Home
News

ജിയോയുടെ പുതിയ അഞ്ച് പ്രീപെയ്ഡ് പ്ലാനുകളിൽ ദിവസേനയുള്ള ഡാറ്റ നിയന്ത്രണമില്ല

റിലയൻസ് ജിയോ ഉപയോക്താക്കൾക്കായി അഞ്ച് പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. ദിവസേനയുള്ള ഡാറ്റ നിയന്ത്രണങ്ങൾ ഇല്ലാത്ത പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ പ്ലാനുകളിൽ പ്രതിദിനം നിശ്ചിത ജിബി ഡാറ്റ മാത്രമാണ് നൽകുന്നത്. പുതിയ പ്ലാനുകളിലൂടെ ഉപയോക്താവിന് മൊത്തത്തിൽ നിശ്ചിത ജിബി ഡാറ്റ ലഭിക്കും. ഇത് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം. എഫ്യുപി ലിമിറ്റിന്റെ പരിമിതി ഇല്ല എന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷത.

ജിയോ

ജിയോയുടെ പുതിയ പ്ലാനുകൾ 127 രൂപ മുതലാണ് ആരംഭിക്കുന്നത്. 2,397 രൂപ വരെയുള്ള പ്ലാനുകളാണ് ടെലിക്കോം കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഈ അഞ്ച് പ്ലാനുകളുടെ വാലിഡിറ്റിയും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ എല്ലാതരം ഉപയോക്താക്കൾക്കും തിരഞ്ഞെടുക്കാവുന്ന പ്ലാനുകളാണ് ഇവ. ഈ പ്ലാനുകളൊന്നും ഡാറ്റ വൌച്ചറുകളല്ല. സാധാരണ കോംബോ പ്ലാനുകൾക്ക് സാമാനമാണ് അഞ്ച് പ്ലാനുകളും. ഈ പ്ലാനുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വിശദമായി പരിശോധിക്കാം.

127 രൂപ പ്ലാൻ

ജിയോ പുതുതായി അവതരിപ്പിച്ച പ്ലാനുകളിൽ ആദ്യത്തേത് 127 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 12 ജിബി ഡാറ്റയാണ് നൽകുന്നത്. 15 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ് ഇത്. ഈ 15 ദിവസത്തേക്ക് മൊത്തത്തിൽ 12 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ദിവസേനയുള്ള എഫ്യുപി ലിമിറ്റ് ഈ പ്ലാനിന് ബാധരമല്ല. ഇതേ വിഭാഗത്തിൽ വരുന്ന മറ്റ് നാല് പുതിയ പ്ലാനുകളാണ് ഉള്ളത്.

247 രൂപ പ്ലാൻ

ജിയോ പുതുതായി അവതരിപ്പിച്ച രണ്ടാമത്തെ പ്ലാനിന് 247 രൂപയാണ് വില ഈ പ്ലാൻ ഉപയോക്താക്കൾക്ക് 30 ദിവസത്തെ വാലിഡിറ്റി നൽകുന്നു. മൊത്തം 25 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. മൂന്നാമത്തെ പ്ലാനിന് 447 രൂപയാണ് വില. ഈ പ്ലാൻ 60 ദിവസത്തേക്ക് 50 ജിബി ഡാറ്റ നൽകുന്നു. ജിയോയുടെ പുതിയ പ്ലാനുകളിൽ നാലാമത്തേത് 597 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാൻ 90 ദിവസത്തെ വാലിഡിറ്റിയിൽ 75 ജിബി ഡാറ്റ നൽകുന്നു. അവസാനത്തെ പ്ലാനിന് 2,397 രൂപയാണ് വില ഈ പ്ലാൻ 365 ജിബി ഡാറ്റ 365 ദിവസത്തേക്ക് നൽകുന്നു.

ഡാറ്റ

ദിവസവും ഉപയോഗിക്കാവുന്ന ഡാറ്റയ്ക്ക് യാതൊരു നിയന്ത്രണങ്ങളും ഇല്ലാത്ത പ്ലാനുകളാണ് ഇവ. ഈ പ്ലാനുകളിലൂടെ ലഭിക്കുന്ന ഡാറ്റ വേണമെങ്കിൽ ഒറ്റ ദിവസം കൊണ്ടും ഉപയോക്താക്കൾക്ക് തീർക്കാവുന്നതാണ്. ഈ പ്ലാനുകളിലെല്ലാം അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. ഉപയോക്താക്കൾക്ക് ഒന്നിലധികം ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാൻ നൽകുന്നു. പ്ലാനുകളെല്ലാം ദിവസവും 100 എസ്എംഎസുകളും ഉപയോക്താക്കൾക്ക് നൽകുന്നു.

പ്ലാനുകൾ

ജിയോയുടെ പുതിയ അഞ്ച് പ്ലാനുകളും ചില ദിവസങ്ങളിൽ കൂടുതൽ ഡാറ്റ ഉപയോഗിക്കുകയും ചില ദിവസങ്ങളിൽ വളരെ കുറച്ച് ഡാറ്റ ഉപയോഗിക്കുകയും ചെയ്യുന്ന ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകളാണ്. ദിവസേന നിശ്ചിത ജിബി ഡാറ്റ ലഭിക്കുമ്പോൾ പലർക്കും അത് ചില ദിവസങ്ങളിൽ തികയാതെ വരികയും മറ്റ് ചിലർക്ക് വെറുതെ ഉപയോഗിക്കാതെ പോവുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ പുതിയ പ്ലാനുകൾ സഹായിക്കുന്നു.

Best Mobiles in India

English summary
Reliance Jio has introduced five new plans for its customers. Jio has introduced plans that do not have daily data restrictions. The rates for these plans are Rs 127, Rs 247, Rs 447, Rs 597 and Rs 2397.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X