28 ദിവസം വാലിഡിറ്റി നൽകിയിരുന്ന ജിയോയുടെ 98 രൂപ പ്രീപെയ്ഡ് പ്ലാൻ പിൻവലിച്ചു
പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി ജിയോ നൽകിയിരുന്ന ഏറ്റവും വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാനായ 98 രൂപ പ്ലാൻ നിർത്തലാക്കി. മൈജിയോ അപ്ലിക്കേഷനിൽ നിന്നും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഈ പ്രീപെയ്ഡ് പ്ലാൻ നീക്കം ചെയ്തിട്ടുണ്ട്. കുറഞ്ഞ നിരക്കിൽ ഡാറ്റയും കോളിങ് ആനുകൂല്യങ്ങളും നൽകിയിരുന്ന പ്ലാനാണ് കമ്പനി പിൻവലിച്ചിരിക്കുന്നത്. ചെറിയ തുക മാത്രം പ്രതിമാസ റീചാർജിനായി ചിലവഴിച്ചിരുന്ന ആളുകൾ ആശ്രയിച്ചിരുന്ന പ്ലാനായിരുന്നു ഇത്.

98 രൂപയുടെ പ്ലാൻ ഒരുമാസത്തെ വാലിഡിറ്റിയാണ് നൽകിയിരുന്നത്. ഈ ഒരു മാസത്തേക്കായി രണ്ട് ജിബി ഡാറ്റയും ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളുകളും വാഗ്ദാനം ചെയ്തിരുന്നു. വാലിഡിറ്റി കാലയളവിലേക്ക് മൊത്തത്തിൽ 300 എസ്എംഎസുകളും പ്ലാൻ ഉപയോക്താക്കൾക്ക് നൽകിയിരുന്നു. ജിയോയുടെ കോളിങ്, ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്ന കോംബോ പ്ലാനുകളിൽ ഏറ്റവും വില കുറഞ്ഞ പ്ലാനായിരുന്നു ഇത്.

98 രൂപ പ്രീപെയ്ഡ് പ്ലാൻ ജിയോ വെബ്‌സൈറ്റ്, മൈജിയോ ആപ്പ് എന്നിവയിൽ നിന്നും പിൻവലിച്ചിട്ടുണ്ട്. തേർഡ് പാർട്ടി റീചാർജ് പ്ലാറ്റ്‌ഫോമുകളായ പേടിഎം, ഗൂഗിൾ പേ, ആമസോൺ പേ, ഫോൺ പേ എന്നിവയിൽ നിന്നും ഈ പ്രീപെയ്ഡ് പ്ലാൻ നീക്കംചെയ്‌തു. ഈ പ്ലാനിന്റെ മുഖ്യ ആകർഷണമായി ഉണ്ടായിരുന്നത് 28 ദിവസത്തെ വാലിഡിറ്റിയാണ്.

98 രൂപ പ്രീപെയ്ഡ് പ്ലാൻ നിർത്തലാക്കിയതോടെ ജിയോയുടെ പ്രതിമാസ ഡാറ്റയും കോളിങ് ആനുകൂല്യങ്ങളുമുള്ള ഏറ്റവും വിലകുറഞ്ഞ പ്രീപെയ്ഡ് പ്ലാനായി 129 രൂപ പ്ലാൻ മാറി. 129 രൂപ പ്രീപെയ്ഡ് പ്ലാനിൽ 2 ജിബി അൺലിമിറ്റഡ് ഡാറ്റ, ജിയോ നെറ്റ്വർക്കിലേക്ക് അൺലിമിറ്റഡ് കോളിങ്, മറ്റ് നെറ്റ്‌വർക്കുകളിലേക്ക് വിളിക്കാൻ 1,000 മിനിറ്റ് സൌജന്യ കോൾ, 28 ദിവസത്തെ വാലിഡിറ്റി, 300 എസ്എംഎസ് എന്നിവയാണ് ലഭിക്കുന്നത്.

നേരത്തെ ഉണ്ടായിരുന്ന 98 രൂപ പ്ലാനിൽ നിന്നും 128 രൂപ പ്ലാനിനെ വ്യത്യസ്തമാക്കുന്നത് 128 രൂപ പ്ലാനിൽ മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാനായി 1,000 മിനിറ്റ് സൌജന്യ കോളുകൾ നൽകുന്നു എന്നതാണ്. 98 രൂപ പ്ലാനിന് സമാനമായി 128 രൂപ പ്ലാനിലും 2ജിബി ഡാറ്റ പരിധി കഴിഞ്ഞാൽ ഡാറ്റ വേഗത 64 കെബിപിഎസായി കുറയും. എസ്എംഎസ്, വാലിഡിറ്റി എന്നിവയെല്ലാം ഇരു പ്ലാനുകളിലും സമാനമാണ്.

ജിയോയുടെ 999 രൂപ പ്ലാൻ
റിലയൻസ് ജിയോ ഈയിടെയായി പ്രീപെയ്ഡ് പ്ലാനുകളിൽ വൻ അഴിച്ചുപണി നടത്തുകയും പുതിയ പ്ലാനുകൾ കൂട്ടിച്ചേർക്കുകയും ചെയ്യുന്നുണ്ട്. 999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അടുത്തിടെ കമ്പനി പുറത്തിറക്കിയിരുന്നു. ദിവസവും 3 ജിബി 4 ജി ഡാറ്റ 84 ദിവസം വാലിഡിറ്റിയോടെ നൽകുന്ന പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 3,000 മിനിറ്റ് സൌജന്യ കോളുകളും ജിയോ നെറ്റ്വർക്കിലേക്ക് അൺലിമിറ്റഡ് സൌജന്യ കോളുകളും ലഭിക്കും. ദിവസവും 100 എസ്എംഎസുകളും പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

ജിയോയുടെ പുതിയ വാർഷിക പ്ലാൻ
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ജിയോ പുതിയൊരു വാർഷിക പ്ലാൻ അവതരിപ്പിച്ചിരുന്നു. 2399 രൂപ വിലയുള്ള പുതിയ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും ലഭിക്കം. 365 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. എസ്എംഎസ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിലൂടെ മറ്റ് നെറ്റ്‌വർക്കുകളിലേക്ക് വിളിക്കാൻ 12,000 മിനുറ്റ് സൌജന്യ കോളുകളാണ് ലഭിക്കുക.


Click it and Unblock the Notifications








