2 വർഷം അൺലിമിറ്റഡ് കോളുകളടക്കം കിടിലൻ ആനുകൂല്യങ്ങളുമായി 2021ലെ ജിയോഫോൺ ഓഫറുകൾ

|

ജിയോയുടെ ജനപ്രീയ പ്രൊഡക്ടാണ് ജിയോഫോൺ. ജിയോ ഫോൺ ഉപയോക്താക്കൾക്ക് മാത്രമായി കമ്പനി മികച്ച ഓഫറുകൾ നൽകുന്നുണ്ട്. ഇപ്പോഴിതാ ഈ വർഷത്തെ ജിയോഫോൺ പ്ലാനുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് റിലയൻസ് ജിയോ. മൂന്ന് പ്ലാനുകളാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും മികച്ച പ്ലാൻ രണ്ട് വർഷം വരെ അൺലിമിറ്റഡ് കോളുകൾ നൽകുന്ന 1,999 രൂപയുടെ പ്ലാനാണ്. നിലവിൽ ഇന്ത്യയിൽ ജിയോഫോൺ ഉപയോഗിക്കുന്ന 100 ദശലക്ഷത്തിലധികം ഉപഭോക്താക്കളെയാണ് ഈ പുതിയ പ്ലാൻ ലക്ഷ്യമിടുന്നത്.

ജിയോഫോൺ 2021

ജിയോഫോൺ 2021 ഓഫർ ലക്ഷ്യമിടുന്നത് ജിയോഫോൺ ഉപയോക്താക്കളെ മാത്രമാണ്. ഈ പ്ലാൻ സാധാരണ ജിയോ ഉപയോക്താക്കൾക്ക് ലഭിക്കില്ല. പുതിയ ജിയോഫോൺ 2021 ഓഫറിലൂടെ ഉപയോക്താക്കൾക്ക് 24 മാസത്തെ അൺലിമിറ്റഡ് സർവ്വീസും ലഭിക്കും. ഈ കാലയളവിൽ ഉടനീളം അൺലിമിറ്റഡ് കോളുകളും എല്ലാ മാസവും 2 ജിബി ഡാറ്റയും ജിയോഫോൺ പ്ലാൻ നൽകുന്നു. അധികം ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാത്തതും എന്നാൽ കോളുകൾക്കായി ഫോൺ ഉപയോഗിക്കുന്നതുമായ ആളുകൾക്ക് മികച്ച പ്ലാനാണ് ഇത്.

കൂടുതൽ വായിക്കുക: 250 രൂപയിൽ താഴെ വിലയുള്ള മികച്ച വിഐ, ജിയോ, എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: 250 രൂപയിൽ താഴെ വിലയുള്ള മികച്ച വിഐ, ജിയോ, എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ

1,499 രൂപ പ്ലാൻ

1,499 രൂപ പ്ലാൻ

പുതിയ ഓഫറിനൊപ്പം ജിയോഫോൺ വാങ്ങുന്ന ഉഫയോക്താക്കൾക്കായി മറ്റൊരു ഓഫറും ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. 12 മാസത്തെ അൺലിമിറ്റഡ് സർവ്വീസും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഓരോ മാസവും 2 ജിബി ഡാറ്റയും നൽകുന്ന പ്ലാനാണ് ജിയോ പുതിയ ഉപയോക്താക്കൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്ലാൻ 1,499 രൂപയ്ക്ക് ലഭിക്കും. ഈ പ്ലാൻ പുതിയ ഉപയോക്താക്കൾക്ക് മാത്രം ലഭിക്കുന്നതാണ്. നിലവിലുള്ള ഉപയോക്താക്കൾക്ക് 1,499 രൂപ പ്ലാൻ ലഭിക്കുകയില്ല.

749 രൂപ പ്ലാൻ

നിലവിലുള്ള ജിയോ ഫോൺ ഉപഭോക്താക്കൾക്കായി 749 രൂപയുടെ പ്ലാനും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. 12 മാസത്തേക്ക് അൺലിമിറ്റഡ് കോളുകളും ഓരോ മാസം 2 ജിബി ഡാറ്റയും നൽകുന്ന പ്ലാനാണ് ജിയോ നൽകുന്നത്. ഇത് പുതിയ ഉപയോക്താക്കൾക്ക് നൽകുന്ന 1,499 രൂപ പ്ലാനിന് സമാനമായ ആനുകൂല്യങ്ങളാണ് നൽകുന്നത്. ജിയോഫോൺ 2021 ഓഫറിലൂടെ ഇന്ത്യൻ ടെലിക്കോം വിപണിയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓഫറുകളിലൊന്നാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.

കൂടുതൽ വായിക്കുക: 500 രൂപയിൽ താഴെ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: 500 രൂപയിൽ താഴെ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

ജിയോഫോൺ

ജിയോഫോൺ 2021 ഓഫറിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾക്കായി മറ്റ് നെറ്റ്‌വർക്കുകളിൽ 2.5 മടങ്ങ് അധികം തുക ചിലവഴിക്കേണ്ടി വരുമെന്നാണ് ജിയോ വ്യക്തമാക്കുന്നത്. 300 ദശലക്ഷം മൊബൈൽ വരിക്കാർ ഇപ്പോഴും 2 ജിയിലാണെന്നും റിലയൻസ് ജിയോ വെള്ളിയാഴ്ച പ്രസ്താവനയിൽ അറിയിച്ചു. ജിയോ ഫോണിലൂടെ രാജ്യത്ത് 2ജി മുക്തമാക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. പുതിയ ഓഫറുകൾ 2ജി നെറ്റ്വർക്ക് ഒഴിവാക്കുന്നത് വേഗത്തിലാക്കുമെന്നും ജിയോ അവകാശപ്പെട്ടു.

2ജി

പുതിയ ജിയോഫോൺ പ്ലാനുകൾ അവതരിപ്പിക്കുന്നതിലൂടെ ജിയോ ലക്ഷ്യമിടുന്നത് എയർടെൽ, വിഐ, ബിഎസ്എൻഎൽ നെറ്റ്വർക്കുകളിലെ 2ജി ഉപയോക്താക്കളെയാണ്. കോളിങിനായി മാത്രം ഫോൺ ഉപയോഗിക്കുന്ന വലിയൊരു വിഭാഗം ആളുകൾ ഉള്ള ഇന്ത്യയിൽ ഇവരെ തങ്ങളുടെ നെറ്റ്വർക്കിലേക്ക് ആകർഷിക്കുക എന്നതാണ് ജിയോഫോണിന്റെ ലക്ഷ്യം. ഇതിനായി അവതരിപ്പിച്ച പ്ലാനുകൾ ഈ വർഷം ജിയോയുടെ ലക്ഷ്യമായ ജി വിമുക്ത ഭാരതം എന്നത് കൂടുതൽ വേഗത്തിലാക്കും.

കൂടുതൽ വായിക്കുക: കേരളത്തിൽ ജിയോ 4ജി വേഗത വർധിപ്പിക്കുന്നു, ടവറുകളുടെ എണ്ണവും കൂടുംകൂടുതൽ വായിക്കുക: കേരളത്തിൽ ജിയോ 4ജി വേഗത വർധിപ്പിക്കുന്നു, ടവറുകളുടെ എണ്ണവും കൂടും

Best Mobiles in India

English summary
Jiophone is Jio's most popular product. The company has announced this year’s Jiophone plans that offer the best benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X