ദിവസവും 2 ജിബി ഡാറ്റയുമായി ജിയോയുടെ പുതിയ 499 രൂപ പ്രീപെയ്ഡ് പ്ലാൻ
ഇന്ത്യൻ ടെലിക്കോം വിപണിയുടെ തലവര മാറ്റിയ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. മിതമായ നിരക്കിൽ ഡാറ്റയും കോളുകളുമെല്ലാം നമുക്ക് ലഭ്യമായി തുടങ്ങിയത് ജിയോയുടെ കടന്നുവരവോടെ ആണ്. കുറഞ്ഞ നിരക്കിൽ ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്നു എന്നതാണ് ജിയോ പ്ലാനുകളുടെ പ്രത്യേകത. ഇപ്പോഴിതാ ജിയോ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്. 499 രൂപ വിലയുള്ള പ്ലാനാണ് ജിയോ അവതരിപ്പിച്ചത്. ദിവസവും രണ്ട് ജിബി ഡാറ്റയും മറ്റ് നിരവധി ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും.

ജിയോയുടെ പുതിയ 499 രൂപ പ്ലാൻ
റിലയൻസ് ജിയോ അതിന്റെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിലേക്ക് പുതുതായി അവതരിപ്പിച്ച 499 രൂപയുടെ പ്ലാൻ മികച്ച ആനുകൂല്യങ്ങളാണ് നൽകുന്നത്. ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റി കാലയളവുമായിട്ടാണ് വരുന്നത്. ഈ വാലിഡിറ്റിയിൽ ഓരോ ദിവസവും 2 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കുന്നു. പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ദിവസവും 100 എസ്എംഎസുകളും നൽകും. 499 രൂപ വിലയുള്ള പ്ലാൻ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് ജിയോ പ്രൈം മെമ്പർഷിപ്പിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും സൌജന്യമായി ലഭിക്കും.

499 രൂപ വിലയുള്ള പുതിയ പ്ലാനിലൂടെ 28 ദിവസത്തേക്ക് ദിവസവും ലഭിക്കുന്ന 2 ജിബി എന്ന ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് 64 കെബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ലഭിക്കും. ഈ ആനുകൂല്യങ്ങൾക്ക് പുറമേ, ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിലേക്കുള്ള ആക്‌സസും ഈ പ്രീപെയ്ഡ് പ്ലാനിലൂടെ ജിയോ നൽകുന്നുണ്ട്. ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിലേക്ക് ഒരു വർഷത്തെ ആക്സസാണ് ലഭിക്കുന്നത്. ജിയോ സിനിമ, ജിയോ ടിവി തുടങ്ങിയ ഏതാനും ജിയോ ആപ്പുകളിലേക്കും 499 രൂപ പ്ലാൻ ആക്സസ് നൽകുന്നു.

ഡിസ്നി + ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്ന ജിയോയുടെ പ്ലാനുകൾ
റിലയൻസ് ജിയോ 601 രൂപ വിലയിൽ ഒടിടി ആക്‌സസ് നൽകുന്ന മികച്ചൊരു പ്രീപെയ്ഡ് പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ വാലിഡിറ്റി കാലയളവിൽ ഉടനീളം അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്‌എംഎസുകളും പ്ലാൻ നൽകുന്നു. ഒരോ ദിവസവും 3 ജിബി ഡാറ്റയാണ് 601 രൂപ പ്ലാനിലൂടെ റിലയൻസ് ജിയോ നൽകുന്നത്. ഈ പ്രതിദിന 3 ജിബി ഡാറ്റയ്‌ക്കൊപ്പം പ്ലാൻ 6 ജിബി അധിക ഡാറ്റയും നൽകുന്നുണ്ട്. ഇതിലൂടെ മൊത്തം വാലിഡിറ്റി കാലയളവായ 28 ദിവസത്തേക്ക് 90 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുക.

ജിയോയിൽ നിന്നുള്ള 601 രൂപ പ്ലാൻ അധിക ചെലവില്ലാതെ ഒരു വർഷത്തെ ഡിസ്നി + ഹോട്ട്‌സ്റ്റാർ മൊബൈൽ പ്ലാനിലേക്ക് ആക്‌സസ് നൽകുന്നു. ഈ ഒടിടി ആനുകൂല്യത്തിന് സാധാരണ നിലയിൽ ഉപയോക്താക്കൾ 499 രൂപയാണ് മുടക്കേണ്ടി വരുന്നത്. 601 രൂപ പ്ലാനിലൂടെ ഈ ആനുകൂല്യവും മുകളിൽ സൂചിപ്പിച്ച ഡാറ്റ, കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. 601 രൂപ പ്ലാൻ ജിയോ സിനിമ, ജിയോ ടിവി തുടങ്ങിയ ജിയോയുടെ സ്വന്തം ആപ്പുകളിലേക്ക് ആക്സസ് നൽകുന്നു.

ഡിസ്നി+ ഹോട്ട്സ്റ്റാർ വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ ആനുകൂല്യം നൽകുന്ന ജിയോയുടെ രണ്ടാമത്തെ പ്ലാനിന് 799 രൂപയാണ് വില. നേരത്തെ 666 രൂപയുണ്ടായിരുന്ന ഈ പ്ലാനിന് താരിഫ് വർദ്ധനവിന് ശേഷമാണ് 799 രൂപയായി മാറിയത്. ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയാണ് ജിയോ ഉപയോക്താക്കൾക്ക് നൽകുന്നത്. 56 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നു. ജിയോ സിനിമ, ജിയോ ടിവി തുടങ്ങിയ ജിയോയുടെ സ്വന്തം പ്ലാറ്റ്ഫോമുകളിലേക്ക് ഈ പ്ലാൻ ആക്സസ് നൽകുന്നു. രണ്ട് മാസം വാലിഡിറ്റിയുള്ള പ്ലാനും ഡിസ്നി + ഹോട്ട്സ്റ്റാർ ആക്സസും വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്ന ജിയോയുടെ മറ്റൊരു ജനപ്രിയ പ്ലാനാണ് 1,066 രൂപ പ്ലാൻ. 84 ദിവസത്തെ വാലിഡിറ്റിയും ഒടിടി ആനുകൂല്യവും ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്. ഈ പ്ലാൻ ദിവസവും 2 ജിബി അതിവേഗ ഡാറ്റയാണ് നൽകുന്നത്. താരിഫ് നിരക്ക് വർധിപ്പിക്കുന്നതിന് മുമ്പ് 888 രൂപയ്ക്ക് ലഭ്യമായിരുന്ന ജനപ്രിയ പ്ലാൻ ആയിരുന്നു ഇത്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ലഭിക്കുന്നു. ഡിസ്നി+ ഹോട്ട്‌സ്റ്റാറിലേക്കുള്ള ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ തന്നെയാണ് ഈ പ്ലാൻ നൽകുന്നത്. ജിയോ ടിവി പോലുള്ള ജിയോ ആപ്ലിക്കേഷനുകളിലേക്കുള്ള ആക്‌സസും പ്ലാൻ നൽകും. 5 ജിബി അധിക ഡാറ്റയും ഇതിലൂടെ ലഭിക്കും.

ഒരു വർഷത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്ന ജിയോയുടെ അവസാന പ്രതിദിന ഡാറ്റ പ്രീപെയ്ഡ് പ്ലാനിന് 3,119 രൂപയാണ് വില. ഇതൊരു വാർഷിക പ്ലാനാണ്. എല്ലാ ദിവസവും 2 ജിബി അതിവേഗ ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാനിന് താരിഫ് നിരക്ക് വർധിപ്പിക്കുന്നതിന് മുമ്പ് 2,599 രൂപയായിരുന്നു വില. ഈ പ്ലാനിന്റെ വാലിഡിറ്റി കാലയളവ് 365 ദിവസമാണ്. പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. മൊത്തം 730 ജിബി ഡാറ്റയ്‌ക്കൊപ്പം അധികമായി 10 ജിബി ഹൈ-സ്പീഡ് ഡാറ്റയും ജിയോ ആപ്പുകളിലേക്കുള്ള ആക്‌സസും ഈ പ്ലാൻ നൽകുന്നു.


Click it and Unblock the Notifications








