കൊറോണ കാലത്ത് വിട്ടിലിരിക്കാൻ ജിയോ സൌജന്യ ബ്രോഡ്ബാൻഡും ഇരട്ടി ഡാറ്റയും നൽകുന്നു

|

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന ആളുകൾക്ക് സഹായവുമായി ടെലിക്കോം കമ്പനികളെല്ലാം രംഗത്തെത്തുകയാണ്. ബ്രോഡ്ബാന്റ് മേഖലയിൽ നിന്ന് ബിഎസ്എൻഎല്ലും എസിടി ഫൈബറും പുതിയ വർക്ക് ഫ്രം ഹോം പ്ലാനുകൾ അവതരിപ്പിച്ചത് പിന്നാലെ റിലയൻസ് ജിയോയും തങ്ങളുടെ ഉപയോക്താക്കൾക്കായി പുതിയ ഓഫറുമായി രംഗത്തെത്തി.

സൗജന്യ ബ്രോഡ്‌ബാൻഡ്

പുതിയ ഉപയോക്താക്കൾക്ക് സൗജന്യ ബ്രോഡ്‌ബാൻഡ് സേവനം നൽകുമെന്നും നിലവിലുള്ള എല്ലാ ഉപഭോക്താക്കൾക്കും ഡാറ്റാ പരിധി ഇരട്ടിയാക്കുമെന്നും റിലയൻസ് ജിയോ അറിയിച്ചു. ഈ വൗച്ചറുകളിലെ ജിയോ ഇതര നെറ്റ്‌വർക്കുകളിലേക്കുള്ള കോളിങുകളും ഡാറ്റ പരിധിയും കമ്പനി ഇരട്ടിയാക്കി. പുതിയ ഉപയോക്താക്കൾക്ക് സർവ്വീസ് ചാർജ് ഈടാക്കാതെയുളള കണക്ഷൻ നൽകുന്നതിനൊപ്പം പഴയ ഉപയോക്താക്കൾക്ക് ഇരട്ടി ഡാറ്റയും കമ്പനി ലഭ്യമാക്കുന്നു.

സേവന ചാർജുകൾ

വീട്ടിലായിരിക്കുമ്പോൾ എല്ലാവരുമായും ബന്ധം നിലനിർത്തുവാും ജോലി ചെയ്യാനുമായി സേവന ചാർജുകളില്ലാതെ, ഭൂമിശാസ്ത്രപരമായി സാധ്യമാകുന്നിടത്തെല്ലാം കമ്പനി ബേസിക് ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി നൽകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് പ്രസ്താവനയിൽ പറഞ്ഞു. ബേസിക്ക് കണക്ടിവിറ്റിയിൽ 10 എംബിപിഎസ് വേഗതയാണ് ഉപയോക്താക്കൾക്ക് ലഭിക്കുക.

കൂടുതൽ വായിക്കുക: ടെലിക്കോം കമ്പനികൾ നൽകുന്ന വർക്ക് ഫ്രം ഹോം, 4ജി പ്ലാനുകൾകൂടുതൽ വായിക്കുക: ടെലിക്കോം കമ്പനികൾ നൽകുന്ന വർക്ക് ഫ്രം ഹോം, 4ജി പ്ലാനുകൾ

ജിയോ ഫൈബർ

ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കൾ പുതിയ കണക്ഷൻ എടുത്ത് ഇൻസ്റ്റാളേഷൻ സമയത്ത് 2,500 രൂപ നൽകണം. ഇതിൽ 1,500 രൂപ കണക്ഷൻ ഒഴിവാക്കി റൌട്ടർ തിരികെ നൽകുമ്പോൾ റീഫണ്ട് ആയി ലഭിക്കും. ഹോം ഗേറ്റ്‌വേ റൂട്ടറുകൾക്ക് മിനിമം റീഫണ്ട് നിക്ഷേപം കമ്പനി നൽകുമെന്ന് ജിയോ അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ ജിയോ 4 ജി ഡാറ്റ ആഡ്-ഓൺ വൗച്ചറുകളിൽ ഇരട്ട ഡാറ്റ വാഗ്ദാനം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.

സാഹചര്യം

നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് രാജ്യമെമ്പാടും ആവശ്യത്തിന് ടീമുകളെ വിന്യസിക്കുകയും മെബിലിറ്റി സേവനങ്ങൾ എല്ലായിപ്പോഴും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് പ്രസ്താവനയിലൂടെ അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനികളായ ബി‌എസ്‌എൻ‌എല്ലും എം‌ടി‌എൻ‌എല്ലും കഴിഞ്ഞയാഴ്ച ഇതേ കാര്യം അറിയിച്ചിരുന്നു. ഇന്റർനെറ്റ് സേവനങ്ങൾ തടസം കൂടാതെ ലഭിക്കാൻ വേണ്ട കാര്യങ്ങൾ കമ്പനികൾ ചെയ്യുന്നുണ്ട്.

വർക്ക് ഫ്രം ഹോം പ്ലാൻ

വർക്ക് ഫ്രം ഹോം പ്ലാൻ

ജിയോ തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി പ്രത്യേ വർക്ക് ഫ്രം ഹോം പ്ലാൻ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. 251 രൂപ വിലയുള്ള റിലയൻസ് ജിയോയുടെ വർക്ക് ഫ്രം ഹോം പ്ലാൻ എല്ലാ ദിവസവും 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു, ഇത് 51 ദിവസത്തേക്ക് വാലിഡിറ്റിയുള്ള പ്ലാനാണ്. ഈ പ്ലാൻ‌ ഇൻറർ‌നെറ്റ് ആനുകൂല്യങ്ങൾ‌ മാത്രം നൽ‌കുന്ന പ്ലാനാണ്. കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങൾ‌ പ്ലാൻ നൽകുന്നില്ല. ഈ പ്ലാൻ അനുസരിച്ച്, വരിക്കാർക്ക് മൊത്തം 120 ജിബി അതിവേഗ ഡാറ്റയാണ് ലഭിക്കുന്നത്.

കൂടുതൽ വായിക്കുക: ജിയോയുടെ പുതിയ വർക്ക് ഫ്രം ഹോം ഡാറ്റ പ്ലാൻ വെറും 251 രൂപയ്ക്ക് സ്വന്തമാക്കാംകൂടുതൽ വായിക്കുക: ജിയോയുടെ പുതിയ വർക്ക് ഫ്രം ഹോം ഡാറ്റ പ്ലാൻ വെറും 251 രൂപയ്ക്ക് സ്വന്തമാക്കാം

ഹൈസ്പീഡ് ഡാറ്റ

ഹൈസ്പീഡ് ഡാറ്റ തീർന്നു കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് 64kbps എന്ന കുറഞ്ഞ വേഗതയിലുള്ള ഇന്റർനെറ്റ് ബ്രൌസ് ചെയ്യാൻ കഴിയും. വേഗത കുറഞ്ഞാൽ പിന്നീട് ലഭിക്കുന്ന ഡാറ്റയ്ക്ക് പരിധിയുണ്ടാകില്ല. മാത്രമല്ല ഇത് ഉപയോക്താക്കൾക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ ഇന്റർനെറ്റ് സർഫ് ചെയ്യാൻ അനുവദിക്കുന്ന ഡാറ്റ വേഗതയാണ്. എന്നാൽ വീഡിയോകൾ സ്ട്രീം ചെയ്യാൻ ഈ വേഗത കൊണ്ട് സാധിക്കില്ല.

ജിയോ

ജിയോ അടുത്തിടെ 4 ജി വൗച്ചറുകളിൽ ചിലത് പരിഷ്‌ക്കരിക്കുകയും അതിന്റെ ഡാറ്റാ ആനുകൂല്യങ്ങൾ ഇരട്ടിയാക്കുകയും ചെയ്തിരുന്നു. 11 രൂപ, 21 രൂപ, 51 രൂപ, 101 രൂപ പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ പരിഷ്കരിച്ചത്. ഈ വൌച്ചറുകൾ ഇപ്പോൾ ഇരട്ടി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഇതിനൊപ്പം മറ്റ് നെറ്റ്വർക്കുകളിലേക്കുള്ള കോളുകളും കമ്പനി ലഭ്യമാക്കുന്നുണ്ട്. നേരത്തെ 400 എം‌ബി ഡാറ്റ വാഗ്ദാനം ചെയ്ത 11 രൂപ വൌച്ചർ ഇപ്പോൾ 800 എം‌ബി ഡാറ്റയും 75 മിനിറ്റ് മറ്റ് നെറ്റ്വർക്കിലേക്കുള്ള കോളുകളും നൽകുന്നു.

പ്രീപെയ്ഡ്

21 രൂപ പ്രീപെയ്ഡ് 2 ജിബി ഡാറ്റയും 200 മിനുറ്റ് നോൺ ജിയോ കോളിംഗും വാഗ്ദാനം ചെയ്യുന്നു. ഇവ ടോപ്പ്-അപ്പ് പ്ലാനുകളാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ ഈ പ്ലാനുകളുടെ വാലിഡിറ്റി ഉപയോക്താവിന്റെ നിലവിലുള്ള പ്ലാനുകളുടെ വാലിഡിറ്റിയെ ആശ്രയിച്ചിരിക്കുന്നു. നേരത്തെ മൊത്തം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്തിരുന്ന 51 രൂപ ഡാറ്റാ ബൂസ്റ്റർ പായ്ക്ക് ഇപ്പോൾ 6 ജിബി ഡാറ്റയും 500 മിനിറ്റ് ജിയോ ഇതര നമ്പരുകളിലേക്കുള്ള കോളുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

കൂടുതൽ വായിക്കുക: ജിയോ 4 ജി ഡാറ്റ വൗച്ചറുകളിൽ ഇപ്പോൾ ഇരട്ടി ഡാറ്റയും മറ്റ് നെറ്റ്വർക്കുകളിലേക്കുള്ള കോളുകളുംകൂടുതൽ വായിക്കുക: ജിയോ 4 ജി ഡാറ്റ വൗച്ചറുകളിൽ ഇപ്പോൾ ഇരട്ടി ഡാറ്റയും മറ്റ് നെറ്റ്വർക്കുകളിലേക്കുള്ള കോളുകളും

6 ജിബി

മൊത്തം 6 ജിബി ഡാറ്റ വാഗ്ദാനം ചെയ്ത 101 രൂപയ്ക്ക് ഇപ്പോൾ 12 ജിബി ഡാറ്റയാണ് ലഭ്യമാക്കുന്നത്. മറ്റ് നെറ്റ്‌വർക്കുകളിലേക്ക് 1000 മിനിറ്റ് കോളിങും ഈ ഡാറ്റ വൌച്ചറിനൊപ്പം ലഭിക്കുന്നു. നിങ്ങളുടെ നിലവിലുള്ള പ്ലാനുകളുടെ ഇൻറർനെറ്റ് ഡാറ്റ തീർന്നുകഴിഞ്ഞാൽ ഈ പ്ലാനുകൾ ഉപയോഗപ്രദമാണ്. നിങ്ങൾക്ക് എല്ലായ്പ്പോഴും ഈ പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാൻ കഴിയും.

Best Mobiles in India

Read more about:
English summary
Reliance Jio on Monday said it will offer free broadband service to new customers and doubled data limit for all existing customers to support work from home in fight against coronavirus. The company has also doubled data limits for top-up voucher and bundle-free calling minutes to non-Jio networks in these vouchers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X