പുതിയ ജിയോഫോൺ പ്രീപെയ്ഡ് പ്ലാനുകളും അവയ്ക്കൊപ്പം ലഭിക്കുന്ന ആനുകൂല്യങ്ങളും

|

കഴിഞ്ഞയാഴ്ച്ച ഇന്ത്യൻ ടെലിക്കോം വിപണിയിൽ വില വർധനവിന്റെ ദിവസങ്ങളായിരുന്നു. എയർടെൽ ആദ്യം തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്കുകൾ വർധിപ്പിച്ചു. തൊട്ട് പിന്നാലെ വിഐയും നിരക്കുകൾ ഉയർത്തി. ഇരു കമ്പനികളും 25 ശതമാനമാണ് താരിഫ് വർധനവ് നടപ്പാക്കിയത്. രണ്ട് ദിവസത്തിന് ശേഷമാണ് ജിയോ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് നിരക്കുകൾ 20 ശതമാനം വർധിപ്പിച്ചത്. ജിയോയുടെ പുതുക്കിയ പ്രീപെയ്ഡ് താരിഫുകൾ ഡിസംബർ 1 മുതലാണ് നിലവിൽ വന്നിരിക്കുന്നത്. ഇപ്പോഴിതാ ജിയോഫോൺ ഉപയോക്തക്കൾക്കായി പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

 

പ്രീപെയ്ഡ് പ്ലാനുകളുടെ വില വർദ്ധനവ്

പ്രീപെയ്ഡ് പ്ലാനുകളുടെ വില വർദ്ധനവ് പ്രഖ്യാപിക്കുന്ന സമയത്ത്, ജിയോഫോൺ പ്ലാനുകളെ കുറിച്ച് ജിയോ ഒന്നും തന്നെ പറഞ്ഞിരുന്നില്ല. ദിവസങ്ങൾക്ക് ശേഷം ജിയോഫോണിനായി പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ് ടെലിക്കോം കമ്പനി. ജിയോയുടെ വെബ്സൈറ്റിൽ പുതിയ പ്ലാനുകളുടെ വിവരങ്ങൾ നൽകിയിട്ടുണ്ട്. 23 ദിവസം മുതൽ 336 ദിവസം വരെ വാലഡിറ്റിയുള്ളവയാണ് ജിയോഫോൺ പ്ലാനുകൾ. ജിയോ ക്ലൗഡ്, ജിയോ സെക്യൂരിറ്റി, ജിയോ സിനിമ, ജിയോ ടിവി തുടങ്ങിയ സേവനങ്ങളിലേക്ക് സൌജന്യ ആക്സസും ഈ പ്ലാനുകൾ നൽകുന്നു. പുതിയ ജിയോഫോൺ പ്ലാനുകൾ നോക്കാം.

ബിഎസ്എൻഎൽ 4ജി ഇന്ത്യയിൽ എല്ലായിടത്തും ലഭിക്കാൻ അടുത്ത സെപ്റ്റംബർ വരെ കാത്തിരിക്കണംബിഎസ്എൻഎൽ 4ജി ഇന്ത്യയിൽ എല്ലായിടത്തും ലഭിക്കാൻ അടുത്ത സെപ്റ്റംബർ വരെ കാത്തിരിക്കണം

ജിയോഫോൺ 125 രൂപ പ്ലാൻ

ജിയോഫോൺ 125 രൂപ പ്ലാൻ

ജിയോഫോണിന്റെ 125 രൂപ വിലയുള്ള പുതിയ പ്ലാൻ 300 എസ്എംഎസുകളും എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നു. ദിവസവും 0.5 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. 23 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാൻ നൽകുന്നു. ഈ പ്ലാൻ ജിയോ സ്യൂട്ട് ആപ്പ് ആക്‌സസ് അടക്കമുള്ള ആനുകൂല്യങ്ങളും നൽകുന്നുണ്ട്. കുറഞ്ഞ നിരക്കിൽ കുറച്ച് ഡാറ്റയും അൺലിമിറ്റഡ് കോളിങും ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

ജിയോഫോൺ 152 രൂപ പ്ലാൻ
 

ജിയോഫോൺ 152 രൂപ പ്ലാൻ

ജിയോഫോണിന്റെ 152 രൂപ വിലയുള്ള പ്ലാനിലൂടെ 28 ദിവസം വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. 125 രൂപ പ്ലാനിന് സമാനമായി 500എംബി ഡാറ്റയാണ് ഈ പ്ലാനിലൂടെയും ലഭിക്കുന്നത്. 300 എസ്എംഎസുകളും ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് ആക്‌സസും ഈ പ്ലാനിലൂടെ ലഭിക്കും. എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഈ പ്ലാൻ റീചാർജ് ചെയ്യുന്ന ഉപയോക്തക്കൾക്ക് ആസ്വദിക്കാം. 125 രൂപ പ്ലാനിനെക്കാൾ 4 ദിവസം കൂടുതൽ വാലിഡിറ്റി നൽകുന്നു എന്നതാണ് ഈ പ്ലാനിന്റെ സവിശേഷത.

1000 രൂപയിൽ താഴെ വിലയിൽ സ്ട്രീമിങ് ആനുകൂല്യങ്ങൾ നൽകുന്ന എയർടെൽ, വിഐ, ജിയോ പ്ലാനുകൾ1000 രൂപയിൽ താഴെ വിലയിൽ സ്ട്രീമിങ് ആനുകൂല്യങ്ങൾ നൽകുന്ന എയർടെൽ, വിഐ, ജിയോ പ്ലാനുകൾ

ജിയോഫോൺ 186 രൂപ പ്ലാൻ

ജിയോഫോൺ 186 രൂപ പ്ലാൻ

ജിയോഫോൺ ഉപയോക്താക്കൾക്കായി കമ്പനി അവതരിപ്പിച്ച പുതിയ പ്ലാനുകളിൽ ആകർഷകമായ പ്ലാനാണ് 186 രൂപയുടേത്. 152 രൂപ പ്ലാനിന് സമാനമായി ഈ പ്ലാനും 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 1 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ദിവസവും 100 എസ്എംഎസുകളും ജിയോ സ്യൂട്ട് ആപ്പുകളിലേക്കുള്ള ആക്‌സസും ഈ പ്ലാനിലൂടെ ലഭിക്കും. വാലിഡിറ്റി കാലയളവിൽ ഉടനീളം എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നു. ഡാറ്റയും കോളിങും ഒരുപോലെ ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

ജിയോഫോൺ 222 രൂപ പ്ലാൻ

ജിയോഫോൺ 222 രൂപ പ്ലാൻ

ജിയോഫോൺ 222 രൂപ പ്രീപെയ്ഡ് പ്ലാൻ കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ ആണ്. ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 56 ദിവസത്തെ വാലിഡിറ്റിയും പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകൾ നൽകുന്ന പ്ലാൻ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ജിയോ സ്യൂട്ട് ആപ്പുകളിലേക്കുള്ള ആക്‌സസും ഈ പ്ലാനിനൊപ്പം ലഭിക്കും. വീഡിയോ സ്ട്രീമിങ് അടക്കമുള്ള കാര്യങ്ങൾക്ക് ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാൻ ആണ് ഇത്.

എയർടെൽ, ജിയോ, വിഐ എന്നിവയുടെ ദീർഘകാല വാലിഡിറ്റി നൽകുന്ന പുതുക്കിയ പ്ലാനുകൾഎയർടെൽ, ജിയോ, വിഐ എന്നിവയുടെ ദീർഘകാല വാലിഡിറ്റി നൽകുന്ന പുതുക്കിയ പ്ലാനുകൾ

ജിയോഫോൺ 899 രൂപ പ്ലാൻ

ജിയോഫോൺ 899 രൂപ പ്ലാൻ

ജിയോഫോൺ 899 രൂപ പ്രീപെയ്ഡ് പ്ലാൻ ഈ വിഭാഗത്തിലെ ഏറ്റവും വില കൂടിയ പ്ലാൻ ആണ്. ഇതൊരു വാർഷിക പ്ലാൻ ആണെന്ന് പറയാം. 366 ദിവസം വാലിഡിറ്റി നൽകുന്ന ഈ പ്ലാനിലൂടെ ഓരോ 28 ദിവസത്തേക്കുമായി 2 ജിബി ഡാറ്റ വീതമാണ് നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 24 ജിബി ഡാറ്റ ലഭിക്കുന്നു. ദിവസവും 50 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും നൽകുന്ന ഈ പ്ലാൻ മറ്റ് പ്ലാനുകൾക്ക് സമാനമായി ജിയോ സ്യൂട്ട് ആപ്പുകളിലേക്കുള്ള ആക്‌സസും നൽകുന്നുണ്ട്. കുറച്ച് ഡാറ്റ ഉപയോഗിക്കുന്നതും കൂടുതൽ കാലം വാലിഡിറ്റി ആവശ്യമുള്ളതുമായി ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന വളരെ മികച്ച പ്ലാൻ ആണ് ഇത്.

ജിയോ പ്രീപെയ്ഡ് ഡാറ്റ വൌച്ചറുകൾക്കുള്ള വില വർധനവ്

ജിയോ പ്രീപെയ്ഡ് ഡാറ്റ വൌച്ചറുകൾക്കുള്ള വില വർധനവ്

പ്രീപെയ്ഡ് പ്ലാനുകളുടെ വില വർധിപ്പിച്ച കൂട്ടത്തിൽ ജിയോയുടെ ഡാറ്റ ആഡ് ഓണുകൾക്കും വില വർധിപ്പിച്ചിട്ടുണ്ട്. 51 രൂപ വിലയുണ്ടായിരുന്ന ഡാറ്റ ആഡ് ഓൺ ഇപ്പോൾ 61 രൂപയ്ക്കാണ് ലഭ്യമാകുന്നത്. 6 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 101 രൂപ വിലയുണ്ടായിരുന്ന ഡാറ്റ ആഡ് ഓണിന് ഇപ്പോൾ 121 രൂപയാണ് വില. 12 ജിബി ഡാറ്റയാണ് ഇതിലൂടെ ലഭിക്കുന്നത്. 251 രൂപ വിലയും 30 ദിവസത്തെ വാലിഡിറ്റിയുമുള്ള ഡാറ്റ ആഡ് ഓണിന് ഇപ്പോൾ 301 രൂപയാണ് വില. ഈ ആഡ് ഓണിലൂടെ മൊത്തം 50 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

ജിയോ, വിഐ, എയർടെൽ എന്നിവയുടെ 56 ദിവസം വരെ വാലിഡിറ്റിയുള്ള പുതുക്കിയ പ്ലാനുകൾജിയോ, വിഐ, എയർടെൽ എന്നിവയുടെ 56 ദിവസം വരെ വാലിഡിറ്റിയുള്ള പുതുക്കിയ പ്ലാനുകൾ

Most Read Articles
Best Mobiles in India

English summary
Reliance Jio, India's largest telecom operator, has introduced new plans in its JioPhone segment. Jio has introduced plans priced from Rs 125 to Rs 899.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X