Home
News

ജിയോയുടെ പുതിയ പ്ലാൻ ഒരു വർഷം മുഴുവൻ ദിവസവും 3ജിബി ഡാറ്റയും സൌജന്യ കോളുകളും നൽകുന്നു

റിലയൻസ് ജിയോ പുതിയ ദീർഘകാല പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. ഒരു വർഷം വാലിഡിറ്റി നൽകുന്ന പ്ലാനിന് 3,499 രൂപയാണ് വില. ജിയോയുടെ വാർഷിക പ്ലാനുകളിൽ ഏറ്റവും ആനുകൂല്യങ്ങൾ നൽകുന്ന പ്ലാൻ കൂടിയാണ് ഇത്. ടെലിക്കോം വിപണിയിലെ മത്സരങ്ങൾ ശക്തമാകുന്ന അവസരത്തിലാണ് ജിയോ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നവരുമായ ആളുകൾക്ക് ഏറെ ഉപകാരപ്പെടുന്ന പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.

ജിയോയുടെ 3,499 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 3,499 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ പുതിയ 3,499 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 365 ദിവസം വാലിഡിറ്റി ലഭിക്കുന്നു. ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 1095 ജിബി ഡാറ്റയാണ് നൽകുന്നത്. ദിവസവുമുള്ള ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ 64 കെബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഇന്റർനെറ്റും ഉപയോക്താക്കൾക്ക് ലഭിക്കും. എല്ലാ നെറ്റ്വർക്കുകളിലേക്കും സൌജന്യ കോളുകളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നു.

റിലയൻസ് ജിയോ

റിലയൻസ് ജിയോയുടെ 3,499 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്ന അധിക ആനുകൂല്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ്, ജിയോ ന്യൂസ് എന്നിവയിലേക്കുള്ള ആക്സസാണ്. ജിയോയുടെ പോർട്ട്ഫോളിയോയിൽ എത്തുന്ന ദിവസവും രണ്ട് ജിബി ഡാറ്റ നൽകുന്ന രണ്ടാമത്തെ പ്ലാൻ ആണ് ഇത്. നേരത്തെ 349 രൂപ പ്ലാനിലൂടെ മാത്രമാണ് ദിവസവും മൂന്ന് ജിബി ഡാറ്റ നൽകിയിരുന്നത്. ഇത് ഒരു മാസം വാലിഡിറ്റിയുള്ള പ്ലാനാണ്.

ജിയോയുടെ ദീർഘകാല പ്ലാനുകൾ

ജിയോയുടെ ദീർഘകാല പ്ലാനുകൾ

പുതുതായി ആരംഭിച്ച 3,499 രൂപ വിലയുള്ള പ്ലാൻ കൂടാതെ ജിയോയ്ക്ക് മൂന്ന് പ്ലാനുകൾ കൂടി ദീർഘകാല വാലിഡിറ്റി വിഭാഗത്തിൽ ഉണ്ട്. ഉപയോക്താക്കൾക്ക് 365 ദിവസത്തേക്ക് മികച്ച ആനുകൂല്യങ്ങൾ നൽകുന്നവയാണ് ഈ പ്ലാനുകൾ. ഈ പ്ലാനുകളുടെ വില 2,121 രൂപ, 2,399 രൂപ, 2,599 രൂപ എന്നിങ്ങനെയാണ്. 2,121 രൂപ പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, 336 ദിവസത്തേക്ക് 100 മെസേജുകൾ എന്നിവ നൽകുന്നു. ജിയോ ടിവി, ജിയോ സിനിമാ, ജിയോ ന്യൂസ്, ജിയോസെക്യൂരിറ്റി, ജിയോക്ലൌഡ് എന്നിവയിലേക്ക് ആക്സസ് ഉപയോക്താക്കൾക്ക് ലഭിക്കും.

2,399 രൂപ

2,399 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 2 ജിബി ഡാറ്റ, 100 മെസേജുകൾ, 365 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ് എന്നിവ നൽകുന്നു. ഈ പ്ലാനും ജിയോ ടിവി, ജിയോ സിനിമാ, ജിയോ ന്യൂസ്, ജിയോസെക്യൂരിറ്റി, ജിയോക്ലൌഡ് എന്നിവയിലേക്ക് ആക്സസ് നൽകുന്നുണ്ട്. 2,599 രൂപ പായ്ക്ക് 365 ദിവസത്തേക്ക് ദിവസവും 2 ജിബി ഡാറ്റ നൽകുന്നു. അൺലിമിറ്റഡ് കോളിംഗ്, 100 മെസേജുകൾ, 10 ജിബി അധിക ഡാറ്റ, ഡിസ്നി + ഹോട്ട്സ്റ്റാർ ആപ്പ് സബ്ക്രിപ്ഷൻ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. മറ്റ് പ്ലാനുകളിൽ ലഭിച്ച ജിയോ പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും ഈ പ്ലാൻ നൽകുന്നു.

വാർഷിക പ്ലാൻ

ജിയോയുടെ പുതി. വാർഷിക പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്ന ആനുകൂല്യങ്ങളും വിലയും പരിശോധിച്ചാൽ മറ്റ് ടെലിക്കോം കമ്പനികളുടെ സമാന പ്ലാനുകളാണ് ലാഭകരം എന്ന് ഉറപ്പാണ്. ഈ പ്ലാൻ മുൻനിര ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ് നൽകുന്നില്ല എന്നതൊരു പ്രധാന പോരായ്മയാണ്.

Best Mobiles in India

English summary
Reliance Jio has introduced a new long-term prepaid plan. The one-year validity plan is priced at Rs 3,499. This plan offers 3GB of data per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X