5ജിക്ക് വേണ്ടി തയ്യാറെടുത്ത് ജിയോ, 5,700 കോടി രൂപയുടെ ധനസമാഹരണം നടത്തുന്നു

|

ഇന്ത്യയിൽ 5ജി നെറ്റ്വർക്ക് എപ്പോൾ പുറത്തിറങ്ങും എന്നറിയാനുള്ള കാത്തിരിപ്പിലാണ് നമ്മളെല്ലാം. ഇതിനകം തന്നെ 5ജി ട്രയലുകൾ എല്ലാ പ്രമുഖ കമ്പനികളും നടത്തുന്നുണ്ട്. 5ജിക്കായുള്ള തയ്യാറെടുപ്പിൽ രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ മുൻനിരയിൽ തന്നെയുണ്ട്. 5ജിക്കായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ജിയോ ഇപ്പോൾ ധനസമാഹരണം നടത്തുകയാണ്. ഓഫ്‌ഷോർ സിൻഡിക്കേറ്റഡ് ലോൺ വഴിയാണ് ജിയോ 750 മില്യൺ ഡോളർ (ഏകദേശം 5,700 കോടി രൂപ) സമാഹരിക്കുന്നത്.

 

ജിയോ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് അമേരിക്ക, ക്രെഡിറ്റ് അഗ്രിക്കോൾ, എച്ച്എസ്ബിസി എന്നിവയുൾപ്പെടെ ഒന്നിലധികം ബാങ്കുകളും ജാപ്പനീസ് ബാങ്കുകളായി എംയുഎഫ്ജി, എസ്എംബിസി, മിസുഹോ എന്നിവയും അഞ്ച് വർഷത്തെ ഓഫ്‌ഷോർ വായ്പ സിൻഡിക്കേറ്റ് ചെയ്തേക്കുമെന്നാണ് സൂചനകൾ. ഇക്കണോമിക് ടൈംസ് ടെലികോം റിപ്പോർട്ട് അനുസരിച്ച് ബാങ്കുകളും റിലയൻസ് ജിയോയും തമ്മിലുള്ള വായ്പ കരാർ ഈ ആഴ്ച തന്നെ ഒപ്പുവെച്ചേക്കും. ഇക്കഴിഞ്ഞ ജനുവരിയിൽ പ്രാദേശിക പണ വിപണികളിൽ കോർപ്പറേറ്റ് ബോണ്ടുകൾ വിറ്റ് ജിയോ ഏകദേശം 8,000 കോടി രൂപ സമാഹരിച്ചിരുന്നു.

ജിയോ, വിഐ; 299 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനും വിശദാംശങ്ങളുംജിയോ, വിഐ; 299 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനും വിശദാംശങ്ങളും

സ്‌പെക്‌ട്രം

കോർപ്പറേറ്റ് ബോണ്ടുകൾ വിറ്റ് ജിയോ സമാഹരിച്ച 8,000 കോടി രൂപ 2014ലെയും 2015ലേയും ലേലത്തിലെ മുൻകാല സ്‌പെക്‌ട്രവുമായി ബന്ധപ്പെട്ട കുടിശ്ശിക തീർക്കാൻ കമ്പനി ഉപയോഗിച്ചു. കൊമേഴ്ഷ്യൽ പേപ്പറുകളിലൂടെ സമാഹരിച്ച ഹ്രസ്വകാല ബ്രിഡ്ജ് ലോണുകൾ തിരിച്ചടയ്ക്കുന്നതിന് ഇപ്പോൾ നടക്കുന്ന ഫണ്ട് ശേഖരണത്തിലൂടെ ലഭിക്കുന്ന കുറച്ച് വരുമാനം ജിയോ ഉപയോഗിച്ചേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് കൂടാതെ ധനശേഖരണത്തിലൂടെ ലഭിക്കുന്ന തുകയുടെ ഒരു ഭാഗം നഗരങ്ങളിലെ 5ജിക്ക് ആവശ്യമായ കാര്യങ്ങൾക്കും വിനിയോഗിക്കും.

5ജി എയർവേവുകൾ
 

5ജി എയർവേവുകൾക്കായി ഈ വേനൽക്കാലത്ത് നടക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്പെക്‌ട്രം ലേലത്തിൽ ഏറ്റവും കൂടുതൽ സ്പെക്ട്രം വാങ്ങുന്ന കമ്പനി റിലയൻസ് ജിയോ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പണമെല്ലാം കമ്പനിയെ കൂടുതൽ ശക്തിപ്പെടുത്താനും രാജ്യത്തെ നെറ്റ്‌വർക്ക് സേവനങ്ങൾ വളർത്താനും സഹായിക്കുക മാത്രമാണ് ചെയ്യുന്നത്. ഇത് ജിയോയുടെ മാത്രം കാര്യമല്ല. എല്ലാ ടെലിക്കോം കമ്പനികളും 5ജി സ്പെട്രം ലേലത്തിനായി തയ്യാറെടുക്കുകയും പല വിധത്തിൽ ധനശേഖരണം നടത്തുകയും ചെയ്യുന്നുണ്ട്.

പുതിയ വർക്ക് ഫ്രം ഹോം പ്രീപെയ്ഡ് പ്ലാനുകളുമായി റിലയൻസ് ജിയോപുതിയ വർക്ക് ഫ്രം ഹോം പ്രീപെയ്ഡ് പ്ലാനുകളുമായി റിലയൻസ് ജിയോ

ധനശേഖരണം

ധനശേഖരണത്തോട് ഒപ്പം തന്നെ ഇന്ത്യയിലെ ടെലികോം കമ്പനികൾ രാജ്യത്തുടനീളമുള്ള തങ്ങളുടെ നിലവിലെ നെറ്റ്വർക്ക് സൃങ്കല 5ജി സപ്പോർട്ട് ചെയ്യുന്നതിനായി അപ്‌ഗ്രേഡുചെയ്യുന്നുമുണ്ട്. തുടക്കത്തിൽ, തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമേ വാണിജ്യാടിസ്ഥാനത്തിൽ 5ജി നെറ്റ്‌വർക്കുകൾ ലഭിക്കൂ എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ടെലികോം ഓപ്പറേറ്റർമാർക്ക് ആവശ്യമായ സ്പെക്‌ട്രം വാങ്ങുന്നതിനുള്ല ലേലവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ആണ് തീരുമാനിക്കുന്നത്.

ഉപഗ്രഹം വഴി ഇന്ത്യയിൽ അതിവേഗ ബ്രോഡ്ബാന്ര് എത്തിക്കാനും ജിയോയ്ക്ക് പദ്ധതി

ഉപഗ്രഹം വഴി ഇന്ത്യയിൽ അതിവേഗ ബ്രോഡ്ബാന്ര് എത്തിക്കാനും ജിയോയ്ക്ക് പദ്ധതി

ഉപഗ്രഹം വഴി ഇന്ത്യയിൽ അതിവേഗ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് നൽകാൻ റിലയൻസ് ജിയോ പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. ആഗോള ഉപഗ്രഹ അധിഷ്ഠിത കണ്ടന്റ് കണക്റ്റിവിറ്റി സൊല്യൂഷൻ പ്രൊവൈഡറായ എസ്ഇഎസുമായി ചേർന്നാണ് ജിയോ ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ജിയോ സ്‌പേസ് ടെക്‌നോളജി ലിമിറ്റഡ് എന്ന സംയുക്ത സംരംഭത്തിലൂടെയാണ് ഇത് വിഭാവനം ചെയ്യുന്നത്. സാറ്റലൈറ്റിലൂടെ ഇന്ത്യയിൽ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നൽകാനായി ഉണ്ടാക്കിയ ജിയോ സ്പേസ് ടെക്നോളജി ലിമിറ്റഡിൽ ജിയോ പ്രൈവറ്റ് ലിമിറ്റഡിന് 51 ശതമാനം ഇക്വിറ്റി ഓഹരിയും എസ്ഇഎസിന് 49 ശതമാനം ഓഹരിയുമാണ് ഉള്ളത്.

ജിയോ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ പ്രീമിയം പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാംജിയോ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ പ്രീമിയം പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

ജിയോസ്റ്റേഷണറി

ജിയോസ്റ്റേഷണറിയുടെ (ജിയോ) സംയോജനമായ മൾട്ടി-ഓർബിറ്റ് ബഹിരാകാശ ശൃംഖലകൾ ജിയോ സ്പേസ് ടെക്നോളജി ലിമിറ്റഡിന്റെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. മൾട്ടി-ഗിഗാബിറ്റ് ലിങ്കുകൾ വിതരണം ചെയ്യാൻ കഴിവുള്ള മീഡിയം എർത്ത് ഓർബിറ്റ് (MEO) സാറ്റലൈറ്റ് കോൺസ്റ്റിലേഷനുകളും ഈ സംരഭത്തിൽ ഉപയോഗിക്കും. ചില അന്താരാഷ്ട്ര എയറോനോട്ടിക്കൽ, നാവിക ഉപഭോക്താക്കൾക്ക് ഒഴികെയുള്ള ഇന്ത്യയിലെ എല്ലാവർക്കും 100 ജിബിപിഎസ് വരെ ശേഷിയുള്ള ഇന്റർനെറ്റ് ലഭ്യമാകുമെന്നും കമ്പനികൾ അറിയിച്ചിട്ടുണ്ട്.

Best Mobiles in India

English summary
Reliance Jio is at the forefront of preparations for 5G. Jio is currently raising funds as part of its preparations for 5G.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X