Home
News

കേരളത്തിൽ ഇനി ജിയോയ്ക്ക് പറപറക്കും വേഗത, 20 മെഗാഹെർട്സ് സ്പെക്ട്രം വിന്യസിച്ചു

രാജ്യത്തെ ഒന്നാം നമ്പർ ടെലികോം ഓപ്പറേറ്ററാണ് റിലയൻസ് ജിയോ. ടെലികോം സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനായി ജിയോ കേരളത്തിൽ അധിക സ്പെക്ട്രം വിന്യസിച്ചിരിക്കുകയാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ ജിയോ അതിന്റെ സ്പെക്ട്രം പോർട്ട്ഫോളിയോ വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് കേരളത്തിലും സ്പെക്ട്രം വിന്യസിച്ചത്. കേരളത്തിലെ ഉപയോക്താക്കൾക്ക് ലഭിക്കുന്ന നെറ്റ്‌വർക്കുകളുടെ ഗുണനിലവാരം ഉയർത്തുന്നതിനായാണ് കൂടുതൽ സ്പെക്ട്രം കേരളത്തിൽ എത്തിച്ചിരിക്കുന്നത്.

സ്പെക്ട്രം

മുകളിൽ സൂചിപ്പിച്ച സംസ്ഥാനങ്ങളിലെ സ്പെക്ട്രം ഹോൾഡിംഗ് ഇരട്ടിയാക്കുന്നതിലൂടെ ടെൽകോ ദക്ഷിണേന്ത്യയിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് വ്യക്തമാണ്. ഇപ്പോൾ കേരളത്തിൽ ജിയോ മൊത്തം 20 മെഗാഹെർട്സ് സ്പെക്ട്രം ഒന്നിലധികം ബാൻഡുകളിലായി വിന്യസിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന ലേലത്തിൽ 850 മെഗാഹെർട്സ് ബാൻഡിൽ 5 മെഗാഹെർട്സ് സ്പെക്ട്രവും 1800 മെഗാഹെർട്സ് ബാൻഡിൽ 5 മെഗാഹെർട്സ് സ്പെക്ട്രവും കേരളത്തിലെ 2300 മെഗാഹെർട്സ് ബാൻഡിൽ 10 മെഗാഹെർട്സ് സ്പെക്ട്രവും റിലയൻസ് ജിയോ സ്വന്തമാക്കിയിരുന്നു.

ടെലികോം

രാജ്യത്തെ 22 ടെലികോം സർക്കിളുകളിൽ സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം കൂടുതലായി നേടിയെടുത്തിട്ടുണ്ടെന്ന് ജിയോ വ്യക്തമാക്കിയിരുന്നു. ടെലിക്കോം കമ്പനി സംസ്ഥാനത്തെ നിലവിലുള്ള 12,000+ സൈറ്റുകളിലാണ് സ്പെക്ട്രം വിന്യസിച്ചത്. സ്പെക്ട്രത്തിന്റെ വിന്യാസത്തിന് ശേഷം 850 മെഗാഹെർട്സ്, 1800 മെഗാഹെർട്സ് ബാൻഡുകളിൽ നെറ്റ്‌വർക്ക് നൽകുന്ന ബാൻഡ്‌വിഡ്ത്ത് ഇരട്ടിയായി, 2300 മെഗാഹെർട്സ് ബാൻഡിലെ ബാൻഡ്‌വിഡ്ത്ത് 25% വർദ്ധിച്ചു.

4ജി

കമ്മ്യൂണിക്കേഷനായി മെച്ചപ്പെട്ട 4ജി നെറ്റ്‌വർക്കുകൾ പ്രയോജനപ്പെടുത്താൻ സംസ്ഥാനത്തെ റിലയൻസ് ജിയോ ഉപയോക്താക്കളെ പുതിയ സ്പെക്ട്രം സഹായിക്കും. ഈ നീക്കം പീക്ക് സമയങ്ങളിൽ ഉണ്ടാകുന്ന നെറ്റ്‌വർക്ക് തിരക്ക് കുറയ്ക്കും. കൂടാതെ മെച്ചപ്പെടുത്തിയ ബാൻഡ്‌വിഡ്ത്തും കണക്റ്റിവിറ്റിയും വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായ ഉപയോക്താക്കൾക്ക് സഹായകരമാവും. ഇത് കേരളത്തിലെ ഉപയോക്താക്കളെ സംബന്ധിച്ച് ഏറെ ഗുണകരമായ കാര്യമാണ്.

കേരളത്തിലെ 4ജി നെറ്റ്‌വർക്കുകൾ

റിലയൻസ് ജിയോയ്ക്ക് സംസ്ഥാനത്ത് 10.3 ദശലക്ഷത്തിലധികം വരിക്കാരുണ്ട്. പുതിയ നീക്കത്തോടെ ഉപയോക്താക്കളുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021ൽ കേരളത്തിലെ 4ജി നെറ്റ്‌വർക്കുകൾ 15 ശതമാനം വർദ്ധിപ്പിക്കാൻ ജിയോ ലക്ഷ്യമിടുന്നുണ്ട്. ടെൽകോയുടെ കുറഞ്ഞ താരിഫുകളും മികച്ച കവറേജും കേരളത്തിൽ മാത്രമല്ല രാജ്യത്തുടനീളമുള്ള ഉപയോക്താക്കളെ ആകർഷിക്കുന്നു. വരും ദിവസങ്ങളിൽ ജിയോ മറ്റ് സംസ്ഥാനങ്ങളിൽ കൂടുതൽ സ്പെക്ട്രം വിന്യസിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടെലിക്കോം വിപണി

റിലയൻസ് ജിയോ ഇന്ത്യൻ ടെലിക്കോം വിപണിയിൽ മാറ്റങ്ങൾ കൊണ്ടുവന്ന ടെലിക്കോം ഓപ്പറേറ്ററാണ്. ജിയോയുടെ പ്ലാനുകളാണ് ഇന്ത്യയിൽ വളരെ കുറഞ്ഞ നിരക്കിൽ കൂടുതൽ ആനുകൂല്യം നൽകി തുടങ്ങിയത്. ദിവസേന ഒരു ജിബിയോ അതിൽ കൂടുതലോ ഡാറ്റ ലഭിക്കുന്ന നിലയിലേക്കുള്ള പ്ലാനുകൾ കൊണ്ടുവന്നതും ജിയോയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ ടെലക്കോം വിപണി വിഹിതത്തിൽ ഒന്നാമത് എത്താൻ ജിയോയ്ക്ക് സാധിച്ചിട്ടുണ്ട്. ജിയോയുടെ കേരളത്തിൽ കൂടുതൽ സ്പെക്ട്രം കൊണ്ടുവരാനുള്ള നീക്കം കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാൻ സഹായിക്കുമെന്ന കാര്യം ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Reliance Jio is the number one telecom operator in the country. Jio has deployed additional spectrum in Kerala to enhance the quality of telecom services.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X