ജിയോഫോൺ ഉപയോക്താക്കൾക്കായി 22 രൂപ മുതൽ ആരംഭിക്കുന്ന 5 പുതിയ ഡാറ്റ പ്ലാനുകളുമായി ജിയോ
ജിയോഫോൺ ഉപഭോക്താക്കൾക്കായി കഴിഞ്ഞ ദിവസം ജിയോ മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ദീർഘകാല വാലിഡിറ്റി നൽകുന്ന പ്ലാനുകളായിരുന്നു ഇവ. ഇപ്പോഴിതാ ആകർഷകമായ ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്ന അഞ്ച് ഡാറ്റ പ്ലാനുകൾ കൂടി അവതരിപ്പിച്ചിരിക്കുകയാണ് റിലയൻസ് ജിയോ. 22 രൂപ മുതൽ ആരംഭിക്കുന്ന പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനുകൾ ദിവസവും 2 ജിബി ഡാറ്റ അടക്കമുള്ള ആനുകൂല്യങ്ങളാണ് നൽകുന്നത്. 152 രൂപ വരെ വിലയുള്ള പ്ലാനുകളാണ് ഇവ.

പുതിയ അഞ്ച് ജിയോഫോൺ ഡാറ്റ പ്ലാനുകളും 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. കഴിഞ്ഞയാഴ്ച നിലവിലുള്ള ജിയോഫോൺ ഉപയോക്താക്കൾക്കായി 749 രൂപ വാർഷിക പ്ലാനും 1,999 രൂപയുടെയും രണ്ട് വർഷം വാലിഡിറ്റിയുള്ള പ്ലാനും ജിയോ അവതരിപ്പിച്ചിരുന്നു. പുതിയ ഉപഭോക്താക്കൾക്കായി 1,499 രൂപയുടെ വാർഷിക പ്ലാനും ജിയോ അവതരിപ്പിച്ചു. ജിയോയുടെ പുതിയ അഞ്ച് ഡാറ്റാ പ്ലാനുകൾക്ക് 22 രൂപ, 52 രൂപ, 72 രൂപ, 102 രൂപ, 152 രൂപ എന്നിവയാണ് വില.

ജിയോഫോൺ 22 രൂപ ഡാറ്റാ പായ്ക്ക്
വെറും 22 രൂപ വിലയുള്ള ഈ എൻട്രി ലെവൽ ജിയോഫോൺ ഡാറ്റാ പ്ലാൻ 2 ജിബി 4ജി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയുമാണ് നൽകുന്നത്. ജിയോ ടിവി, ജിയോ സിനിമാ, ജിയോ സെക്യൂരിറ്റി, ജിയോ ന്യൂസ് തുടങ്ങിയ ജിയോ ആപ്പുകളിലേക്ക് കമ്പനി സൌജന്യ ആക്സസും നൽകുന്നു. കുറച്ച് ഡാറ്റയും കൂടുതൽ ദിവസത്തെ വാലിഡിറ്റിയും ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

ജിയോഫോൺ 52 രൂപ ഡാറ്റാ പായ്ക്ക്
പുതിയ ജിയോഫോൺ പ്ലാനുകളുടെ പട്ടികയിലെ അടുത്ത ഡാറ്റാ പ്ലാനിന് 52 രൂപയാണ് വില. ഇത് 6 ജിബി 4ജി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയും നൽകുന്നു. 6ജിബി അതിവേഗ ഡാറ്റ ഉപയോഗിച്ചതിന് ശേഷം ഉപയോക്താക്കൾക്ക് 64 കെബിപിഎസ് വേഗതയിൽ ഡാറ്റ ബ്രൌസ് ചെയ്യാൻ കഴിയും. ഇത് വാട്സ്ആപ്പിൽ മെസേജ് അയക്കാൻ അടക്കമുള്ള കാര്യങ്ങൾക്ക് സഹായിക്കും.

ജിയോഫോൺ 72 രൂപ ഡാറ്റാ പായ്ക്ക്
52 രൂപയുടെ ജിയോഫോൺ പ്ലാനും 72 രൂപ പ്ലാനും തമ്മിൽ ഡാറ്റയുടെ കാര്യത്തിൽ വലിയ വ്യത്യാസം ഉണ്ട്. 72 രൂപ പ്ലാൻ ദിവസേനയുള്ള ഡാറ്റ ആനുകൂല്യം നൽകുന്ന പ്ലാനാണ്. 28 ദിവസം വാലിഡിറ്റിയുള്ള പ്ലാൻ ദിവസവും 0.5 ജിബി ഡാറ്റയാണ് നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി മൊത്തത്തിൽ 14 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്.

ജിയോഫോൺ 102 രൂപ ഡാറ്റാ പായ്ക്ക്
72 രൂപ വിലയുള്ള ജിയോഫോൺ ഡാറ്റാ പായ്ക്കിനെക്കാൾ 30 രൂപ അധികം നൽകിയാൽ സ്വന്തമാക്കാവുന്ന 102 രൂപയുടെ പായ്ക്ക് 28 ദിവസവത്തെ വാലിഡിറ്റിയിൽ ദിവസവും 1 ജിബി ഡാറ്റയാണ് നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 28 ദിവസത്തെ വാലിഡിറ്റിയാണ് കമ്പനി നൽകുന്നത്.

ജിയോഫോൺ 152 രൂപ ഡാറ്റാ പായ്ക്ക്
ജിയോഫോൺ ഉപയോക്താക്കൾക്കായി അവതരിപ്പിച്ച പുതിയ ഡാറ്റ പായ്ക്കുകളിൽ അവസാനത്തെ പ്ലാൻ 152 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 2 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. അതായത് മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 56 ജിബി ഡാറ്റയും ഉപയോക്താക്കൾക്ക് ലഭിക്കും.


Click it and Unblock the Notifications








