുകൾ. 499 രൂപയുടേത് ഒരു ഡാറ്റ പ്ലാനും 777 രൂപയുടേത് കോംബോ പ്ലാനുമാണ്. ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്ന പുതിയ രണ്ട് പ്ലാനുകൾ എയർടെൽ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. 777 രൂപ പ്ലാനിലൂടെ സൌജന്യ കോളിങ് ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കും.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ

ഐപിഎൽ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ജിയോ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്ന പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നത്. അതുകാണ്ട് തന്നെ ഈ പ്ലാനുകളെ ജിയോ ക്രിക്കറ്റ് പ്ലാനുകൾ എന്നാണ് വിളിക്കുന്നത്. ഈ പ്ലാനുകളിലൂടെ ഉപയോക്താക്കൾക്ക് ഐപിഎൽ ഹോട്ട്സ്റ്റാറിൽ സൌജന്യമായി കാണാം. ഇതിനൊപ്പം ‘ക്രിക്കറ്റ് ധൻ ധനാ ധൻ' ഓഫറും ജിയോ തിരികെ കൊണ്ടുവന്നിന്നുണ്ട്.

ജിയോയുടെ 499 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 499 രൂപ പ്രീപെയ്ഡ് പ്ലാൻ

വോയ്‌സ് കോളിംങോ എസ്എംഎസ് ആനുകൂല്യങ്ങളോ ഇല്ലാത്ത ജിയോയുടെ 499 രൂപ ക്രിക്കറ്റ് പ്ലാൻ ഒരു ഡാറ്റ പായ്ക്കാണ്. 499 രൂപ പ്ലാൻ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് സൌജന്യമായി ലഭിക്കും. 399 രൂപയാണ് ഒരു വർഷത്തെ സബ്ക്രിപ്ഷന്റെ വില. ഇതോടൊപ്പം ഐപിഎൽ സീസൺ നടക്കുന്ന 56 ദിവസവം 1.5 ജിബി വീതം ഡാറ്റയും ജിയോ ഈ പ്ലാനിലൂടെ നൽകുന്നുണ്ട്.

ജിയോയുടെ 777 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 777 രൂപ പ്രീപെയ്ഡ് പ്ലാൻ

777 രൂപയുടെ ജിയോ ക്രിക്കറ്റ് പ്ലാൻ 399 രൂപ വിലമതിക്കുന്ന ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി ആനുവൽ സബ്‌സ്‌ക്രിപ്‌ഷൻ സൌജന്യമായി നൽകും. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ദിവസവും 1.5 ജിബി ഡാറ്റയും മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 5 ജിബി അധിക ഡാറ്റയുമാണ് ഈ പ്ലാൻ നൽകുന്നത്. ആകെ മൊത്തം 131 ജിബി ഡാറ്റ ഉപയോക്താക്കൾക്ക് ലഭിക്കും. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗും മറ്റ് നമ്പരുകളിലേക്ക് വിളിക്കാൻ 3,000 മിനുറ്റ് കോളുകളുമാണ് ജിയോ നൽകുന്നത്.

401 രൂപയുടെ പ്ലാൻ

401 രൂപയുടെ പ്ലാൻ

ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ നൽകുന്ന ജിയോയുടെ മറ്റ് രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ 401 രൂപയുടെയും 2,599 രൂപയുടെയും പ്ലാനുകളാണ്. 401 രൂപയുടെ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 3 ജിബി ഡാറ്റ ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിൽ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 6 ജിബി അധിക ഡാറ്റയും ജിയോ നൽകുന്നു. ജിയോ നെറ്റ്വർക്കിലേക്ക് അൺലിമിറ്റഡ് കോളിങും മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 1,000 മിനിറ്റ് സൌജന്യ കോളുകളുമാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്.

2,599 രൂപയുടെ പ്ലാൻ

ജിയോയുടെ 2,599 രൂപയുടെ പ്ലാൻ ഒരു വർഷം വാലിഡിറ്റി നൽകുന്ന പ്ലാനാണ്. ജിയോ നമ്പരുകളിലേക്ക് സൌജന്യ കോളുകളും മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 12,000 മിനിറ്റ് സൌജന്യ കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 2ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്. ഇത് കൂടാതെ മൊത്തം വാലിഡിറ്റി കാലയളവായ 365 ദിവസത്തേക്ക് അധികമായി 10 ജിബി ഡാറ്റയും ജിയോ ഉപയോക്താക്കൾക്ക് നൽകുന്നു.

More from GizBot

Best Mobiles in India

English summary
Jio has introduced two new prepaid for rs 499, rs 777. These plans offers Disney + Hotstar VIP subscription benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X