ഇന്ത്യയിൽ 5ജി എത്തിക്കാനൊരുങ്ങി റിലയൻസ് ജിയോ

|

5ജി നെറ്റ്‌വർക്കുകളും കണക്റ്റിവിറ്റിയും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള പദ്ധതികളിലാണ് രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായ റിലയൻസ് ജിയോ. 5ജി നെറ്റ്‌വർക്കിന് ആവശ്യമായ ഉപകരണങ്ങൾ തദ്ദേശീയമായി വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് കമ്പനി എന്നാണ് റിപ്പോർട്ടുകൾ. ജിയോ ഇതിനകം തന്നെ തദ്ദേശീയമായി ആർഎഎൻ, 5ജി നെറ്റ്‌വർക്ക് പരീക്ഷിച്ചിരുന്നു. 1 ജിബിപിഎസ് ത്രൂപുട്ടാണ് ഇതിലൂടെ നൽകിയത്. 2021 ന്റെ രണ്ടാം പകുതിയിൽ റിലയൻസ് ജിയോ ഇന്ത്യയിൽ 5ജി അവതരിപ്പിക്കുമെന്ന് മുകേഷ് അംബാനി നേരത്തെ അറിയിച്ചിരുന്നു.

 

ജിയോ 5ജി

ജിയോ 5ജി വിന്യസിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട് എങ്കിലും ടെലികോം വകുപ്പ് ഇനിയും ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. ജിയോയ്ക്ക് ഡൈനാമിക് സ്പെക്ട്രം ഷെയറിംഗ് (ഡിഎസ്എസ്) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി മാത്രമേ നിലവിലെ സ്ഥിതിയിൽ ജിയോയ്ക്ക് 5ജിയിലേക്ക് മാറാൻ സാധിക്കുകയുള്ളു. ഇന്ത്യയിൽ 5ജിക്ക് ഉപയോഗിക്കുന്ന സ്പെക്ട്രം ബാൻഡുകളെ കുറിച്ചുള്ള കാര്യങ്ങൾ അപ്‌ഡേറ്റ് ചെയ്ത് നാഷണൽ ഫ്രീക്വൻസി അലോക്കേഷൻ പോളിസി (എൻ‌എഫ്‌എപി) പുതുക്കേണ്ടതുണ്ട്.

കൂടുതൽ വായിക്കുക: ജിയോ, ബി‌എസ്‌എൻ‌എൽ, വിഐ, എയർടെൽ എന്നിവയുടെ മികച്ച 4ജി ഡാറ്റാ വൗച്ചറുകൾകൂടുതൽ വായിക്കുക: ജിയോ, ബി‌എസ്‌എൻ‌എൽ, വിഐ, എയർടെൽ എന്നിവയുടെ മികച്ച 4ജി ഡാറ്റാ വൗച്ചറുകൾ

സ്പെക്ട്രം

ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) ടെലിക്കോം കമ്പനികൾക്കായി 5ജി സ്പെക്ട്രം അനുവദിക്കാത്ത കാലം വരെ കമ്പനികൾക്ക് 5ജി കാര്യക്ഷമമായും ഫലപ്രദമായും പുറത്തിറക്കാൻ കഴിയില്ല. ജിയോയുടെ സ്പെക്ട്രം പോർട്ട്ഫോളിയോ 5ജിയെ കേന്ദ്രീകരിച്ചുള്ളതാണ്. കമ്പനിക്ക് വേണ്ടത് ഉയർന്ന ഫ്രീക്വൻസി സ്പെക്ട്രമാണ്. ഇന്ത്യയിൽ സബ് ജിഗാഹെർട്സ് ബാൻഡിൽ റിലയൻസ് ജിയോയ്ക്കാണ് ഏറ്റവും വലിയ സ്പെക്ട്രങ്ങൾ ഉള്ളത്. അടുത്തിടെ നടന്ന സ്പെക്ട്രം ലേലത്തിൽ 57,123 കോടി രൂപ ചെലവഴിച്ച് ജിയോ ഒന്നിലധികം ബാൻഡുകളിൽ ഒരു ടൺ സ്പെക്ട്രം സ്വന്തമാക്കിയിരുന്നു.

800 മെഗാഹെർട്സ്
 

നിലവിൽ ഇന്ത്യയിലെ 22 സർക്കിളുകളിലെ 18 സർക്കിളുകളിൽ 800 മെഗാഹെർട്സ് ബാൻഡിൽ 10 മെഗാഹെർട്സ് സ്പെക്ട്രത്തിന്റെ 2 ബ്ലോക്കുകളെങ്കിലും റിലയൻസ് ജിയോയ്ക്കുണ്ട്. ഇന്ത്യയിൽ 5ജി ശൃംഖല വികസിപ്പിക്കുമ്പോൾ ഈ സബ് ജിഗാഹെർട്സ് സ്പെക്ട്രം ഗുണകരമാവും. കാരണം, നീണ്ട നെറ്റ്‌വർക്ക് കവറേജ് നൽകുമ്പോൾ സബ്-ജിഗാഹെർട്സ് ബാൻഡുകൾ സഹായകമാവും. 5ജി സ്പെക്ട്രത്തിൽ നിന്ന് ജിയോയ്ക്ക് ഉയർന്ന ഫ്രീക്വൻസി ബാൻഡുകൾ ലഭിച്ചുകഴിഞ്ഞാൽ രാജ്യത്ത് 5ജി പുറത്തിറക്കുന്നതിന് അതിന്റെ മുഴുവൻ സ്പെക്ട്രം പോർട്ട്‌ഫോളിയോയും പ്രയോജനപ്പെടുത്താൻ കഴിയും.

കൂടുതൽ വായിക്കുക: എയർടെല്ലും റിലയൻസും ജിയോയും റീചാർജ് നിരക്ക് വർധിപ്പിക്കില്ല: റിപ്പോർട്ട്കൂടുതൽ വായിക്കുക: എയർടെല്ലും റിലയൻസും ജിയോയും റീചാർജ് നിരക്ക് വർധിപ്പിക്കില്ല: റിപ്പോർട്ട്

1800 മെഗാഹെർട്സ്

1800 മെഗാഹെർട്സ് ബാൻഡിൽ ജിയോയ്ക്ക് ഇപ്പോൾ 10 മെഗാഹെർട്സ് സ്പെക്ട്രത്തിന്റെ 2 ബ്ലോക്കുകളെങ്കിലും ഉണ്ട്. 2300 മെഗാഹെർട്സ് ബാൻഡിൽ ഇന്ത്യയിൽ ഉടനീളം 40 മെഗാഹെർട്സ് സ്‌പെക്ട്രം ഉള്ള ഇന്ത്യയിലെ ഏക ഓപ്പറേറ്ററാണ് ജിയോ. കമ്പനി ഇതിനകം തന്നെ 5ജി നെറ്റ്‌വർക്കും തദ്ദേശീയ റേഡിയോ ഡിവൈസുകളും പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. 5ജി ഡിവൈസുകളുടെ കോൺഫിഗറേഷനുകൾ സ്റ്റാൻഡേർഡ് ചെയ്യുന്നതിനായി കമ്പനി ഒറിജിനൽ എക്യുപ്പ്മെന്റ് മാനുഫാക്ച്ചറർമാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.

റിലയൻസ് ജിയോ കഴിഞ്ഞ സാമ്പത്തിക വർഷം 12,537 കോടി രൂപ നേടി

റിലയൻസ് ജിയോ കഴിഞ്ഞ സാമ്പത്തിക വർഷം 12,537 കോടി രൂപ നേടി

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ റിലയൻസ് ജിയോയുടെ ലാഭ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കമ്പനിയുടെ മൊത്തം ലാഭം 12,537 കോടി രൂപയാണ്. 37.9 ദശലക്ഷം നെറ്റ് വരിക്കാരെയാണ് ജിയോ നെറ്റ്വർക്കിലേക്ക് ചേർത്തത്. എന്നാൽ ജിയോയുടെ ശരാശരി വരുമാനം (ARPU) കഴിഞ്ഞ പാദത്തിലുണ്ടായിരുന്ന 151 രൂപയിൽ നിന്ന് 138.2 രൂപയായി കുറഞ്ഞു. 426.2 ദശലക്ഷം വരിക്കാരുമായിട്ടാണ് കമ്പനി കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിപ്പിച്ചത്. ഇത് ഇന്ത്യയിലെ മറ്റ് ടെലിക്കോം ഓപ്പറേറ്റർമാരെക്കാൾ വളരെ ഉയർന്ന നിരക്കാണ്.

കൂടുതൽ വായിക്കുക: ജിയോയുടെ 598 രൂപ, 599 രൂപ പ്രീപെയ്ഡ് പ്ലാനുകൾ തമ്മിലുള്ള വ്യത്യാസം എന്ത്? അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: ജിയോയുടെ 598 രൂപ, 599 രൂപ പ്രീപെയ്ഡ് പ്ലാനുകൾ തമ്മിലുള്ള വ്യത്യാസം എന്ത്? അറിയേണ്ടതെല്ലാം

Best Mobiles in India

English summary
Reliance Jio, largest telecom operator in India, is planning to bring 5G networks and connectivity in the country

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X