കിടിലൻ ആനുകൂല്യങ്ങൾ നൽകുന്ന പുതിയ നാല് പ്രീപെയ്ഡ് പ്ലാനുകളുമായി ജിയോ

|

രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ ഉപയോക്താക്കൾക്കായി പുതിയ നാല് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. 151 രൂപ, 333 രൂപ, 583 രൂപ, 783 രൂപ വിലയുള്ള പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് മാസത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്ന പ്ലാനുകലാണ് ഇവ. 151 രൂപയുടേത് ഒരു ആഡ്-ഓൺ പാക്കാണ്. മറ്റ് മൂന്ന് പ്ലാനുകളും അൺലിമിറ്റഡ് പ്ലാനുകളാണ്. മികച്ച ആനുകൂല്യങ്ങളാണ് ഉപയോക്താക്കൾക്ക് ഈ പ്ലാനുകളിലൂടെ ലഭിക്കുന്നത്.

ജിയോ

എയർടെൽ, വിഐ എന്നീ ടെലിക്കോം കമ്പനികൾ പുതിയ പ്ലാനുകൾ അവതരിപ്പിച്ചതിന് പിന്നാലെയാണ് ജിയോ നാല് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ നാല് പ്ലാനുകളിൽ മൂന്ന് അൺലിമിറ്റഡ് പ്ലാനുകളും ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളാണ്. നേരത്തെ തന്നെ ജിയോ ഒരു വർഷത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷനുള്ള ചില പ്ലാനുകൾ നൽകുന്നുണ്ട്. ഈ പ്ലാനുകളെക്കാൾ കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നവയാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്ന പ്ലാനുകൾ. ഈ പ്ലാനുകളുടെ ആനുകൂല്യങ്ങൾ വിശദമായി നോക്കാം.

ജിയോയുടെ 151 രൂപ പ്ലാൻ

ജിയോയുടെ 151 രൂപ പ്ലാൻ

ജിയോ പുതുതായി അവതരിപ്പിച്ച പ്ലാനുകളിൽ ഏറ്റവും വില കുറഞ്ഞ 151 രൂപ പ്ലാൻ മുകളിൽ സൂചിപ്പിച്ചത് പോലെ ഡാറ്റ ആഡ് ഓൺ ആണ്. ഈ പ്ലാനിലൂടെ മൊത്തം 8 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഉപഭോക്താക്കൾക്ക് വോയിസ് കോളുകളോ എസ്എംഎസുകളോ ഈ പ്ലാനിലൂടെ ലഭിക്കുകയില്ല. ഈ പ്ലാനിനായി വാലിഡിറ്റിയും ഇല്ല. വരിക്കാർ തിരഞ്ഞെടുത്തിരിക്കുന്ന അൺലിമിറ്റഡ് പ്ലാനിന്റെ അതേ വാലഡിറ്റി കാലയളവിലേക്കാണ് ഈ 8 ജിബി ഡാറ്റ ആഡ് ഓൺ ആയി ലഭിക്കുന്നത്. ഈ പ്ലാനിനൊപ്പം മൂന്ന് മാസത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷനും ഉപയോക്താക്കൾക്ക് ലഭിക്കുന്നു.

ജിയോയുടെയും എയർടെല്ലിന്റെയും 666 രൂപ പ്രീപെയ്ഡ് പ്ലാനുകളിൽ മികച്ചത് ഏത്ജിയോയുടെയും എയർടെല്ലിന്റെയും 666 രൂപ പ്രീപെയ്ഡ് പ്ലാനുകളിൽ മികച്ചത് ഏത്

ജിയോയുടെ 333 രൂപ പ്ലാൻ

ജിയോയുടെ 333 രൂപ പ്ലാൻ

ജിയോയുടെ 333 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 1.5 ജിബി ഡാറ്റയും വരിക്കാർക്ക് ലഭിക്കുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 42 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്. ദിവസവുമുള്ള ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ 64കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ലഭിക്കും. ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകളും ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നു. മൂന്ന് മാസത്തെ ഡിസ്‌നി + ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും പ്ലാനിലൂടെ ലഭിക്കുന്നു.

ജിയോയുടെ 583 രൂപ പ്ലാൻ

ജിയോയുടെ 583 രൂപ പ്ലാൻ

ജിയോ പുതുതായി അവതരിപ്പിച്ച 583 രൂപ പ്രീപെയ്ഡ് പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 1.5 ജിബി ഡാറ്റയും ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 84 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്. ദിവസവുമുള്ള 1.5 ജിബി ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും. ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകളും ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നു. പ്ലാനിലൂടെ മൂന്ന് മാസത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ തന്നെയാണ് ലഭിക്കുന്നത്.

ജിയോയുടെ 783 രൂപ പ്ലാൻ

ജിയോയുടെ 783 രൂപ പ്ലാൻ

ജിയോ അവതരിപ്പിച്ചിരിക്കുന്ന പുതിയ പ്ലാനുകളിൽ ഏറ്റവും വിലയേറിയ പ്ലാനാണ് 783 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. ഈ പ്ലാനിലൂടെ 84 ദിവസത്തെ വാലിഡിറ്റിയാണ് വരിക്കാർക്ക് ലഭിക്കുന്നത്. അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 1.5 ജിബി ഡാറ്റയും പ്ലാൻ നൽകുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 126 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുക. ദിവസവുമുള്ള 1.5 ജിബി ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ നെറ്റ്‌വർക്കിന്റെ വേഗത 64 കെബിപിഎസ് ആയി കുറയും. ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകളും ജിയോ ആപ്പുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നു. മൂന്ന് മാസത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും പ്ലാനിലൂടെ ലഭിക്കും.

കുറഞ്ഞ നിരക്കും കൂടുതൽ ഒടിടി ആനുകൂല്യങ്ങളും; എന്താണ് ജിയോ ഫൈബർ എന്റർടെയിൻമെന്റ് എക്സ്റ്റൻഷനുകൾകുറഞ്ഞ നിരക്കും കൂടുതൽ ഒടിടി ആനുകൂല്യങ്ങളും; എന്താണ് ജിയോ ഫൈബർ എന്റർടെയിൻമെന്റ് എക്സ്റ്റൻഷനുകൾ

മറ്റ് ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ

മറ്റ് ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ

ജിയോയുടെ മറ്റ് ചില പ്ലാനുകൾക്കൊപ്പവും ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കും. 499 രൂപ വിലയുള്ള ജിയോ പ്ലാനിലൂടെ 28 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ, 100 എസ്എംഎസുകൾ, അൺലിമിറ്റഡ് ഡാറ്റ എന്നിവ ലഭിക്കും. വർഷത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനാണ് പ്ലാനിലൂടെ ലഭിക്കുന്നത്. ജിയോ സിനിമ, ജിയോ ടിവി തുടങ്ങിയ വിവിധ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ലഭിക്കുന്നു. പ്ലാനിലൂടെ ലഭിക്കും.

601 രൂപ

ജിയോ നൽകുന്ന അടുത്ത ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനിന് 601 രൂപയാണ് വില. ഈ പ്ലാനിലൂടെ 28 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്‌എംഎസുകൾ, 3 ജിബി ഡാറ്റ എന്നിവ ലഭിക്കും. 6 ജിബി അധിക ഡാറ്റയും പ്ലാൻ നൽകുന്നു. ഇതിലൂടെ മൊത്തം 90 ജിബി ഡാറ്റ ലഭിക്കുന്നു. ഈ പ്ലാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിഷൻ സൌജന്യമായി നൽകുന്നതിനൊപ്പം മറ്റ് ജിയോ പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും നൽകുന്നുണ്ട്.

1499 രൂപ

ജിയോയുടെ 1499 രൂപ, 4199 രൂപ പ്ലാനുകളിലൂടെ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷനുകൾ ലഭിക്കുന്നു. 1,499 രൂപ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ ആപ്പിലേക്കുള്ള ഒരു വർഷത്തെ പ്രീമിയം സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും 84 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്.

ഒരേ നിരക്കിൽ എത്തുന്ന എയർടെൽ, വിഐ, ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളും ആനുകൂല്യങ്ങളുംഒരേ നിരക്കിൽ എത്തുന്ന എയർടെൽ, വിഐ, ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളും ആനുകൂല്യങ്ങളും

4199 രൂപ പ്ലാൻ

ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ പ്രീമിയം സബ്ക്രിപ്ഷൻ നൽകുന്ന ജിയോയുടെ അടുത്ത പ്ലാൻ വില കൂടിയ പ്ലാനാണ് 4199 രൂപ പ്ലാൻ. ഈ പ്ലാനിലൂടെ ദിവസവും 3 ജിബി ഡാറ്റയാണ് നൽകുന്നത്. പ്ലാനിലൂടെ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും എസ്എംഎസ് ആനുകൂല്യങ്ങളും ലഭിക്കുന്നു. ഒരു വർഷത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.

Best Mobiles in India

English summary
Reliance Jio has introduced four new prepaid plans for its customers. Jio has introduced plans priced at Rs 151, Rs 333, Rs 583 and Rs 783.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X