Home
News

മൂന്ന് ജിയോഫോൺ പ്ലാനുകളിൽ മാറ്റം വരുത്തി ജിയോ, പുതിയ പ്ലാനും കൂട്ടിചേർത്തു

റിലയൻസ് ജിയോ തങ്ങളുടെ ജിയോഫോൺ ഓൾ-ഇൻ-വൺ പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തി. പ്രീപെയ്ഡ് മൊബൈൽ പ്ലാനുകളുടെ വില വർദ്ധിപ്പിച്ച് ശേഷം ആദ്യമായിട്ടാണ് കമ്പനി ജിയോഫോൺ പ്ലാനുകളിൽ മാറ്റം വരുത്തുന്നത്. കമ്പനി മൂന്ന് ജിയോഫോൺ പ്ലാനുകളുടെ വില വർധിപ്പിക്കുകയാണ് ചെയ്തത്. അതോടൊപ്പം തന്നെ പുതിയ ജിയോഫോൺ പ്ലാനും അവതരിച്ചിട്ടുണ്ട്. ജിയോഫോണിൽ മാത്രം പ്രവർത്തിക്കുന്ന പ്രത്യേക പ്രീപെയ്ഡ് റീചാർജ് പ്ലാനുകളാണ് ജിയോഫോൺ പ്ലാനുകൾ. മറ്റൊരു സ്മാർട്ട്ഫോണിനുള്ളിൽ സിം ഉള്ളപ്പോൾ ഈ പ്ലാനുകൾ ഉപയോഗിക്കാൻ സാധിക്കില്ല.

റിലയൻസ് ജിയോ

റിലയൻസ് ജിയോ പുതുതായി അവതരിപ്പിച്ച ജിയോഫോൺ പ്ലാനിന് 152 രൂപയാണ് വില. ഈ പ്ലാനിലൂടെ വരിക്കാർക്ക് ദിവസവും 0.5 ജിബി ഹൈ-സ്പീഡ് 4ജി ഡാറ്റയാണ് ലഭിക്കുന്നത്. ഇതിനൊപ്പം അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും മൊത്തം 300 എസ്എംഎസുകളും ലഭിക്കും. ജിയോ ടിവി, ജിയോ ക്ലൌഡ് തുടങ്ങിയ എല്ലാ ജിയോ സേവനങ്ങളിലേക്കും ആക്സസും ഈ പ്ലാൻ നൽകുന്നുണ്ട്. ഈ പുതിയ പ്രീപെയ്ഡ് പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.

152 രൂപയുടെ പ്ലാൻ

152 രൂപയുടെ ജിയോഫോൺ പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 14 ജിബി ഡാറ്റയാണ് ഇതിലൂടെ ലഭിക്കുന്നത്. ഇത് ജിയോഫോൺ പ്ലാനുകളിൽ ഏറ്റവും വില കുറഞ്ഞ പ്ലാനാണ്. പുതിയ 152 രൂപയുടെ പ്രീപെയ്ഡ് ജിയോഫോൺ പ്ലാൻ അവതരിപ്പിച്ചത് കൂടാതെ 155 രൂപ, 186 രൂപ, 749 രൂപ വിലയുള്ള ജിയോഫോൺ പ്ലാനുകളിൽ കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്. ഇവയ്ക്ക് വില വർധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. നേരത്തെ പ്രീപെയ്ഡ് പ്ലാനുകൾക്ക് വില കൂട്ടിയപ്പോൾ കമ്പനി ജിയോഫോൺ പ്ലാനുകൾക്ക് നിരക്ക് വർധിപ്പിച്ചിരുന്നില്ല.

186 രൂപ പ്ലാൻ

155 രൂപയുടെ ജിയോഫോൺ പ്ലാനിന് ഇപ്പോൾ 186 രൂപയാണ് വില. ഇത് 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഈ പ്ലാനിലൂടെ ദിവസവും 1 ജിബി ഹൈ സ്പീഡ് ഡാറ്റയാണ് ലഭിക്കുന്നത്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനലൂടെ ലഭിക്കുന്നു. അൺലിമിറ്റഡ് വോയിസ് കോളുകളും ജിയോ ആപ്പുകളിലേക്കുള്ള ആക്‌സസും ഈ പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കുന്നു. ദിവസവും 1 ജിബി ഡാറ്റ വേണ്ട ആളുകൾക്ക് ഇപ്പോഴും തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 28 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്.

ജിയോഫോൺ

186 രൂപ വിലയുണ്ടായിരുന്ന ജിയോഫോൺ പ്ലാനിനും കമ്പനി വില വർധിപ്പിച്ചിട്ടുണ്ട്. ഈ പ്ലാനിനായി ഇനി ഉപയോക്താക്കൾ നൽകേണ്ടി വരുന്നത് 222 രൂപയാണ്. ഈ പ്ലാനിലൂടെ 2 ജിബി ഡാറ്റയാണ് ദിവസവും ലഭിക്കുന്നത്. വാലിഡിറ്റി കാലയളവിൽ ഉടനീളം അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ, ദിവസവും 100 എസ്‌എംഎസുകൾ, ജിയോ ആപ്പുകളിലേക്കുള്ള ആക്‌സസ് എന്നിവയും 222 രൂപയ്ക്ക് ജിയോ നൽകുന്നു. ഈ പ്ലാനിനും 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 56 ജിബി ഡാറ്റയാണ് വരിക്കാർക്ക് ലഭിക്കുക.

ദീർഘകാല വാലിഡിറ്റി

ജിയോഫോൺ പ്ലാനുകളിൽ ദീർഘകാല വാലിഡിറ്റി നൽകുന്ന പ്ലാനാണ് 749 രൂപയുടേത്. ഈ പ്ലാനിനായി ഇനി വരിക്കാർ 899 രൂപ നൽകേണ്ടി വരും. ഈ പ്ലാനിലൂടെ 336 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുക. 28 ദിവസത്തേക്ക് 2 ജിബി മൊബൈൽ ഡാറ്റ വീതം മൊത്തം 24 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. വാലിഡിറ്റി കാലയളവിൽ ഉടനീളം അൺലിമിറ്റഡ് വോയിസ് കോളുകൾ, ദിവസവും 50 എസ്എംഎസുകൾ, ജിയോ ആപ്പുകളിലേക്കുള്ള ആക്‌സസ് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. കൂടുതൽ വാലിഡിറ്റി ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്. എന്നാൽ ഈ പ്ലാനിലൂടെ ലഭിക്കുന്ന ഡാറ്റ ആനുകൂല്യം കുറവാണ്.

Best Mobiles in India

English summary
Reliance Jio has made changes in JioPhone all-in-one plans. The price has been increased for three plans. The company has also introduced a new JioPhone plan priced at Rs 152.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X