ഐപിഎൽ കാണാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ ആനുകൂല്യം നൽകുന്ന പുതിയ മൂന്ന് പ്ലാനുകളുമായി ജിയോ

|

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. ഐപിഎൽ കാണാനായി ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ തിരയുന്ന ആളുകൾക്ക് വേണ്ടിയാണ് പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. 555 രൂപയുടെ ഡാറ്റ ഓൺ പ്ലാനും 2999 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനുമാണ് പുതുതായി അവതരിപ്പിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് 279 രൂപ വിലയുള്ള ആഡ് ഓൺ പ്ലാനും ജിയോ അവതരിപ്പിച്ചിരുന്നു. ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ സൌജന്യമായി നൽകുന്ന ഈ പ്ലാനുകൾ മികച്ച മറ്റ് നിരവധി ആനുകൂല്യങ്ങളും നൽകുന്നുണ്ട്.

 

555 രൂപ ജിയോ പ്ലാൻ

555 രൂപ ജിയോ പ്ലാൻ അടിസ്ഥാനപരമായി ഒരു ഡാറ്റാ-ഓൺ പ്ലാനാണ്, അതിനർത്ഥം ഇത് നിങ്ങളുടെ നിലവിലുള്ള പായ്ക്കിൽ കൂടുതൽ ഡാറ്റ നൽകുന്നു. ഇതിലൂടെ കോളിങ് ആനുകൂല്യങ്ങളോ എസ്എംഎസ് ആനുകൂല്യങ്ങളോ ലഭിക്കുകയില്ല. ഈ പ്ലാൻ പ്രധാനമായും ക്രിക്കറ്റ് കാണാനുള്ളതാണെന്നും ഇത് പ്രയോജനപ്പെടുത്തുന്നതിന് നിങ്ങൾക്ക് നിലവിലുള്ള മറ്റൊരു പ്ലാൻ ആവശ്യമാണെന്നും ജിയോ വ്യക്തമാക്കി. ഈ നിങ്ങൾക്ക് 55 ദിവസത്തേക്ക് ദിവസവും 1 ജിബി ഡാറ്റയും 12 മാസത്തേക്ക് ജിയോ ആപ്പുകളും ഡിസ്നിപ്ലസ് ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നു.

2999 രൂപ പ്ലാൻ

2999 രൂപ പ്ലാൻ

ജിയോ 2999 രൂപ പരിമിത കാലത്തേക്ക് മാത്രമായി ലഭ്യമാക്കിയിരിക്കുന്ന വാർഷിക പ്ലാനാണ്.ഈ പ്ലാൻ പ്രതിദിനം 2.5 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് വോയിസ് കോളിംഗ് ആനുകൂല്യങ്ങൾ, ദിവസവും 100 എസ്എംഎസ്, ജിയോ ആപ്പുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയെല്ലാം ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഒരു വർഷത്തേക്ക് ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും പ്ലാൻ നൽകുന്നുണ്ട്.

84 ദിവസം വാലിഡിറ്റിയുള്ള ഏറ്റവും ലാഭകരമായ 4ജി പ്രീപെയ്ഡ് പ്ലാൻ എതെന്ന് അറിയാം84 ദിവസം വാലിഡിറ്റിയുള്ള ഏറ്റവും ലാഭകരമായ 4ജി പ്രീപെയ്ഡ് പ്ലാൻ എതെന്ന് അറിയാം

ജിയോ 279 രൂപ ക്രിക്കറ്റ് ആഡ്-ഓൺ പ്രീപെയ്ഡ് റീചാർജ് പ്ലാൻ
 

ജിയോ 279 രൂപ ക്രിക്കറ്റ് ആഡ്-ഓൺ പ്രീപെയ്ഡ് റീചാർജ് പ്ലാൻ

പുതിയ 279 രൂപയുടെ ക്രിക്കറ്റ് ആഡ്-ഓൺ പ്രീപെയ്ഡ് ജിയോ പ്ലാൻ ഒരു വർഷത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനാണ് നൽകുന്നത്., പ്ലാൻ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 15 ജിബി മൊത്തം ഹൈ സ്പീഡ് ഡാറ്റയും ജിയോ നൽകുന്നുണ്ട്. ഒരിക്കൽ നിങ്ങൾ ഈ പ്ലാൻ റീചാർജ് ചെയ്താൽ നിങ്ങളുടെ നിലവിലുള്ള പ്രീപെയ്ഡ് പ്ലാൻ വാലിഡിറ്റി കഴിയുന്നത് വരെ ഈ ആഡ് ഓൺ പ്ലാൻ ഉപയോഗിക്കാം. ഇതിന് സ്വതന്ത്രമായ വാലിഡിറ്റി ഇല്ല. പുതിയ ക്രിക്കറ്റ് പ്രീപെയ്ഡ് പ്ലാൻ എല്ലാവർക്കും നൽകുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമാണ് ഇത് ലഭ്യമാക്കുന്നത്.

ക്രിക്കറ്റ് പ്ലാൻ

ഈ പുതിയ ക്രിക്കറ്റ് പ്ലാൻ നിങ്ങൾക്ക് ലഭ്യമല്ലെങ്കിലും കുഴപ്പമില്ല. ഡിസ്നി+ ഹോട്ട്സ്റ്റാർ ആനുകൂല്യങ്ങൾ നൽകുന്ന മറ്റ് മികച്ച പ്ലാനുകൾ ജിയോ നൽകുന്നുണ്ട്. ജിയോ 499 രൂപ പ്രീപെയ്ഡ് പ്ലാൻ ഇത്തരമൊരു പ്ലാനാണ്. ജിയോയിൽ നിന്നുള്ള ഏറ്റവും വില കുറഞ്ഞ വോയ്സ് ആനുകൂല്യങ്ങൾ ഉൾപ്പെടെ നൽകുന്ന ക്രിക്കറ്റ് പ്ലാനാണിത്. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ ദിവസവും 2 ജിബി ഡാറ്റ എന്നിവയെല്ലാം ഈ പ്ലാനിലൂടെ ലഭിക്കും.

മറ്റ് ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ

മറ്റ് ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ

499 രൂപ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളുടെ വാലിഡിറ്റി 28 ദിവസമാണ്. ഈ പ്ലാനിലൂടെ ഒരു വർഷത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നു. ഈ പ്ലാൻ വാങ്ങുമ്പോൾ, ജിയോമാർട്ട് 20 ശതമാനം കിഴിവ് ഓഫറും ലഭിക്കും. ഇതിലൂടെ ജിയോമാർട്ട് സേവനം വഴി നിങ്ങൾ വാങ്ങുന്ന സാധനങ്ങൾക്ക് 20 ശതമാനം കിഴിവ് ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഈ പ്ലാൻ 56 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. പയോക്താക്കൾക്ക് ജിയോ സിനിമ, ജിയോ ടിവി തുടങ്ങിയ വിവിധ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ലഭിക്കുന്നു. ദിവസേനയുള്ള ഡാറ്റ അവസാനിച്ചാൽ ഉപയോക്താക്കൾക്ക് 64 Kbps ഇന്റർനെറ്റ് വേഗതയിൽ ഇന്റർനെറ്റ് ലഭിക്കും.

വെറും 250 രൂപയിൽ താഴെ വിലയിൽ ജിയോഫോൺ ഉപയോക്താക്കൾക്കുള്ള പ്ലാനുകൾവെറും 250 രൂപയിൽ താഴെ വിലയിൽ ജിയോഫോൺ ഉപയോക്താക്കൾക്കുള്ള പ്ലാനുകൾ

601 രൂപ

ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്ന ജിയോ അടുത്ത പ്ലാനിന് 601 രൂപയാണ് വില. ഈ പ്ലാനിലൂടെ 28 ദിവസത്തെ വാലിഡിറ്റി തന്നെയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്‌എംഎസുകളും നൽകുന്നുണ്ട്. ഓരോ ദിവസവും 3 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 6 ജിബി അധിക ഡാറ്റയും പ്ലാൻ നൽകുന്നുണ്ട്. ഇതിലൂടെ മൊത്തം 90 ജിബി ഡാറ്റ ലഭിക്കുന്നു. ഈ പ്ലാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിഷൻ സൌജന്യമായി നൽകുന്നതിനൊപ്പം മറ്റ് ജിയോ പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും നൽകുന്നുണ്ട്.

ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം സബ്ക്രിപ്ഷനുള്ള പ്ലാനുകൾ

ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം സബ്ക്രിപ്ഷനുള്ള പ്ലാനുകൾ

മുകളിൽ പറഞ്ഞിരിക്കുന്ന പ്ലാനുകളെല്ലാം ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ മൊബൈലിൽ മാത്രം നൽകുന്ന പ്ലാനുകളാണ്. എന്നാൽ ഐപിഎൽ വലിയ സ്‌ക്രീനിൽ കാണണമെങ്കിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ചില പ്ലാനുകളും ഉണ്ട്. ജിയോയുടെ 1499 രൂപ, 4199 രൂപ പ്ലാനുകളിലൂടെ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷനുകൾ ലഭിക്കുന്നു. 1,499 രൂപ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ ആപ്പിലേക്കുള്ള ഒരു വർഷത്തെ പ്രീമിയം സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും 84 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്.

4199 രൂപ പ്ലാൻ

ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ പ്രീമിയം സബ്ക്രിപ്ഷൻ നൽകുന്ന ജിയോയുടെ അടുത്ത പ്ലാൻ വില കൂടിയ പ്ലാനാണ്. 4199 രൂപയുടെ ഈ പ്ലാൻ ദിവസവും 3 ജിബി ഡാറ്റയാണ് നൽകുന്നത്. പ്ലാനിലൂടെ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും എസ്എംഎസ് ആനുകൂല്യങ്ങളും ലഭിക്കുന്നു. വാർഷിക പ്ലാനും ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ പ്രീമിയം സഹബ്ക്രിപ്ഷനും അന്വേഷിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

5ജിക്ക് വേണ്ടി തയ്യാറെടുത്ത് ജിയോ, 5,700 കോടി രൂപയുടെ ധനസമാഹരണം നടത്തുന്നു5ജിക്ക് വേണ്ടി തയ്യാറെടുത്ത് ജിയോ, 5,700 കോടി രൂപയുടെ ധനസമാഹരണം നടത്തുന്നു

Best Mobiles in India

English summary
Jio has introduced new prepaid plans. These Three new plans have been introduced for people looking for a Disney + Hotstar subscription to watch the IPL.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X