കേരളത്തിൽ ജിയോയുടെ തേരോട്ടം, 4ജി നെറ്റ്വർക്കിലും വരിക്കാരുടെ എണ്ണത്തിലും ഒന്നാം സ്ഥാനം

|

ഇന്ത്യയിലെ ടെലിക്കോം മേഖല ഇന്ന് മിക്കവാറും അടക്കി വാഴുന്നത് റിലയൻസ് ജിയോയാണ്. മുകേഷ് അംബാനിയുടെ ബിസിനസ് തന്ത്രത്തിൽ ഇന്ത്യയുടെ ടെലിക്കോം വിപണിയെയും ഇന്ത്യക്കാരുടെ ഇൻറർനെറ്റ് ശീലത്തെയും പൊളിച്ചെഴുതാൻ ജിയോയ്ക്ക് കഴിഞ്ഞു. ഇപ്പോഴിതാ കേരളത്തിൽ 10,000 ഇടങ്ങളിലേക്ക് മൊബൈൽ നെറ്റ്വർക്ക് വ്യാപിപിച്ചുകൊണ്ട് കേരളത്തിലെ ഏറ്റവും വലിയ, വേഗതയേറിയ നെറ്റ്വർക്കായി മാറിയിരിക്കുകയാണ് ജിയോ. വരിക്കാരുടെ എണ്ണത്തിലും ജിയോയെ വെല്ലാൻ ആളില്ല. കേരളത്തിൽ മാത്രം 86 ലക്ഷത്തിലധികം വരിക്കാരാണ് ജിയോയ്ക് ഉള്ളത്. ട്രായ് യുടെ ഔദ്യോഗിക കണക്കുകളാണ് ഇവ.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്

മൂന്ന് വർഷം മുമ്പാണ് ഇന്ത്യൻ കോർപ്പറേറ്റ് കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ നിന്നും ജിയോ എന്ന ടെലിക്കോം കമ്പനി രൂപം കൊള്ളുന്നത്. രാജ്യത്തെ ഓരോ പൌരനും ഇൻറർനെറ്റ് സേവനവും മൊബൈൽ നെറ്റ്വർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ പ്രവർത്തനം തുടങ്ങുന്നത്. ആദ്യം സൌജന്യ കോളുകളും ഡാറ്റയും നൽകി ഇന്ത്യൻ ടെലിക്കോം വിപണിയെയും ഇന്ത്യക്കാരുടെ ഇൻറർനെറ്റ് ഉപയോഗ ശീലത്തെയും പൊളിച്ച് പണിയുകയായിരുന്നു ജിയോ ചെയ്തത്. ആഗോള മൊബൈൽ ഡാറ്റ ഉപയോക്താക്കളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമതെത്തിയതും അതുകൊണ്ട് തന്നെയാണ്.

 34.8 കോടി വരിക്കാർ

2019 ഓഗസ്റ്റിൽ രാജ്യത്ത് 34.8 കോടി വരിക്കാരുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായി ജിയോ മാറി. ഇന്ത്യൻ ടെലിക്കോം വിപണിയെ കൈയ്യിലൊതുക്കിയിരുന്ന വോഡാഫോൺ ഐഡിയയെ പിന്തള്ളിയായിരുന്നു ഈ നേട്ടം ജിയോ സ്വന്തമാക്കിയത് എന്നതും ശ്രദ്ധേയമാണ്. മറ്റ് കമ്പനികളിൽ നിന്നും വ്യത്യസ്തമായി 4ജി സേവനങ്ങൾ മാത്രമാണ് ജിയോ നൽകുന്നത്. രാജ്യത്തെ ഇൻറർനെറ്റ് ഉപയോഗം വർദ്ധിക്കുന്നതിൽ പ്രധാന പങ്ക് തന്നെയാണ് ജിയോയ്ക്ക് ഉള്ളത്. ജിയോ കൊണ്ടുവന്ന ദിവസേന ജിബി കണക്കായ സൌജന്യ ഡാറ്റ എന്ന ആശയം മറ്റ് കമ്പനികളും ഏറ്റെടുത്തതോടെ ഇന്ത്യയിലെ ഇൻറർനെറ്റ് ഉപയോഗത്തിൽ വൻ പുരോഗതി ഉണ്ടായി.

കൂടുതൽ വായിക്കുക : ജിയോയുടെ 555 രൂപ പ്ലാനിനെ നേരിടാൻ എയർടെലിൻറെ 558 രൂപ പ്ലാൻ, ഏതാണ് മികച്ചത്കൂടുതൽ വായിക്കുക : ജിയോയുടെ 555 രൂപ പ്ലാനിനെ നേരിടാൻ എയർടെലിൻറെ 558 രൂപ പ്ലാൻ, ഏതാണ് മികച്ചത്

മലയാളികൾക്കിടയിൽ ജിയോ

പൊതുവേ സാങ്കേതിക സംബന്ധിയായ പുതിയ കാര്യങ്ങളിലേക്ക് പെട്ടെന്ന് ആകർഷിക്കുന്ന മലയാളികൾക്കിടയിൽ ജിയോ വൻ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. താങ്ങാവുന്ന വിലയിൽ ലഭ്യമാകുന്ന മികച്ച പ്ലാനുകൾ തന്നെയാണ് ജിയോയുടെ കേരളത്തിലെ വിജയത്തിന് പിന്നിലെന്ന് നിസംശയം പറയാം. ഇത് കൂടാതെ സിമ്മുകളുടെ എളുപ്പത്തിലുള്ള ലഭ്യത, ലളിതമായ കണക്ഷൻ പ്രോസസ്, ജിയോ ടിവി, ജിയോ മ്യൂസിക്ക്, ജിയോ സിനിമ എന്നി ജിയോ ആപ്പുകളും അൺലിമിറ്റഡ് ഡാറ്റയും മലയാളികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്.

ഐയുസി ചാർജ്ജുകൾ

ടെലിക്കോം റഗുലേറ്ററിയുടെ ഐയുസി ചാർജ്ജുകൾ ജിയോയ്ക്ക് കനത്ത സാമ്പത്തിക ബാധ്യതായാണ് ഉണ്ടാക്കിയത്. ഇതിനെ അതിജീവിക്കാൻ ഐയുസി ചാർജ്ജ് തുകയായ മിനുറ്റിന് 6 പൈസ എന്ന നിരക്ക് ഉപയോക്താക്കളിൽ നിന്നും ഈടാക്കാൻ കമ്പനി തീരുമാനിച്ചിരുന്നു. ഇത് വരിക്കാർക്കിടയിൽ പ്രതിഷേധങ്ങൾ ഉണ്ടാക്കാനും ആരംഭിച്ചു. ഈ അവസരം മുതലെടുത്ത് മറ്റ് കമ്പനികൾ തങ്ങളുടെ നെറ്റ്വർക്കിൽ നിന്നുള്ള ഔട്ട് ഗോയിങ് കോളുകൾ എല്ലാം സൌജന്യമായിരിക്കുമെന്നും ഐയുസി നിരക്ക് ഈടാക്കില്ലെന്നും പ്രഖ്യാപിച്ച് അവസരം മുതലെടുക്കാൻ ശ്രമിച്ചു.

ഓൾ ഇൻ വൺ പ്ലാനുകൾ

ഐയുസി നിരക്കുകൾ ഈടാക്കുമെന്ന പ്രഖ്യാപനം ഉണ്ടാക്കിയ തിരച്ചടിയെ അതിജീവിക്കാൻ ജിയോ ഉടനെ തന്നെ മികച്ച പ്ലാനുകൾ കൊണ്ടുവന്നു. ഓൾ ഇൻ വൺ പ്ലാനുകളിലൂടെ നിശ്ചിക ഐയുസി കോളുകൾ സൌജന്യമായി നൽകുന്ന പദ്ധതി ജിയോയുടെ പ്രശ്നങ്ങളെ ഒരു പരിധിവരെ പരിഹരിക്കുന്നുമുണ്ട്. 222, 333, 444 നിരക്കുകളിലാണ് പുതിയ പ്ലാനുകൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സൌജന്യ ഡാറ്റ, ജിയോ ടു ജിയോ അൺലിമിറ്റഡ് കോൾ, മറ്റ് നെറ്റ്വർക്കുകളിലേക്ക് നിശ്ചിത സമയം സൌജന്യ കോളുകൾ, സൌജന്യ എസ്എംഎസുകൾ എന്നിവയെല്ലാം ഈ പ്ലാനുകൾക്കൊപ്പം ലഭിക്കുന്നു.

കൂടുതൽ വായിക്കുക : ടെലിക്കോം കമ്പനികളുടെ പിഴ ഇളവുകൾ സുപ്രിം കോടതി വിധിക്ക് എതിരെന്ന് കേന്ദ്ര സർക്കാരിനോട് ജിയോകൂടുതൽ വായിക്കുക : ടെലിക്കോം കമ്പനികളുടെ പിഴ ഇളവുകൾ സുപ്രിം കോടതി വിധിക്ക് എതിരെന്ന് കേന്ദ്ര സർക്കാരിനോട് ജിയോ

കേരളത്തിൽ കുതിപ്പ് തുടർന്ന് ജിയോ

ജിയോയുടെ കേരളത്തിലെ കുതിപ്പ് തുടരുകയാണ്. കമ്പനി ഐയുസി നിരക്കുകൾ ഈടാക്കുന്നത് അടുത്ത വർഷത്തോടെ എടുത്തുമാറ്റാൻ സാധ്യതയുള്ളതിനാൽ തന്നെ ജിയോയുടെ നേട്ടം വർദ്ധിക്കുമെന്നാണ് കരുതുന്നത്. അൺലിമിറ്റഡ് ഡാറ്റ, കോളുകൾ എന്നിവയോട് ശീലിച്ച് വന്ന കേരളത്തിലെ ആളുകളെ സംബന്ധിച്ച് ജിയോ മുന്നോട്ട് വയ്ക്കുന്ന പ്ലാനുകൾ മികച്ചതും ലാഭകരവുമാണ്.

Best Mobiles in India

English summary
Reliance Jio, the country's leading telecom service provider, has expanded its mobile network to 10,000 locations in Kerala. With this, Jio became the largest and fastest 4G network in Kerala.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X