ജിയോ ഗിഗാഫൈബർ ലാൻറ് ലൈൻ സർവ്വീസിൽ ഫ്രീ കോൾ ആക്ടിവേറ്റ് ചെയ്യാം

|

റിലൈൻസ് ജിയോയുടെ വാർഷിക സമ്മേളനത്തിൽ വച്ച് റിലൈൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻറെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് ജിയോ ജിഗാ ഫൈബർനെറ്റ് സേവനങ്ങൾ അവതരിപ്പിച്ചത്. സെപ്റ്റംബർ 5 മുതൽ ഇന്ത്യയിൽ സേവനം ആരഭിക്കാനുള്ള എല്ലാ ഒരുക്കങ്ങളും കമ്പനി ആരംഭിച്ചു കഴിഞ്ഞു. ഇൻറർനെറ്റ് കണക്ടിവിറ്റിക്കൊപ്പം തന്നെ ലാൻഡ് ലൈൻ സേവനങ്ങളും ലഭ്യമാക്കുമെന്ന് ലോഞ്ചിൽ വച്ച് കമ്പനി പ്രഖ്യാപിച്ചിരുന്നു.

 

ഇന്ത്യയിലെവിടേക്കും സൌജന്യ കോൾ

ഇന്ത്യയിലെവിടേക്കും സൌജന്യ കോൾ

ജിയോ ജിഗാഫൈബർ ഉപഭോക്താക്കൾക്ക് സൌജന്യ കോളുകൾ നൽകുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. ഡാറ്റയ്ക്ക് മാത്രമുള്ള പണം മുടക്കിയാൽ സൌജന്യ കോളുകളും ലഭ്യമാകും. ഇന്ത്യയിലെവിടേക്കും ഔട്ട്ഗോയിങ് കോളുകളും ഇൻകമിംഗും ഫ്രീ ആയിരിക്കും. ജിയോ ഫൈബർ ഉപഭോക്താക്കൾ അവർക്കാവശ്യമായ ലാൻഡ് ലൈൻ എക്യുപ്പ്മെൻറ് വാങ്ങണം. ഇത് ജിഗാഫൈബർ റൂട്ടറുമായി കണക്ട് ചെയ്ത് ഉപയോഗിക്കാം. ജിയോ ഹോംഫോൺ സേവനം ആക്ടിവേറ്റ് ചെയ്യാനും എളുപ്പമാണ്.

നിലവിലെ ഉപഭോക്താക്കൾക്ക് ഹോംഫോൺ ആക്ടിവേറ്റ് ചെയ്യാം

നിലവിലെ ഉപഭോക്താക്കൾക്ക് ഹോംഫോൺ ആക്ടിവേറ്റ് ചെയ്യാം

നിലവിൽ ജിയോ ഹോം ഫോൺ ഉപയോഗിക്കുന്നവർക്ക് മൈ ജിയോ ആപ്പിലൂടെ സേവനങ്ങൾ ആക്ടിവേറ്റ് ചെയ്യാൻ എളുപ്പമാണ്. നിങ്ങളുടെ സ്മാർട്ട്ഫോണിലെ മൈ ജിയോ ആപ്പ് തുറന്ന് ജിയോ ജിഗാഫൈബർ അക്കൌണ്ട് ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിൽ റിച്ചാർജ്ജ് ഓപ്ഷൻ തിരഞ്ഞെടുക്കുക തുറന്നുവരുന്ന വിൻഡോയിൽ ആക്ടിവേഷൻ പ്രോസസ് വ്യക്തമാക്കിയിട്ടുണ്ടാകും. ഈ പ്രോസസിനിടെ നിങ്ങൾ രജിസ്റ്റർ ചെയ്ത ജിയോ നമ്പറിലേക്ക് OTP വരും അത് ആപ്പിൽ കൊടുക്കുന്നതോടെ നിങ്ങളുടെ ജിയോ ഹോംഫോൺ ആക്ടിവേറ്റ് ആവും. ഇതിനുശേഷം RJ11ഫോൺ കേബിൾ ഉപയോഗിച്ച് നിങ്ങളുടെ ഫോൺ ജിയോ ഫൈബർ റൌട്ടറിൽ കണക്ട് ചെയ്യാം.

പുതിയ ഉപഭോക്താക്കൾക്ക് ഫോൺ ആക്ടിവേറ്റ് ചെയ്യാൻ
 

പുതിയ ഉപഭോക്താക്കൾക്ക് ഫോൺ ആക്ടിവേറ്റ് ചെയ്യാൻ

പുതിയ ജിയോ ഫൈബർ ഉപഭോക്താക്കൾക്ക് ജിയോ ഹോം ഫോൺ അഥവ ജിയോ ഫിക്സ്ഡ് വോയിസ് ആക്ടിവേറ്റ് ചെയ്യേണ്ടി വരുന്നില്ല. കാരണം പുതിയ കണക്ഷനുകളിലെ അക്കൌണ്ടുകളിൽ സേവനം മുൻകൂട്ടി കമ്പനി ആക്ടിവേറ്റ് ചെയ്തിരിക്കും. ജിയോ ഫൈബർ കണക്ഷൻ ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് തന്നെ ലാൻഡ് ലൈൻ നമ്പറും ഉപഭോക്താക്കൾക്ക് ലഭിക്കുന്നു. ഏത് ടെലിക്കോം നെറ്റ് വർക്കിലേക്കും വിളിക്കാൻ ജിയോ ഹോം ഫോൺ സേവനത്തിലൂടെ സാധിക്കുന്നു.

ലാൻഡ് ലൈൻ ഫോൺ ഇല്ലാതെയും ഹോം ഫോൺ ഉപയോഗിക്കാം

ലാൻഡ് ലൈൻ ഫോൺ ഇല്ലാതെയും ഹോം ഫോൺ ഉപയോഗിക്കാം

ലാൻഡ് ലൈൻ ഫോൺ ഡിവൈസ് ഇല്ലാതെ തന്നെ ജിയോയുടെ ഹോം ഫോൺ സേവനം നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും. സ്മാർട്ട് ഫോണിനെ ലാൻഡ് ലൈൻ ഡിവൈസിന് പകരമായി ഉപയോഗിക്കാം. ജിയോഫൈ ഉപയോഗിച്ച് സ്മാർട്ട്ഫോൺ റൌട്ടറിലേക്ക് കണക്ട് ചെയ്താൽ കണക്ഷൻ നമ്പരിൽ നിന്ന് തന്നെ നിങ്ങൾക്ക് ഫോൺ കോളുകൾ ചെയ്യാനാകും. സ്മാർട്ട്ഫോണൽ സിം ഉണ്ടായിരിക്കണമെന്ന് പോലും ഇല്ല.

ജിഗാഫൈബർ യുഗം

ജിഗാഫൈബർ യുഗം

ലാൻറ് ലൈൻ ഫോൺ ശീലങ്ങളെ മാറ്റിയെടുത്ത മൊബൈൽ വിപ്ലവത്തിൻറെ യുഗം ചെന്നെത്തി നിൽക്കുന്നത് വീടിനും ഓഫീസിനും വേഗതയേറിയ ഇൻറർനെറ്റും ലാൻറ്ലൈൻ സേവനവും നൽകുന്ന ജിയോ ജിഗാഫൈബർ യുഗത്തിലാണ്. ഇന്ത്യൻ സാങ്കേതിക വികാസത്തിൻറെ ചരിത്രത്തിൽ ജിയോ ജിഗാഫൈബർ നെറ്റും ലാൻറ് ലൈനും നാഴികകല്ലായി മാറുമെന്ന് ഉറപ്പാണ്.

Best Mobiles in India

English summary
Mukesh Ambani, Chairman and Managing Director of Reliance Industries Limited, announced the launch of its Jio GigaFiber services at the annual general meeting. The company is all set to roll out the services from September 5. At the time of launch, the company mentioned that the service will also bring fixed-line phone service along. In this article, we will tell you how to activate JioFixesVoice service which is also known as Jio Home Phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X