റിലയൻസ് ജിയോ ദിവസവും മൂന്ന് ജിബി ഡാറ്റ വരെ നൽകുന്ന മൂന്ന് പ്ലാനുകൾ നിർത്തലാക്കി

|

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ കഴിഞ്ഞ സെപ്റ്റംബറിൽ, ഡിസ്നി + ഹോട്ട്‌സ്റ്റാറിന്റെ പുതുക്കിയ മൊബൈൽ പ്ലാനിന് അനുസരിച്ച് മൂന്ന് പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ഈ മൂന്ന് പ്ലാനുകളും ഇപ്പോൾ കമ്പനി പിൻവലിച്ചിരിക്കുകയാണ്. 499 രൂപ, 666 രൂപ, 888 രൂപ വിലയുള്ള പ്ലാനുകളാണ് ജിയോ പിൻവലിച്ചിരിക്കുന്നത്. 3 ജിബി ഡാറ്റ വരെ നൽകിയിരുന്ന പ്ലാനുകളായിരുന്നു ഇവ. എല്ലാ പ്രീപെയ്ഡ് പ്ലാനുകൾക്കും വില വർധിപ്പിച്ചപ്പോൾ വില വർധിപ്പിക്കാതെ വച്ചിരുന്ന പ്ലാനുകളായിരുന്നു ഇവ.

 

റിലയൻസ് ജിയോ

റിലയൻസ് ജിയോ പിൻവലിച്ച 499 രൂപ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാൻ ആയിരുന്നു. 666 രൂപയുടെയും 888 രൂപയുടെയും പ്ലാനുകൾ യഥാക്രമം 56 ദിവസത്തെയും 84 ദിവസത്തെയും വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റ വീതമാണ് നൽകിയത്. ഈ പ്ലാനുകൾ അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. ഈ മൂന്ന് പ്ലാനുകളും പിൻവലിച്ചതായി ജിയോ പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ജിയോയുടെ വെബ്‌സൈറ്റിലോ ആപ്പിലോ ഈ പ്ലാനുകൾ കാണുന്നില്ല. ഇവ എടുത്ത് മാറ്റിയിരിക്കുകയാണ്.

പുതിയ ജിയോഫോൺ പ്രീപെയ്ഡ് പ്ലാനുകളും അവയ്ക്കൊപ്പം ലഭിക്കുന്ന ആനുകൂല്യങ്ങളുംപുതിയ ജിയോഫോൺ പ്രീപെയ്ഡ് പ്ലാനുകളും അവയ്ക്കൊപ്പം ലഭിക്കുന്ന ആനുകൂല്യങ്ങളും

താരിഫ് വർധന
 

താരിഫ് വർധന പ്രഖ്യാപിച്ച് പുതുക്കിയ 3 ജിബി പ്രതിദിന ഡാറ്റ പ്ലാനുകൾ അവതരിപ്പിക്കുന്ന സമയത്ത് ജിയോ ഈ മൂന്ന് പ്ലാനുകളെയും ഒഴിവാക്കിയിരുന്നു. നാല് പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ജിയോ ഇപ്പോൾ പ്രതിദിനം 3 ജിബി ഡാറ്റ നൽകുന്നുണ്ട്. ഈ പ്ലാനുകളുടെ വില 419 രൂപ, 601 രൂപ, 1199 രൂപ, 4199 രൂപ എന്നിങ്ങനെയാണ്. 419 രൂപയുടെ പ്ലാൻ അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ, ജിയോ ആപ്പുകളിലേക്ക് ആക്‌സസ് എന്നിവയും 28 ദിവസത്തെ വാലിഡിറ്റിയും നൽകുന്നു. 601 രൂപയുടെ പ്ലാനും ഇതേ ആനുകൂല്യങ്ങളാണ് നൽകുന്നത്. ഇതിനൊപ്പം ഒരു വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ മൊബൈൽ ആക്സസും 6 ജിബി അധിക ഡാറ്റയും നൽകുന്നു.

1199 രൂപ പ്ലാൻ

ജിയോയ്ക്ക് 56 ദിവസത്തെ വാലിഡിറ്റിയും 3 ജിബി പ്രതിദിന ഡാറ്റയും നൽകുന്ന പ്ലാനുകൾ ഇപ്പോഴില്ല. ജിയോയിൽ നിന്നുള്ള അടുത്ത പ്രീപെയ്ഡ് പ്ലാനിന് 1199 രൂപയും 4199 രൂപയുമാണ് വില. 1199 രൂപയുടെ പ്ലാൻ 3 ജിബി പ്രതിദിന ഡാറ്റയാണ് നൽകുന്നത്. ഇത് 84 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ്. അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. 4199 രൂപയുടെ പ്ലാൻ ഒരു വാർഷിക പ്ലാനാണ്. ഈ പ്ലാനിലൂടെ 3 ജിബി പ്രതിദിന ഡാറ്റയും 365 ദിവസത്തെ വാലിഡിറ്റിയുമാണ് ലഭിക്കുന്നത്. ഈ പ്ലാൻ അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസുകളും ജിയോ ആപ്പുകളിലേക്കുള്ള ആക്‌സസും നൽകുന്നുണ്ട്.

ബിഎസ്എൻഎൽ 4ജി ഇന്ത്യയിൽ എല്ലായിടത്തും ലഭിക്കാൻ അടുത്ത സെപ്റ്റംബർ വരെ കാത്തിരിക്കണംബിഎസ്എൻഎൽ 4ജി ഇന്ത്യയിൽ എല്ലായിടത്തും ലഭിക്കാൻ അടുത്ത സെപ്റ്റംബർ വരെ കാത്തിരിക്കണം

എയർടെല്ലും പ്ലാനുകൾ പിൻവലിച്ചു

എയർടെല്ലും പ്ലാനുകൾ പിൻവലിച്ചു

ഇത്തവണ ആദ്യം താരിഫ് നിരക്കുകൾ വർധിപ്പിച്ച ടെലിക്കോം കമ്പനിയായ എയർടെല്ലും ചില പ്ലാനുകളെ ഒഴിവാക്കിയിട്ടുണ്ട്. 398 രൂപ, 499 രൂപ, 558 രൂപ വിലയുള്ള 3ജിബി പ്രതിദിന ഡാറ്റ നൽകുന്ന പ്ലാനുകളെയാണ് എയർടെൽ ഒഴിവാക്കിയത്. ഇപ്പോൾ രണ്ട് പ്ലാനുകൾക്കൊപ്പാണ് എയർടെൽ 3 ജിബി ഡാറ്റ നൽകുന്നത്. ഈ പ്ലാനുകൾക്ക് 599 രൂപയും 699 രൂപയുമാണ് വില വരുന്നത്. ഈ രണ്ട് പ്രീപെയ്ഡ് പ്ലാനുകളും 3 ജിബി ഡാറ്റയ്ക്കൊപ്പം ഡാറ്റയും സ്ട്രീമിംഗ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്.

599 രൂപ, 699 രൂപ വിലയുള്ള പ്ലാനുകൾ

155 രൂപ മുതലുള്ള എല്ലാ പ്രീപെയ്ഡ് പ്ലാനുകളിലും എയർടെൽ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ ആനുകൂല്യം നൽകുന്നുണ്ട്. 599 രൂപ, 699 രൂപ വിലയുള്ള പ്ലാനുകൾക്കൊപ്പം എയർടെൽ എക്സ്ക്ലൂസീവ് സ്ട്രീമിംഗ് ആനുകൂല്യങ്ങളും നൽകുന്നു. ഈ രണ്ട് പ്ലാനുകളും പ്രതിദിനം 3 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും നൽകുന്ന പ്ലാനുകളാണ്. 599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ ആനുകൂല്യം നൽകുന്നു.

1000 രൂപയിൽ താഴെ വിലയിൽ സ്ട്രീമിങ് ആനുകൂല്യങ്ങൾ നൽകുന്ന എയർടെൽ, വിഐ, ജിയോ പ്ലാനുകൾ1000 രൂപയിൽ താഴെ വിലയിൽ സ്ട്രീമിങ് ആനുകൂല്യങ്ങൾ നൽകുന്ന എയർടെൽ, വിഐ, ജിയോ പ്ലാനുകൾ

Most Read Articles
Best Mobiles in India

English summary
Jio discountinues three prepaid plans it introduced last September. jio has discontinued plans priced at Rs 499, Rs 666 and Rs 888 respectively.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X