Home
News

ജിയോയുടെ വർക്ക് ഫ്രം ഹോം പായ്ക്കുകളാണോ ഡാറ്റ വൌച്ചറുകളാണോ ലാഭകരം; അറിയേണ്ടതെല്ലാം

പ്രവർത്തനമാരംഭിച്ച കാലം മുതൽ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് മികച്ച ഡാറ്റാ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഇന്ത്യയിലെ ഡാറ്റ ഉപഭോഗം വർദ്ധിക്കുന്നതിൽ ജിയോ വഹിച്ച പങ്ക് ചെറുതല്ല. സൌജന്യ കോളുകളും ഡാറ്റയും നൽകുന്ന കോംമ്പോ പ്ലാനുകൾക്കൊപ്പം തന്നെ അധിക ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്കായി മികച്ച ഡാറ്റ വൌച്ചറുകളും ജിയോ നൽകുന്നുണ്ട്. കുറഞ്ഞ നിരക്കിൽ അടിസ്ഥാന പ്ലാനിന് പുറമേ അധിക ഡാറ്റ നൽകുന്ന പ്ലാനുകളാണ് ഡാറ്റ വൌച്ചറുകൾ.

ലോക്ക്ഡൌൺ

ലോക്ക്ഡൌൺ കാരണം ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യാനും വിനോദത്തിനുമായി ധാരാളം ഡാറ്റ ഉപയോഗിക്കുന്നുണ്ട്. ഇത്തരം അവസരങ്ങളിൽ ഉപയോക്താക്കൾക്ക് ദിവസേനയുള്ള ഡാറ്റ ആനുകൂല്യം മതിയാകാതെ വരും. അതുകൊണ്ട് തന്നെ ജിയോ ഉപയോക്താക്കൾക്ക് അധിക ഡാറ്റ നൽകുന്ന പുതിയ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. വർക്ക് ഫ്രം ഹോം പ്ലാനുകൾ എന്ന പേരിൽ അവതരിപ്പിച്ച ഈ പ്ലാനുകളിലൂടെ ഉപയോക്താവിന്റെ അടിസ്ഥാന പ്ലാനിന്റെ ഡാറ്റ ആനുകൂല്യത്തിനൊപ്പം കൂടുതൽ ഡാറ്റയും മറ്റ് ആനൂകൂല്യങ്ങളും ലഭിക്കും.

ജിയോ 4ജി ഡാറ്റ വൗച്ചറുകൾ

ജിയോ 4ജി ഡാറ്റ വൗച്ചറുകൾ

ദിവസേനയുള്ള ഡാറ്റ ലിമിറ്റ് കഴിഞ്ഞിട്ടും ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്കായി നേരത്തെ തന്നെ ജിയോ ഡാറ്റ വൌച്ചറുകൾ നൽകുന്നുണ്ട്. നാല് 4 ജി ഡാറ്റ വൗച്ചറുകളാണ് കമ്പനി ഉപഭോക്താക്കൾക്കായി ലഭ്യമാക്കുന്നത്. ഈ ഡാറ്റ പ്ലാനുകൾ റീചാർജ് ചെയ്യുമ്പോൾ ഉപയോക്താവിന് ഒരു ബേസ് പ്ലാൻ ഉണ്ടായിരിക്കണം. ഡാറ്റ വൌച്ചറുകൾ സർവ്വീസ് വാലിഡിറ്റി നൽകുന്ന പ്ലാനുകളല്ല.

11 രൂപയുടെ 4 ജി ഡാറ്റ വൗച്ചർ

11 രൂപയുടെ 4 ജി ഡാറ്റ വൗച്ചർ

ജിയോയുടെ ഏറ്റവും വില കുറഞ്ഞ 4ജി ഡാറ്റ വൌച്ചറാണ് 11 രൂപയുടേത്. ഈ വൌച്ചറിലൂടെ 800 എംബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. ഡാറ്റ ആനുകൂല്യത്തിനൊപ്പം മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ 75 മിനിറ്റ് സൌജന്യ കോളിംഗ് ആനുകൂല്യവും ജിയോ നൽകുന്നുണ്ട്. ഈ വൗച്ചറിന്റെ വാലിഡിറ്റി ഉപയോക്താവിന്റെ നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റി അവസാനിക്കുന്നത് വരെയായിരിക്കും.

21 രൂപയുടെ 4ജി ഡാറ്റ വൗച്ചർ

21 രൂപയുടെ 4ജി ഡാറ്റ വൗച്ചർ

ജിയോയുടെ രണ്ടാമത്തെ ഡാറ്റ വൌച്ചറിന് 21 രൂപയാണ് വില. ഈ വൗച്ചറിലൂടെ ഉപയോക്താക്കൾക്ക് 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാനിലൂടെ 200 മിനിറ്റ് വോയ്‌സ് കോളിംഗ് ആനുകൂല്യവും ലഭ്യമാണ്. ഈ വോയിസ് കോളിങ് ആനുകൂല്യം മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാനും ഉപയോഗിക്കാവുന്നതാണ്. 11 രൂപ വൌച്ചറിന് സമാനമായി ഈ വൌച്ചറിനും ബേസ് പ്ലാനിന്റെ അതേ ആനൂകൂല്യമാണ് ഉള്ളത്.

51 രൂപ 4 ജി ഡാറ്റ വൗച്ചർ

51 രൂപ 4 ജി ഡാറ്റ വൗച്ചർ

ജിയോയുടെ മൂന്നാമത്തെ ഡാറ്റ വൌച്ചറിന് 51 രൂപയാണ് വില. ഈ വൗച്ചർ 6 ജിബി ഡാറ്റയാണ് നൽകുന്നത്. മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ 500 മിനിറ്റ് സൌജന്യ കോളിംഗ് ആനുകൂല്യവും ഈ പ്ലാൻ നൽകുന്നു. മറ്റ് വൌച്ചറുകൾക്ക് സമാനമായി ഈ വൌച്ചറിന്റെയും വാലിഡിറ്റി ഉപയോക്താവിന്റെ ബേസ് പ്ലാനിന്റെ വാലിഡിറ്റിക്ക് തുല്യമായിരിക്കും. ദിവസേനയുള്ള ഡാറ്റ ലിമിറ്റ് ഈ വൌച്ചറിന് ബാധകമല്ല.

101 രൂപ 4 ജി ഡാറ്റ വൗച്ചർ

101 രൂപ 4 ജി ഡാറ്റ വൗച്ചർ

ജിയോയുടെ അവസാനത്തെ ഡാറ്റ വൌച്ചറാണ് 101 രൂപയുടെ വൌച്ചർ. ഈ വൌച്ചറിലൂടെ 12 ജിബി ഡാറ്റയാണ് ഉപയോക്താവിന് ലഭിക്കുന്നത്. മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ 1000 മിനിറ്റ് സൌജന്യ കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ വൗച്ചറിന്റെ വാലിഡിറ്റിയും ഉപയോക്താവിന്റെ അടിസ്ഥാന പ്ലാനിന്റെ വാലിഡിറ്റി കാലയളവ് വരെയായിരിക്കും.

ജിയോ വർക്ക് ഫ്രം ഹോം പായ്ക്കുകൾ

ജിയോ വർക്ക് ഫ്രം ഹോം പായ്ക്കുകൾ

കൊറോണ വൈറസ് കാരണം ആളുകൾ വീടുകളിലിരുന്ന് ജോലി ചെയ്യാൻ ആരംഭിച്ചതോടെ ഡാറ്റ ഉപഭോഗം വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. ഇത്തരമൊരു അവസരത്തിൽ ഉപയോക്താക്കൾക്ക് ആവശ്യത്തിന് ഡാറ്റ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി ജിയോ അവതരിപ്പിച്ച പ്ലാനുകളാണ് വർക്ക് ഫ്രം ഹോം പായ്ക്കുകൾ. കുറഞ്ഞ നിരക്കിൽ മികച്ച ഡാറ്റ ആനുകൂല്യം നൽകുന്നവയാണ് ഈ പായ്ക്കുകൾ.

ജിയോയുടെ 151 രൂപ പ്ലാൻ

ജിയോയുടെ 151 രൂപ പ്ലാൻ

ജിയോയുടെ ഏറ്റവും വിലകുറഞ്ഞ വർക്ക് ഫ്രം ഹോം പ്ലാനാണ് 151 രൂപയുടെ പ്ലാൻ. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 30 ജിബി ഡാറ്റയാണ് ലഭിക്കുക. സൌജന്യ കോളുകൾ, എസ്എംഎസ് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിലൂടെ ലഭിക്കില്ല. ഇതൊരു സ്റ്റാൻഡ് എലോൺ പ്ലാനാണ്. 30 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ദിവസേന ഡാറ്റ ലിമിറ്റും ഈ പ്ലാനിനില്ല.

ജിയോയുടെ 201 രൂപ പ്ലാൻ

ജിയോയുടെ 201 രൂപ പ്ലാൻ

വർക്ക് ഫ്രം ഹോം വിഭാഗത്തിന് കീഴിലുള്ള ജിയോയുടെ രണ്ടാമത്തെ വൗച്ചറാണ് 201 രൂപയുടെ പ്ലാൻ. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 40 ജിബി ഡാറ്റയാണ് കമ്പനി നൽകുന്നത്. കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിലൂടെ ലഭിക്കില്ല. ഈ സ്റ്റാൻഡ് എലോൺ പ്ലാനിന്റെ വാലിഡിറ്റി 30 ദിവസമാണ്. ദിവസേനയുള്ള ഡാറ്റ ലിമിറ്റ് ഇതിന് ബാധകമല്ല.

ജിയോയുടെ 251 രൂപ പ്ലാൻ

ജിയോയുടെ 251 രൂപ പ്ലാൻ

വർക്ക് ഫ്രം ഹോം വിഭാഗത്തിൽ ജിയോ നൽകുന്ന അവസാനത്തെ പ്ലാനാണ് 251 രൂപയുടേത്. ഇത് നേരത്തെ സ്റ്റാൻഡ് എലോൺ ഡാറ്റ വൌച്ചറായിട്ടാണ് നൽകിയിരുന്നത്. കഴിഞ്ഞ ദിവസമാണ് ഈ പ്ലാനിനെ വർക്ക് ഫ്രം ഹോം പായ്ക്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. ഈ പ്ലാനിലൂടെ 50 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. 30 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്.

Best Mobiles in India

English summary
Reliance Jio has offered some of the best data benefits to its customers since the time telco came into operations. Jio also offers 4G data vouchers to its customers who are in need of more data than their base plan supplies. There are different prepaid plans from Jio and they come with different data benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X