ബ്രോഡ്ബാന്റ് വിപണിയിലും ജിയോയുടെ കുതിപ്പ്, ബി‌എസ്‌എൻ‌എൽ തളരുന്നു

|

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായ റിലയൻസ് ജിയോയ്ക്ക് ബ്രോഡ്ബാന്റ് വിപണിയിലും നേട്ടം. ജിയോ, ഹാത്വേ കേബിൾ, ഡാറ്റാകോം എന്നിവ ഓഗസ്റ്റിൽ ഒരു ലക്ഷത്തിലധികം ബ്രോഡ്‌ബാൻഡ് ഉപയോക്താക്കളെ ചേർത്തുവെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വെളിപ്പെടുത്തി. ചൊവ്വാഴ്ച ട്രായ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിലെ വയർഡ് ബ്രോഡ്ബാൻഡ് സേവന ദാതാക്കൾ മൊത്തത്തിൽ ഓഗസ്റ്റ് മാസം 340,000 ഉപയോക്താക്കളെ ചേർത്തിട്ടുണ്ട്.

ബ്രോഡ്‌ബാൻഡ്

ഭാരതി എയർടെൽ, റിലയൻസ് ജിയോ, ഹാത്‌വേ എന്നിവ വരിക്കാരുടെ എണ്ണം വർദ്ധിപ്പിച്ചു. ഇന്ത്യയിലെ വയർഡ് ബ്രോഡ്‌ബാൻഡ് സേവന ദാതാക്കളുടെ മൊത്തം എണ്ണം ഓഗസ്റ്റിൽ 20.47 ദശലക്ഷമായിരുന്നുവെന്ന് ട്രായ് ഡാറ്റയിൽ നിന്ന് വ്യക്തമാകുന്നു. കഴിഞ്ഞ മാസം ഇത് 20.13 ദശലക്ഷമായിരുന്നു. ജിയോ ഫൈബറിന്റെ വയർഡ് ബ്രോഡ്‌ബാൻഡ് സേവനം ഓഗസ്റ്റ് മാസത്തിൽ മാത്രം 90,000 ഉപയോക്താക്കളെ ചേർത്തുവെന്നും ഹാത്വേ കേബിളും ഡാറ്റാകോമും 20,000 ഉപയോക്താക്കളെ ചേർത്തുവെന്നുമാണ് ട്രായ് പുറത്ത് വിട്ട കണക്കുകളിൽ ഉള്ളത്.

കൂടുതൽ വായിക്കുക: റിലയൻസ് ജിയോ മൂന്ന് പുതിയ ജിയോഫോൺ വാർഷിക പ്ലാനുകൾ കൂടി അവതരിപ്പിച്ചുകൂടുതൽ വായിക്കുക: റിലയൻസ് ജിയോ മൂന്ന് പുതിയ ജിയോഫോൺ വാർഷിക പ്ലാനുകൾ കൂടി അവതരിപ്പിച്ചു

ബി‌എസ്‌എൻ‌എൽ

സ്വകാര്യ കമ്പനികൾ നേട്ടം ഉണ്ടാക്കിയപ്പോൾ ഓഗസ്റ്റ് മാസം പൊതുമേഖലാ കമ്പനിയായ ബി‌എസ്‌എൻ‌എല്ലിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. 10,000 ബ്രോഡ്‌ബാൻഡ് ഉപയോക്താക്കളെയാണ് കമ്പനിക്ക് നഷ്ടമായത്. 2020 ഓഗസ്റ്റ് 31ന് അവസാനിച്ച കണക്കുകൾ പ്രകാരമാണ് ബിഎസ്എൻഎല്ലിന് ഇത്രയം ഉപയോക്താക്കളെ നഷ്ടപ്പെട്ടിരിക്കുന്നത്. ഓഗസ്റ്റിലെ കണക്ക് അനുസരിച്ച് 7.85 ദശലക്ഷം ഉപയോക്താക്കളാണ് ബിഎസ്എൻഎൽ ബ്രോഡ്ബാന്റിൽ ഉള്ളത്. കഴിഞ്ഞ മാസം 7.86 ദശലക്ഷം ബ്രോഡ്‌ബാൻഡ് ഉപയോക്താക്കളായിരുന്നു ബിഎസ്എൻഎല്ലിൽ ഉണ്ടായിരുന്നത്.

ട്രായ്

ഇന്ത്യയിലെ ഏറ്റവും വലിയ വയർ ബ്രോഡ്‌ബാൻഡ് സേവന ദാതാവായി ബി‌എസ്‌എൻ‌എൽ തുടരുകയാണ്. 2019 ഡിസംബർ 31 വരെ ബിഎസ്എൻഎല്ലിന് 8.39 ദശലക്ഷം വരിക്കാരാണ് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് കൊറോണ വൈറസ് വ്യാപനവും വർക്ക് ഫ്രം ഹോം സംവിധാനവും വന്നതോടെ സ്വകാര്യ കമ്പനികൾക്ക് നേട്ടമുണ്ടാക്കാനായത് പോലെ ബിഎസ്എൻഎല്ലിന് നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. എട്ട് മാസത്തിനുള്ളിൽ കമ്പനിക്ക് 540,000 ഉപയോക്താക്കളെയാണ് നഷ്ടമായതെന്ന് ട്രായ് ഡാറ്റ വെളിപ്പെടുത്തുന്നു.

കൂടുതൽ വായിക്കുക: 84 ദിവസത്തെ വാലിഡിറ്റി നൽകുന്ന എയർടെൽ, ജിയോ, വിഐ എന്നിവയുടെ പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: 84 ദിവസത്തെ വാലിഡിറ്റി നൽകുന്ന എയർടെൽ, ജിയോ, വിഐ എന്നിവയുടെ പ്രീപെയ്ഡ് പ്ലാനുകൾ

എയർടെൽ

2020 ഓഗസ്റ്റ് 31 വരെയുള്ള കണക്കുകൾ പ്രകാരം 2.53 ദശലക്ഷം ഉപയോക്താക്കളുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ വയർ ബ്രോഡ്‌ബാൻഡ് സേവന ദാതാവായി എയർടെൽ തുടരുകയാണ്. കഴിഞ്ഞ മാസത്തെ കണക്ക് പ്രകാരം എയർടെലിൽ 2.49 ദശലക്ഷം വരിക്കാരാണ് ഉള്ളത്. എയർടെൽ ഒരുമാസത്തിൽ 40,000 ഉപയോക്താക്കളെ കൂടുതലായി തങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. രാജ്യത്തെ മൂന്നമത്തെ വലിയ ബ്രോഡ്ബാന്റ് സേവനദാതാക്കൾ എസിടി ഫൈബറാണ്. ഓഗസ്റ്റ് മാസം വരെ 1.70 ദശലക്ഷം വരിക്കാരാണ് എസിടി ഫൈബറിന് ഉള്ളത്. ഓഗസ്റ്റിന് മുമ്പുള്ള മാസം 1.69 ദശലക്ഷം വരിക്കാരണ് എസിടിക്ക് ഉണ്ടായിരുന്നത്.

റിലയൻസ് ജിയോ

2020 ഓഗസ്റ്റ് 31 വരെയുള്ള കണക്കുകൾ പ്രകാരം 1.25 ദശലക്ഷം വരിക്കാരുമായി ഇന്ത്യയിലെ ബ്രോഡ്ബാന്റ് സേവനദാതാക്കളിൽ നാലാം സ്ഥാനത്താണ് റിലയൻസ് ജിയോ. ഓഗസ്റ്റ് വരെ ജിയോയ്ക്ക് 1.16 ദശലക്ഷം വരിക്കാരാണ് ഉള്ളത്. ജിയോഫൈബർ സേവനങ്ങൾ കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആരംഭിച്ച് വരുന്നതേ ഉള്ളു എന്നതിനാൽ തന്നെ ഈ നേട്ടത്തെ ചെറുതാക്കി കാണാൻ സാധിക്കില്ല. ഹാത്‌വേ കേബിളും ഡാറ്റാകോമും ഓഗസ്റ്റിൽ 1.03 ദശലക്ഷം ഉപയോക്തൃ അടിത്തറയുമായി ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് വയർഡ് ബ്രോഡ്‌ബാൻഡ് സേവന ദാതാക്കളുടെ പട്ടികയിൽ ഇടം നേടി.

കൂടുതൽ വായിക്കുക: ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ താരിഫ് പ്ലാനുകൾ നൽകുന്നത് ജിയോ, എയർടെൽ, വിഐ എന്നിവകൂടുതൽ വായിക്കുക: ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ താരിഫ് പ്ലാനുകൾ നൽകുന്നത് ജിയോ, എയർടെൽ, വിഐ എന്നിവ

Best Mobiles in India

English summary
Reliance Jio, India's largest telecom operator, has also gained ground in the broadband market. The Telecom Regulatory Authority of India (TRAI) has revealed that Geo, Hathaway Cable and Datacom added more than one lakh broadband users in August.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X