കിടിലൻ ആനുകൂല്യങ്ങളുമായി ജിയോ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കി
ഇന്ത്യൻ ടെലിക്കോം വിപണിയിലെ ഒന്നാമനായ റിലയൻസ് ജിയോ തങ്ങളുടെ ഉപയോക്താകൾക്കായി പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. അഞ്ച് പ്ലാനുകളാണ് കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഈ അഞ്ച് പ്ലാനുകളും ഡിസ്നി+ ഹോട്ട്സ്റ്റാർ ആനുകൂല്യങ്ങളുമായിട്ടാണ് വരുന്നത്. ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ സബ്ക്രിപ്ഷൻ പ്ലാനുകൾ മാറുന്ന സാഹചര്യത്തിലാണ് ജിയോ പുതിയ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകളിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്.

ജിയോയുടെ പുതിയ പ്ലാനുകൾക്ക് 499 രൂപ മുതൽ 2,599 രൂപ വരെയാണ് വില. ഈ പ്ലാനുകൾ വ്യത്യസ്ത വാലിഡിറ്റി കാലയളവിലേക്ക് വ്യത്യസ്ത ആനുകൂല്യങ്ങൾ നൽകുന്നവയാണ്. 499 രൂപ, 666 രൂപ, 888 രൂപ, 2599 രൂപ എന്നീ സാധാരണ പ്ലാനുകളും 549 രൂപയുടെ ഡാറ്റ പായ്ക്കുമാണ് ജിയോ അവതരിപ്പിച്ചിട്ടുള്ളത്. ഈ ആഡ് ഓൺ പായ്ക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും ദിവസവും 1.5 ജിബി ഡാറ്റയും നൽകുന്നു. 56 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ വോയിസ് കോളിങ്, എംഎസ് ആനുകൂല്യങ്ങൾ ലഭിക്കുകയില്ല.

ജിയോയുടെ പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനുകളിൽ ആദ്യത്തേത് 499 രൂപ പ്ലാനാണ്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 3 ജിബി ഡാറ്റയാണ് നൽകുന്നത്. 28 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും എസ്എംഎസ് ആനുകൂല്യങ്ങളും നൽകുന്നു. ഇത് നിലവിലുള്ള 499 രൂപ പ്ലാനിനെ നവീകരിച്ചതാണ്. നേരത്തെ 499 പ്ലാൻ 56 ദിവസത്തേക്ക് വോയ്‌സ് കോളുകളും എസ്എംഎസ് ആനുകൂല്യങ്ങളും ദിവസവും 1.5 ജിബി ഡാറ്റയുമാണ് നൽകിയിരുന്നത്.

ജിയോയുടെ പുതിയ 666 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. 56 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും സൌജന്യ എസ്എംഎസ് ആനുകൂല്യങ്ങളും ലഭിക്കും. മുകളിൽ സൂചിപ്പിച്ചത് പോലെ ഈ പ്ലാനും ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷനുകൾ നൽകുന്നു. രണ്ട് മാസം വരെ വാലിഡിറ്റിയും ദിവസവും രണ്ട് ജിബി ഡാറ്റയും വേണ്ട ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

ജിയോ പുതുതായി അവതരിപ്പിച്ച മറ്റെരു പ്ലാൻ 888 രൂപ വിലയുള്ള പ്രീപെയ്ഡ് റീചാർജ് പ്ലാനാണ്. ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റ തന്നെയാണ് ലഭിക്കുന്നത്. 84 ദിവസത്തേക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യവം ഈ പ്ലാനിലൂടെ ലഭിക്കും. പ്ലാൻ ഉപയോക്താക്കൾക്ക് സൌജന്യ മെസേജുകളും നൽകുന്നു. ഈ സീരിസിലെ അവസാനത്തെ പ്ലാനിന് 2,599 രൂപയാണ് വില. ഇതൊരു വാർഷിക പ്ലാനാണ്. 365 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ദിവസവും 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ, സൌജന്യ എസ്എംഎസുകൾ എന്നിവ ഈ പ്ലാനിലൂടെ ലഭിക്കും.

മുകളിൽ വിശദീകരിച്ച പുതിയ പ്രീപെയ്ഡ് പ്ലാനുകൾക്കും ഡാറ്റ ആഡ്-ഓൺ വൗച്ചറിനുമൊപ്പം, ജിയോ ഒരു വർഷത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ ആക്സസാണ് നൽകുന്നത്. ഈ വാർഷിക സബ്സ്ക്രിപ്ഷന് 499 രൂപയാണ് വില. ഈ പ്ലാനിലൂടെ ഇംഗ്ലീഷ് ഭാഷയിൽ അടക്കമുള്ള ഡിസ്നി+ ഒറിജിനലുകൾ, ഡിസ്നി, മാർവൽ, സ്റ്റാർ വാർസ്, നാഷണൽ ജിയോഗ്രാഫിക്, എച്ച്ബിഒ, എഫ്എക്സ്, ഷോടൈം എന്നിവയിൽ നിന്നുള്ള കണ്ടന്റുകളിലേക്ക് ആക്സസ് ലഭിക്കും. ഈ പ്ലാനുകളിലൂടെയുള്ള സബ്ക്രിപ്ഷൻ മൊബൈലിൽ സ്ട്രീം ചെയ്യാൻ മാത്രമേ അനുവദിക്കൂ.


Click it and Unblock the Notifications








