ജിയോ ബ്രോഡ്ബാന്റ് ഉപയോക്താക്കൾക്ക് പ്രതിമാസ പ്ലാനുകളെക്കാൾ പത്തിരട്ടി ഡാറ്റ ലഭിക്കാനുള്ള വഴി ഇതാണ്

|

പ്രവർത്തനം ആരംഭിച്ച് ആദ്യ വർഷത്തിൽ തന്നെ 50 ദശലക്ഷം ഉപയോക്താക്കളെ നേടുകയെന്ന ലക്ഷ്യത്തോടെയാണ് റിലയൻസ് ജിയോ ബ്രോഡ്‌ബാൻഡ് വിപണിയിൽ പ്രവേശിച്ചത്. പക്ഷേ ജിയോയിലൂടെ മൊബൈൽ ടെലിക്കോം രംഗത്ത് തുടക്കം മുതൽ ഉണ്ടാക്കിയ നേട്ടം റിലയൻസിന് ജിയോ ഫൈബറിലൂടെ ആവർത്തിക്കാൻ സാധിച്ചില്ല. പ്ലാനുകളുടെ താരിഫ് നിരക്കുകളും മറ്റുമായി ബന്ധപ്പെട്ട് വലിയ തിരിച്ചടി ജിയോയ്ക്ക് ലഭിക്കുന്നു.

പ്രിവ്യൂ ഓഫർ
 

പ്രിവ്യൂ ഓഫറിന്റെ ഭാഗമായിരുന്ന ജിയോ ഫൈബർ ഉപയോക്താക്കൾ ജിയോ ഫൈബർ കണക്ഷൻ വിച്ഛേദിക്കുകയും മറ്റ് പ്രാദേശിക ഐ‌എസ്‌പികളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിന് കാരണം ലോക്കൽ ഐഎസ്പികൾ ഇപ്പോൾ നൽകുന്ന എഫ്‌യുപി ലിമിറ്റ് തന്നെയാണ്. ഇതിനെ ചെറുക്കാൻ ജിയോ ഫൈബർ 1,170 രൂപയ്ക്ക് 35 ദിവസം 5 ടിബി ഡാറ്റ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്.

ജിയോ

ജിയോ അവതരിപ്പിച്ചിട്ടുള്ള പ്രതിമാസ പ്ലാനുകളിലുള്ള എഫ്യുപി ലിമിറ്റിൽ തൃപ്തരല്ലാത്ത ധാരാളം ഉപയോക്താക്കൾ ഇതിനകം തന്നെ 1,170 രൂപയുടെ പ്ലാനിലേക്ക് തിരിഞ്ഞിട്ടുണ്ട്. കുറച്ച് ആഴ്ചകൾക്ക് മുമ്പ് ജിയോ ഫൈബർ 199 രൂപയുടെ വീക്കിലി പ്ലാൻ കൊണ്ടുവരുന്നതായിട്ടുള്ള സൂചനകൾ ഉണ്ടായിരുന്നു. ഇപ്പോഴത് ഉറപ്പായിരിക്കുകയാണ്. ഒരാഴ്ച്ചത്തേക്ക് 1 ടിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ് ഇത്. ഈ പ്ലാൻ മറ്റ് പ്ലാനുകൾക്കൊപ്പമോ ഒറ്റയ്ക്കോ ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും.

കൂടുതൽ വായിക്കുക:ബിഎസ്എൻഎൽ 4ജി ലഭ്യമാകുന്ന സർക്കിളുകളും താരിഫ് പ്ലാനുകളും

30 ദിവസം ചിലവ് 1,053 രൂപ, ലഭിക്കുന്നത് 4.5 ടിബി ഡാറ്റ

30 ദിവസം ചിലവ് 1,053 രൂപ, ലഭിക്കുന്നത് 4.5 ടിബി ഡാറ്റ

ഒരു ഉപയോക്താവ് 199 രൂപയുടെ പ്ലാൻ അഞ്ച് തവണ റീചാർജ് ചെയ്യുകയാണെങ്കിൽ, നികുതി ഉൾപ്പെടെയുള്ള മൊത്തത്തിലുള്ള നിരക്കുകൾ 1,170 രൂപ മാത്രമായിരിക്കും. ലഭിക്കുന്ന ഡാറ്റയുടെ മൊത്തം കണക്ക് പരിശോധിച്ചാൽ അത് 5 ടിബിയാണ്. 199 രൂപ പ്രതിവാര സ്റ്റാൻ‌ഡ് എലോൺ‌ പ്ലാനിനിലൂടെ 100 എം‌ബി‌പി‌എസ് വേഗത, എഫ്യുപി ലിമിറ്റിന് ശേഷം 1 എം‌ബി‌പി‌എസ് വേഗതയിൽ 1 ടിബി അല്ലെങ്കിൽ‌ 1000 ജിബി ഹൈ സ്പീഡ് ഡാറ്റയും ലഭിക്കുന്നു.

ഒരാഴ്ചത്തേക്ക് 100 ജിബി
 

നേരത്തെ ഇതേ പ്ലാൻ ഒരാഴ്ചത്തേക്ക് 100 ജിബി ഡാറ്റയാണ് നൽകിയിരുന്നത്. ഇപ്പോൾ പരിഷ്കരിച്ച് 1 ടിബി ഡാറ്റയാണ് ജിയോ ഈ പ്ലാനിലൂടെ നൽകുന്നത്. ഈ പ്ലാൻ മാസം മുഴുവൻ റീചാർജ് ചെയ്തുകൊണ്ടിരുന്നാൽ 30 ദിവസത്തേക്ക് നികുതി ഉൾപ്പെടെ പ്ലാനിന്റെ നിരക്ക് 1,053 രൂപയാണ്. ഉപയോക്താക്കൾക്ക് 4.5 ടിബി ഡാറ്റ ഇതിലൂടെ ആസ്വദിക്കാനുമാകും. ഒരാഴ്ച്ചയ്ക്ക് താഴെയുള്ള വാലിഡിറ്റിയിൽ പ്ലാനുകൾ ഒന്നും ജിയോ നൽകുന്നില്ല. 199 രൂപ പ്ലാൻ അഞ്ച് ആഴ്ചത്തേക്ക് റീചാർജ് ചെയ്താൽ 1,170 രൂപയാണ് മൊത്തത്തിൽ വരുന്നത്.

മോശം പ്രതികരണമുണ്ടായിട്ടും പ്ലാനുകളിൽ മാറ്റം വരുത്താതെ ജിയോ

മോശം പ്രതികരണമുണ്ടായിട്ടും പ്ലാനുകളിൽ മാറ്റം വരുത്താതെ ജിയോ

ഓഗസ്റ്റ് 2019ലാണ് റിലയൻസ് ജിയോ തങ്ങളുടെ ജിയോഫൈബർ താരിഫ് പ്ലാനുകൾ അവതരിപ്പിച്ചത്. മറ്റ് കമ്പനികളുടെ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ വില കൂടുതലും ആനുകൂല്യങ്ങൾ കുറവുമാണ് എന്നാണ് ജിയോഫൈബർ പ്ലാനുകൾക്ക് നേരെയുണ്ടായ പ്രധാന ആരോപണം. ജിയോയിൽ നിന്ന് മികച്ച പ്ലാനുകളും ആനുകൂല്യങ്ങളും പ്രതീക്ഷിച്ച ഉപയോക്താക്കളെ നിരാശരാക്കിയ പ്ലാനുകളിൽ മോശം പ്രതികരണം ഉണ്ടായിട്ടും മാറ്റം വരുത്താൻ ജിയോ തയ്യാറായിട്ടില്ല.

കൂടുതൽ വായിക്കുക: 500 രൂപയിൽ താഴെ വിലയുള്ള എയർടെല്ലിന്റെ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

699 രൂപ പ്ലാൻ

ജിയോ പുതിയ ഉപയോക്താക്കൾക്കായി 699 രൂപ പ്ലാനിലൂടെ ജിബി ഡാറ്റയാണ് നൽകുന്നത്. 100 എംബിപിഎസ് ഇന്റർനെറ്റ് വേഗതയും ജിയോ നൽകുന്നു. എയർടെൽ എക്സ്ട്രിം ഫൈബർ ഇതിന് സമാനമായി 799 രൂപയുടെ പ്ലാനാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. 150 ജിബി ഡാറ്റയും 100 എംബിപിഎസ് വേഗതയും തന്നെയാണ് എയർടെല്ലും ലഭ്യമാക്കുന്നത്. പക്ഷേ എയർടെൽ ഉപയോക്താക്താക്കൾക്ക് 299 രൂപ അധികമായി നൽകി അൺലിമിറ്റഡ് ഇന്റർനെറ്റ് ആസ്വദിക്കുവാനുള്ള അവസരം കമ്പനി നൽകുന്നുണ്ട്.

ജിയോ ഫൈബർ

2019 നവംബർ 30 വരെയുള്ള ജിയോ ഫൈബർ ഉപയോക്താക്കളുടെ കണക്കുകൾ പുറത്ത് വന്നിരുന്നു. ഇത് പ്രകാരം 0.83 മില്ല്യൺ ഉപയോക്താക്കൾ മാത്രമാണ് ജിയോഫൈബറിന് ഉള്ളത്. നിലവിലുള്ള ബ്രോഡ്ബാന്റ് പ്ലാനുകളാണ് വരിക്കാരുടെ എണ്ണം വർദ്ധിക്കുന്നതിനുള്ള പ്രധാന തടസം. അതുകൊണ്ട് തന്നെ ജിയോ തങ്ങളുടെ പ്ലാനുകളിൽ മാറ്റങ്ങൾ വരുത്താനുള്ള സാധ്യത വളരെ കൂടുതലാണ്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ, ജിയോ, വോഡാഫോൺ എയർടെൽ എന്നിവയുടെ ദിവസേന 2ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ

Most Read Articles
Best Mobiles in India

Read more about:
English summary
Reliance JioFiber, which entered the broadband market with an aim to achieve 50 million users in the first year of starting operations, is currently facing a major setback with sub-par tariff plans. JioFiber users who were part of the Preview offer are disconnecting the service and choosing local ISPs because of the FUP limit they are providing right now. However, there’s a small trick with which JioFiber customers can get 5TB of data every month by paying Rs 1,170 for 35 days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X