ജിയോ ഫൈബർ പ്ലാനുകളിൽ ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ വേഗത 1 എംബിപിഎസ് മാത്രം

|

റിലയൻസ് ജിയോ ഫൈബർ അടുത്തിടെ 399 രൂപ മുതൽ 8499 രൂപ വരെയുള്ള പരിധിയില്ലാത്ത ബ്രോഡ്‌ബാൻഡ് പ്ലാനുകൾ പ്രഖ്യാപിച്ചിരുന്നു. ഈ പ്ലാനുകൾക്ക് 3300 ജിബി അഥവാ 3.3 ടിബി എഫ്‌യുപി ലിമിറ്റാണ് ഉള്ളത്. 1500 രൂപ ഡിപ്പോസിറ്റ് ഒഴികെയുള്ള അധികച്ചെലവില്ലാതെ പെയ്ഡ് ടോപ്പ് 10 പെയ്‌ഡ് ഒടിടി ആപ്ലിക്കേഷനുകളിലേക്ക് ആക്‌സസ്സുള്ള 4 കെ സെറ്റ്-ടോപ്പ് ബോക്‌സിനൊപ്പം 150 എംബിപിഎസ് വേഗത നൽകുന്ന 30 ദിവസത്തെ ട്രയലും ജിയോ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

 

ജിയോ ഫൈബർ

ജിയോ ഫൈബറിന്റെ പുതിയ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് പുതിയ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് അവരുടെ പ്ലാനിന്റെ എഫ്‌യുപി ലിമിറ്റിന് ശേഷമുള്ള ഡാറ്റ സ്പീഡ് 1 എംബിപിഎസ് ആയി കുറയും. ടെലികോം ടോക്കാണ് ഇക്കാര്യം പുറത്ത് വിട്ടത്. അൺലിമിറ്റഡ് ഡാറ്റ എന്ന് പറയാമെങ്കിലും ഡാറ്റ വേഗത പ്ലാനിന്റെ ആനുകൂല്യത്തിൽ നിന്ന് വ്യത്യസ്തമായി വളരെ കുറവായിരിക്കും.

കൂടുതൽ വായിക്കുക: 150 എംബിപിഎസ് വേഗതയുമായി ജിയോഫൈബറിന്റെ പുതിയ 399 രൂപ പ്ലാൻകൂടുതൽ വായിക്കുക: 150 എംബിപിഎസ് വേഗതയുമായി ജിയോഫൈബറിന്റെ പുതിയ 399 രൂപ പ്ലാൻ

 പ്ലാനുകൾ

ഓഗസ്റ്റ് 15നും ഓഗസ്റ്റ് 31നും ഇടയിൽ ജിയോഫൈബറിന്റെ പ്ലാനുകൾ സബ്‌സ്‌ക്രൈബുചെയ്‌ത ഉപയോക്താക്കൾക്ക് ഒരു മാസം നീണ്ടുനിൽക്കുന്ന സൌജന്യ ട്രയലിന് അർഹതയുണ്ടെന്നും ജിയോ ഫൈബർ അറിയിച്ചു. റിഡീം ചെയ്യാവുന്ന കൂപ്പൺ രൂപത്തിൽ ഉപയോക്താക്കൾക്ക് സൌജന്യ ട്രയലുകൾ ലഭിക്കും. സെക്യൂരിറ്റി ഡെപ്പോസിറ്റായി 3500 രൂപ അടയ്ക്കുന്ന റിലയൻസ് ജിയോ ഫൈബർ ഉപയോക്താക്കൾക്ക് ഉയർന്ന ശ്രേണിയിലുള്ള കസ്റ്റമർ പ്രിമൈസ് ഡിവൈസുകളും(സിപിഇ), സെക്യൂരിറ്റി ഡെപ്പോസിറ്റായി 1500 രൂപ അടയ്ക്കുന്ന ജിയോ ഫൈബർ ഉപയോക്താക്കൾക്ക് മിഡ് റേഞ്ച് സിപിഇയും നൽകും.

റിലയൻസ് ജിയോ
 

റിപ്പോർട്ട് അനുസരിച്ച്, റിലയൻസ് ജിയോയുടെ പുതിയ നിബന്ധനകളും വ്യവസ്ഥകളും പ്രകാരം 30 ദിവസം വരെ ഗ്രേസ് പിരീഡിൽ ഉപയോക്താക്കൾക്ക് പ്ലാനുകളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച രീതിയിൽ തന്നെ നൽകാനുള്ള അവകാശം കമ്പനിക്കുണ്ട്. അവസാന റീചാർജ് തീയതി മുതൽ 90 ദിവസം വരെയുള്ള കാലയളവിനുള്ളിൽ ഉപയോക്താക്കൾ അക്കൗണ്ടുകൾ റീചാർജ് ചെയ്യാത്ത സാഹചര്യം ഉണ്ടായാൽ സേവനങ്ങൾ അവസാനിപ്പിക്കാനുള്ള അവകാശവും കമ്പനിക്ക് ഉണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കൂടുതൽ വായിക്കുക: എയർടെൽ, ജിയോ എന്നിവയുടെ ഏറ്റവും മികച്ച ബ്രോഡ്ബാന്റ് പ്ലാനുകൾകൂടുതൽ വായിക്കുക: എയർടെൽ, ജിയോ എന്നിവയുടെ ഏറ്റവും മികച്ച ബ്രോഡ്ബാന്റ് പ്ലാനുകൾ

വ്യക്തിഗത ഉപയോഗം

വ്യക്തിഗത ഉപയോഗത്തിനായി മാത്രമായാണ് ജിയോ പുതിയ ആനുകൂല്യങ്ങൾ നൽകുന്നതെന്നും സൌജന്യ വോയിസ് കോളുകളും അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യങ്ങളും നിർത്തലാക്കാനുള്ള അവകാശം കമ്പനിക്ക് ഉണ്ടെന്നും ജിയോ അറിയിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന വിധത്തിലാണ് ടേംസ് ആന്റ് കണ്ടീഷൻ അപ്ഡേറ്റ് ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ജിയോ ഫൈബർ അൺലിമിറ്റഡ് പ്ലാനുകൾ

ജിയോ ഫൈബർ അൺലിമിറ്റഡ് പ്ലാനുകൾ 399 രൂപ മുതൽ ലഭ്യമാക്കുന്നതിന് മുമ്പ് ബ്രോഡ്ബാൻഡ് പ്ലാനുകൾ 699 രൂപ മുതലാണ് ആരംഭിച്ചിരുന്നത്. 100 ​​എംബിപിഎസ് വേഗതയിൽ 150 ജിബി ഡാറ്റ നൽകുന്ന ജിയോയുടെ പ്ലാനാണ് 699 രൂപയുടേത്. പ്ലാനുകൾ പുതുക്കിയതോടെ 399 രൂപയ്ക്ക് 30 എംബിപിഎസ് വേഗതയിൽ ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ കൂടി ആരംഭിച്ചു. ഈ കുറഞ്ഞ വേഗതയിൽ 3.3 ടിബി എഫ്യുപി ലിമിറ്റോടെ അൺലിമിറ്റഡ് ഡാറ്റയാണ് ജിയോ നൽകുന്നത്.

കൂടുതൽ വായിക്കുക: ജിയോമാർട്ട് വ്യാജ വെബ്‌സൈറ്റുകൾ സജീവം, മുന്നറിയിപ്പുമായി റിലയൻസ് ജിയോകൂടുതൽ വായിക്കുക: ജിയോമാർട്ട് വ്യാജ വെബ്‌സൈറ്റുകൾ സജീവം, മുന്നറിയിപ്പുമായി റിലയൻസ് ജിയോ

Best Mobiles in India

Read more about:
English summary
Under the new terms and conditions of Geo Fiber, people using the new broadband plans will have their data speed reduced to 1 Mbps after the FUP limit of their plan.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X