ജിയോ 222 രൂപയുടെ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി പ്ലാനിന് വിലവർധിപ്പിച്ചു
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഓഫറുകൾ നൽകുന്ന ടെലിക്കോ കമ്പനികളിലൊന്നാണ് റിലയൻസ് ജിയോ. മറ്റ് കമ്പനികൾ നൽകുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ഡാറ്റയും കോളുകളും മറ്റ് ആനുകൂല്യങ്ങളും നൽകാൻ ശ്രമിക്കാറുള്ള ജിയോ അടുത്ത കാലത്തായി ചില പ്ലാനുകളുടെ വില വർധിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ പുതിയൊരു പ്ലാനിന് കൂടി വില വർധിപ്പിച്ചിരിക്കുകയാണ് കമ്പനി. 222 രൂപ വില ഉണ്ടായിരുന്ന പ്ലാനിനാണ് വില വർധിപ്പിച്ചിരിക്കുന്നത്.

ജിയോയുടെ 222 രൂപ വിലയുള്ള ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി പ്ലാനിന് 33 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. വില വർധനയോടെ ഈ പ്ലാനിന്റെ വില 255 രൂപയായി ഉയർന്നു. ഏറെ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനാണ് ഇത്. അടിസ്ഥാന വോയ്‌സ് കോളിംഗ് പ്ലാനിന് സമാനമായ വാലിഡിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്. 255 രൂപ പ്ലാനിലൂടെ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്‌സ്‌ക്രിപ്‌ഷൻ ഒരു വർഷത്തേക്കാണ് ലഭിക്കുന്നത്. അത് ഉപയോക്താവിന്റെ നമ്പരിൽ വോയ്‌സ് കോളിംഗ് പ്ലാൻ ആക്ടീവായിരിക്കുന്നത് വരെ ഉണ്ടായിരിക്കും.

ജിയോയുടെ 255 രൂപ പ്ലാനിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈ പ്ലാൻ 15 ജിബി ഫെയർ-യൂസ്-പോളിസി (എഫ്യുപി) ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ 15 ജിബി ഡാറ്റ ഉപയോഗിച്ചുകഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസായി കുറയുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്ന പ്ലാൻ ആയത് കൊണ്ട് തന്നെ ഈ പ്ലനിലൂടെ വീഡിയോ സ്ട്രീം ചെയ്യുന്ന ഉപയോക്താക്കൾക്ക് മറ്റ് ഡാറ്റ പ്ലാനുകളെ ആശ്രയിക്കേണ്ടി വരും.

റിലയൻസ് ജിയോയുടെ മറ്റ് ഡിസ്നി + ഹോട്ട്സ്റ്റാർ പാക്കുകളിൽ കമ്പനി ഒരു മാറ്റവും വരുത്തിയിട്ടില്ല. ജിയോയുടെ 499 രൂപ ഡിസ്നി + ഹോട്ട്സ്റ്റാർ പ്ലമുമ്പത്തെ അതേ വിലയ്ക്ക് ലഭ്യമാണ്. ഈ പായ്ക്ക് 56 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ പ്ലാനിലൂടെയുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ ലഭിക്കാൻ മറ്റ് കോളിംഗ് പ്ലാൻ ആവശ്യമില്ല. ഈ പ്ലാനിലൂടെ 56 ദിവസത്തേക്ക് 1.5 ജിബി ഡാറ്റയും (മൊത്തം 84 ജിബി ഡാറ്റയും) ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ലഭിക്കും.

പ്രീപെയ്ഡ് പ്ലസ് പ്ലാനുകൾ
ജിയോയുടെ ജനപ്രിയ പ്ലാനുകളുടെ പട്ടികയിൽ ഇടം പിടിച്ച ചില പ്ലാനുകൾ കമ്പനി അടുത്തിടെ പ്രീപെയ്ഡ് വിഭാഗത്തിൽ അവതരിപ്പിച്ചിരുന്നു. ഈ പ്ലാനുകൾ ഡിസ്നി + ഹോട്ട്സ്റ്റാറിലേക്ക് മാത്രമല്ല മറ്റ് നിരവധി ഒടിടി സേവനങ്ങളിലേക്കും സബ്സ്ക്രിപ്ഷൻ നൽകുന്നുണ്ട്. ജിയോ പ്രീപെയ്ഡ് പ്ലസ് പ്ലാനുകളുടെ വില 399 രൂപ, 599 രൂപ, 799 രൂപ, 999 രൂപ, 1499 രൂപ എന്നിങ്ങനെയാണ്. ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളാണ് ഇവ.

ജിയോയുടെ വെബ്‌സൈറ്റിലുള്ള ചെയ്ത നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ജിയോപോസ്റ്റ്പെയ്ഡ് പ്ലസിലെ ഓരോ പ്ലാനിനും ഉപയോക്താക്കൾ ഒരു സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണം. 1499 രൂപ വിലയുള്ള ടോപ്പ് ടയർ പ്ലാൻ ആറുമാസത്തെ കരാർ കാലയളവിലാണ് വരുന്നത്. ജിയോയുടെ 399 രൂപ, 599 രൂപ, 799 രൂപ, 999 രൂപ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനുകൾക്ക് യഥാക്രമം 500, 750, 1000, 1200 രൂപ എന്നിങ്ങനെയുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റാണ് ആവശ്യം.


Click it and Unblock the Notifications








