റിലയൻസ് ജിയോ മൂന്ന് പുതിയ ജിയോഫോൺ വാർഷിക പ്ലാനുകൾ കൂടി അവതരിപ്പിച്ചു

|

ജിയോഫോൺ ഉപയോക്താക്കൾക്കായി റിലയൻസ് ജിയോ മൂന്ന് പുതിയ ഓൾ-ഇൻ-വൺ പ്ലാനുകൾ അവതരിപ്പിച്ചു. ജിയോയ്ക്ക് ഇതിനകം തന്നെ ജിയോഫോൺ വിഭാഗത്തിൽ നിരവധി ഓൾ-ഇൻ-വൺ പ്ലാനുകളുണ്ട്. പുതുതായി അവതരിപ്പിച്ച മൂന്ന് പ്ലാനുകളും വാർഷിക പ്ലാനുകളാണ്. 336 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനുകൾക്ക് ലഭിക്കുന്നത്. 1,001 രൂപ, 1,301 രൂപ, 1,501 രൂപ എന്നീ നിരക്കുകളിലാണ് ജിയോ പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്.

ജിയോഫോൺ പ്ലാനുകൾ

പുതിയ ജിയോഫോൺ പ്ലാനുകൾ 504 ജിബി വരെ ഡാറ്റനൽകുന്നവയാണ്. എല്ലാ മാസവും റീചാർജ് ചെയ്യുന്നത് ബുദ്ധിമുട്ടുള്ള ആളുകൾക്ക് തിരഞ്ഞെുക്കാവുന്ന ഒരു വർഷത്തേക്കുള്ള പ്ലാനുകളാണ് ഇവ. ഓൾ-ഇൻ-വൺ പ്ലാനുകൾ ആയതുകൊണ്ട് തന്നെ ഉപയോക്താക്കൾക്ക് ഡാറ്റയ്ക്കൊപ്പം കോളിങ് ആനുകൂല്യങ്ങളും എസ്എംഎസുകളും ലഭിക്കും. മൂന്ന് പുതിയ പ്ലാനുകളും ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളുകളും മറ്റ് നമ്പറുകളിലേക്ക് എഫ്യുപി ലിമിറ്റോടെയുള്ള സൌജന്യ കോളുകളുമാണ് നൽകുന്നത്.

കൂടുതൽ വായിക്കുക: ജിയോ 222 രൂപയുടെ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി പ്ലാനിന് വിലവർധിപ്പിച്ചുകൂടുതൽ വായിക്കുക: ജിയോ 222 രൂപയുടെ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി പ്ലാനിന് വിലവർധിപ്പിച്ചു

പുതിയ ജിയോഫോൺ പ്ലാനുകൾ

കഴിഞ്ഞ പാദത്തിൽ ജിയോ പുതിയ വരിക്കാരെ തങ്ങളുടെ നെറ്റ്വർക്കിലേക്ക് എത്തിച്ചത് താരതമ്യേന കുറവായിരുന്നു. അതുകൊണ്ട് തന്നെയാണ് കൂടുതൽ ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്ന പുതിയ ജിയോഫോൺ പ്ലാനുകൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മറ്റുള്ള ജിയോ ഉപയോക്താക്കളെക്കാൾ കൂടുതൽ ആനുകൂല്യം നൽകുന്ന പ്ലാനുകളാണ് ജിയോഫോൺ ഉപയോക്താക്കൾക്കായി കമ്പനി നൽകുന്നത്.

1,001 രൂപയുടെ ജിയോഫോൺ പ്ലാൻ
 

1,001 രൂപയുടെ ജിയോഫോൺ പ്ലാൻ

റിലയൻസ് ജിയോ അവതരിപ്പിച്ച പുതിയ പ്ലാനുകളിൽ ആദ്യത്തേത് 1,001 രൂപ വിലയുള്ള ഓൾ ഇൻ വൺ പായ്ക്കാണ്. ഈ പ്ലാനിലൂടെ ഉപയോക്താവിന് 49ജിബി 4ജി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാനിന്റെ ദിവസേനയുള്ള ഡാറ്റാ പരിധി 150എംബി ആണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ജിയോ ടു ജിയോ വോയ്‌സ് കോളിങ് ലഭിക്കും. 336 ദിവസത്തെ വാലിഡിറ്റി കാലയളവിൽ മറ്റ് നമ്പരുകളിലേക്ക് വിളിക്കാൻ 12000 മിനിറ്റ് കോളുകളാണ് ജിയോ ഈ പ്ലാനിലൂടെ നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു.

കൂടുതൽ വായിക്കുക: ജിയോ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 600 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 600 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

1,301 രൂപയുടെ ജിയോഫോൺ പ്ലാൻ

പുതിയ ജിയോഫോൺ പ്ലാനുകളിൽ രണ്ടാമത്തേത് 1,301 രൂപയുടെ ഓൾ-ഇൻ-വൺ പ്ലാനാണ്. 336 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ ദിവസവും 500 എംബി ഡാറ്റയാണ് നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 164 ജിബി 4ജി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ജിയോഫോൺ ഉപയോക്താക്കൾക്ക് നേരത്തെ തന്നെ ലഭ്യമായിരുന്ന 125 രൂപ ഓൾ-ഇൻ-വൺ പ്ലാനിന് സമാനമായ പ്ലാനാണ് ഇത്. 125 രൂപ നിരക്കിൽ 12 മാസത്തേക്ക് റീചാർജ് ചെയ്താൽ ചിലവ് 1,500 രൂപയായിരിക്കും. ഇതേ ആനുകൂല്യങ്ങൾ ഒരു വർഷത്തേക്ക് പുതിയ പ്ലാനിലൂടെ 1,301 രൂപയ്ക്ക് ലഭിക്കും. പ്രതിദിനം 100 എസ്എംഎസുകൾ, അൺലിമിറ്റഡ് ജിയോ കോളുകൾ, 336 ദിവസത്തേക്ക് മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 12000 മിനുറ്റ് കോളുകൾ എന്നിവയും ലഭിക്കും.

1,501 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

പുതിയ പ്ലാനുകളിൽ മൂന്നാമത്തെ പ്ലാൻ 1,501 രൂപ വിലയുള്ള പ്ലാനാണ്. ഈ ജിയോഫോൺ ഓൾ-ഇൻ-വൺ പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. 336 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 504 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസവും 100 എസ്എംഎസ്, മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 12,000 മിനുറ്റ് കോളുകളും ഈ പ്ലാനിലൂടെ ജിയോ നൽകുന്നു.

കൂടുതൽ വായിക്കുക: 1 ജിബിപിഎസ് വേഗതയുമായി ജിയോയും ക്വാൽകോമും ചേർന്ന് നടത്തിയ 5ജി ട്രയൽകൂടുതൽ വായിക്കുക: 1 ജിബിപിഎസ് വേഗതയുമായി ജിയോയും ക്വാൽകോമും ചേർന്ന് നടത്തിയ 5ജി ട്രയൽ

Best Mobiles in India

Read more about:
English summary
Reliance Jio has introduced three new all-in-one plans for JioPhone users. Jio already has several all-in-one plans in the JioPhone segment. All three newly introduced plans are annual plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X