ജിയോഫോൺ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് നൽകുന്ന രണ്ട് പുതിയ പ്ലാനുകളുമായി ജിയോ
റിലയൻസ് ജിയോ തങ്ങളുടെ ജിയോഫോൺ ഉപയോക്താക്കൾക്കായി രണ്ട് പുതിയ പായ്ക്കുകൾ അവതരിപ്പിച്ചു. കൊവിഡ്-19 പ്രതിസന്ധി ഘട്ടത്തിലും ഉപയോക്താക്കൾക്ക് കമ്യുണിക്കേഷൻ നിലനിർത്താൻ സഹായിക്കുന്ന പായ്ക്കുകലാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 100 ദശലക്ഷം ജിയോ ഫോൺ ഉപഭോക്താക്കൾക്കായി ബയ്-വൺ-ഗെറ്റ്-വൺ ഓഫറും സൌജന്യ ടോക്ക് ടൈമും ജിയോ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പുതിയ പായ്ക്കുകളും ഓഫറുകളും ഇതിൽ നിന്നും വ്യത്യസ്തമാണ്.

ജിയോഫോൺ ഉപയോക്താക്കൾക്കായി റിലയൻസ് ജിയോ അവതരിപ്പിച്ച രണ്ട് പുതിയ പായ്ക്കുകൾക്ക് 39 രൂപ, 69 രൂപ എന്നിങ്ങനെയാണ് വില. ഈ ഹ്രസ്വകാല പ്ലാനുകൾ 14 ദിവസത്തേക്ക് വാലിഡിറ്റിയുള്ളവയാണ്. ഇതേ കാലയളവിൽ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കും. ഇന്ത്യയിലെ വലിയൊരു വിഭാഗം 2ജി, 3ജി ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോ തങ്ങളുടെ ജിയോഫോൺ അവതരിപ്പിച്ചത്. മറ്റ് പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ലഭിക്കുന്ന ആനുകൂല്യങ്ങളെക്കാൾ ആനുകൂല്യങ്ങൾ ജിയോഫോൺ ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ട്.

39 രൂപ വിലയുള്ള പായ്ക്ക് ഉയർന്ന വേഗതയിൽ 100 എംബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ജിയോ ടിവി, ജിയോ സിനിമ, ജിയോ ന്യൂസ്, ജിയോ സെക്യൂരിറ്റി, ജിയോക്ലൌഡ് തുടങ്ങിയ എല്ലാ ജിയോ ആപ്ലിക്കേഷനുകളിലേക്കും ആക്സസ് നൽകുന്നു. രണ്ടാമത്തെ പ്ലാനിന് 69 രൂപയാണ് വില. ഈ പ്ലാൻ ദിവസവും 0.5 ജിബി ഡാറ്റ, അൺലിമിറ്റഡ് ഡാറ്റ, ജിയോ ന്യൂസ്, ജിയോ ടിവി, ജിയോ സിനിമാ എന്നിവയടക്കമുള്ള എല്ലാ ജിയോ ആപ്പുകളിലേക്കും ആക്സസ് എന്നീ ആനുകൂല്യങ്ങളും നൽകുന്നു.

ഈ പ്ലാനുകൾ ബയ് വൺ ഗെറ്റ് വൺ ഓഫറിനു കീഴിലാണ്. ആരെങ്കിലും ഈ പ്ലാൻ വാങ്ങുകയാണെങ്കിൽ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളുടെ രണ്ടിരട്ടി ടോക്ക് ടൈമും ഡാറ്റ ആനുകൂല്യങ്ങളും ജിയോ നൽകുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. അതായത് 39 രൂപ പ്ലാൻ റീചാർജ് ചെയ്താൽ 100 എംബി ഡാറ്റയ്ക്കൊപ്പം മറ്റൊരു 100 എംബി ഡാറ്റയും ലഭിക്കും. 69 രൂപ പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ദിവസവും 1ജിബി ഡാറ്റയും ലഭിക്കും.

മറ്റ് ജിയോഫോൺ പ്ലാനുകൾ
പുതിയ പായ്ക്കുകൾക്ക് പുറമെ അഞ്ച് പ്ലാനുകൾ കൂടി റിലയൻസ് ജിയോ തങ്ങളുടെ ജിയോഫോൺ ഉപയോക്താക്കൾക്ക് നൽകുന്നു. ഈ പായ്ക്കുകളുടെ വില 75 രൂപ, 125 രൂപ, 155 രൂപ, 185 രൂപ, 749 രൂപ എന്നിങ്ങനെയാണ്. 75 രൂപ പ്ലാൻ 0.1 ജിബി ഡാറ്റയാണ് നൽകുന്നത്. 125 രൂപ പ്ലാൻ 0.5 ജിബി ഡാറ്റയും 155 രൂപ പ്ലാൻ 1 ജിബി ഡാറ്റയും നൽകുന്നു. 749 രൂപ പ്ലാനിലൂടെ പ്രതിദിനം 2 ജിബി ഡാറ്റയും ലഭിക്കും. ഇതിനൊപ്പം ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ്, എല്ലാ ജിയോ ആപ്പുകളിലേക്കും 28 ദിവസത്തേക്ക് ആക്സസ് എന്നിവയും ലഭിക്കും.

749 രൂപ പ്ലാനിന് 336 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഇത് പുതുതായി ആരംഭിച്ച ബയ് വൺ ഗെറ്റ് വൺ ഓഫറിന് കീഴിൽ വരില്ല. ഈ പായ്ക്ക് 2 ജിബി ഡാറ്റ 28 ദിവസത്തേക്ക് മാത്രം നൽകുന്നു. 336 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ലഭിക്കും. ടോക്ക് ടൈമായി പ്രതിമാസം 300 മിനിറ്റ് സൗജന്യമായി ലഭിക്കുമെന്നും കമ്പനി അറിയിച്ചു. എയർടെൽ കഴിഞ്ഞ ദിവസം ഉപയോക്താക്കൾക്ക് ലോക്ക്ഡൌൺ കാലത്തേക്കായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു.


Click it and Unblock the Notifications








