Home
News

10 രൂപയിൽ ആരംഭിക്കുന്ന ജിയോയുടെ ഐയുസി ടോപ്പ് അപ്പുകളിൽ മികച്ച ആനുകൂല്യങ്ങൾ

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് റിലയൻസ് ജിയോ അതിന്റെ പതിവ് ടോക്ക് ടൈം പ്ലാനുകളെല്ലാം ഐയുസി ടോപ്പ്-അപ്പുകളായി മാറ്റിയത്. പേര് തന്നെ സൂചിപ്പിക്കുന്നത് പോലെ മറ്റ് നെറ്റ്വർക്കിലേക്ക് വോയ്‌സ് കോളുകൾ ചെയ്യാൻ സൌജന്യ മിനുറ്റുകൾ ആവശ്യമുള്ളവരെയാണ് ഈ പ്ലാനുകൾ ലക്ഷ്യമിടുന്നത്. ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, ബി‌എസ്‌എൻ‌എൽ, എം‌ടി‌എൻ‌എൽ എന്നിവ പോലുള്ള മറ്റ് നെറ്റ്‌വർക്കുകളിലേക്ക് നിശ്ചിത മിനുറ്റ് വോയിസ് നൽകുന്ന ടോപ്പ് അപ്പുകളാണ് ഇവ.

റിലയൻസ് ജിയോ

നിലവിൽ റിലയൻസ് ജിയോയ്ക്ക് ആറ് ഐ‌യു‌സി ടോപ്പ്-അപ്പ് വൗച്ചറുകൾ ഉണ്ട്. ഇവ 10 രൂപ, 20 രൂപ, 50 രൂപ, 100 രൂപ, 500 രൂപ, 1,000 രൂപ എന്നിങ്ങനെയുള്ള നിരക്കുകളിലാണ് ഉള്ളത്. ഐ‌യു‌സി ടോപ്പ്-അപ്പ് വൗച്ചറുകളൊന്നും ഫുൾ ടോക്ക് ടൈം ആനുകൂല്യത്തോടെയല്ല വരുന്നത്. പക്ഷേ അവ ഡാറ്റാ ആനുകൂല്യവും നൽകുന്നുണ്ട്. ഐയുസി ടോപ്പ്-അപ്പ് വൗച്ചറുകൾ അവതരിപ്പിക്കുന്ന സമയത്ത് ഓഫ്-നെറ്റ് കോളുകൾക്കായി ചെലവഴിക്കുന്ന ഓരോ 10 രൂപയ്ക്കും 1 ജിബി ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് ജിയോ അറിയിച്ചിരുന്നു.

റിലയൻസ് ജിയോ ഐയുസി ടോപ്പ്-അപ്പുകൾ

റിലയൻസ് ജിയോ ഐയുസി ടോപ്പ്-അപ്പുകൾ

ജിയോയുടെ 1,000 രൂപ ഐ‌യു‌സി ടോപ്പ്-അപ്പ് ചെയ്താൽ അതിനൊപ്പം 100 ജിബി ഡാറ്റയും ലഭ്യമാകും. ഈ ടോക്ക് ടൈം, ഡാറ്റാ ബെനിഫിറ്റിന് എക്സ്പെയറി ഡേറ്റ് ഇല്ല. 10 രൂപയുടെ ഐ‌യു‌സി ടോപ്പ്-അപ്പ് 7.47 രൂപ ടോക്ക് ടൈമോ 124 ഐ‌യു‌സി മിനിറ്റുകളോ നൽകുന്നു. ഇതിനൊപ്പം 1 ജിബി 4 ജി ഡാറ്റയും കമ്പനി വാഗ്ദാനം ചെയ്യുന്നു. മറ്റ് നെറ്റ്‌വർക്കുകളിലേക്ക് ഓഫ്-നെറ്റ് കോളുകൾ ചെയ്യാൻ ഈ ഐയുസി മിനിറ്റ് ഉപയോഗിക്കാം.

98 രൂപ

98 രൂപ പോലുള്ള ചില ജിയോ പ്രീപെയ്ഡ് പ്ലാനുകളുണ്ട്. അവയിൽ ഐ‌യു‌സി മിനിറ്റുകൾ ഇല്ല. ഇത്തരം അവസരങ്ങളിൽ 10 രൂപ പ്ലാൻ പ്രയോജനകരമാണ്. 20 രൂപ ഐ‌യു‌സി ടോപ്പ്-അപ്പിൽ 14.95 രൂപ ടോക്ക് ടൈം ബെനിഫിറ്റോ 249 ഐ‌യു‌സി മിനിറ്റോ ലഭിക്കുന്നു. ഇതിനൊപ്പം 2 ജിബി 4 ജി ഡാറ്റയും ലഭിക്കും.50, 100 രൂപ ഐ‌യു‌സി ടോപ്പ്-അപ്പുകൾ‌ യഥാക്രമം 5 ജിബി, 10 ജിബി ഡാറ്റാ ബെനിഫിറ്റിനൊപ്പം 656 ഓഫ്-നെറ്റ് മിനിറ്റുകളും (39.37 രൂപ) 1,362 (81.75 രൂപ) ഓഫ്-നെറ്റ് മിനിറ്റുകളും വാഗ്ദാനം ചെയ്യുന്നു.

500 രൂപ

500 രൂപ ഐ‌യു‌സി ടോപ്പ്-അപ്പിൽ ഉപയോക്താവിന് 7,012 ഓഫ്-നെറ്റ് മിനിറ്റുകൾ അല്ലെങ്കിൽ 420.73 രൂപ ടോക്ക് ടൈം ബെനിഫിറ്റ് ലഭിക്കും. അതേസമയം 1,000 രൂപ ടോപ്പ്-അപ്പ് 14,074 മിനുറ്റ് ഓഫ്-നെറ്റ് കോളുകളോ 844.46 രൂപ ടോക്ക് ടൈം ബെനിഫിറ്റോ നൽകുന്നു. 500 രൂപ ടോപ്പ്-അപ്പിൽ 50 ജിബി സൌജന്യ ഡാറ്റയും 1,000 രൂപ പായ്ക്ക് 100 ജിബി ഡാറ്റയുമാണ് നൽകുന്നത്.

ഐ‌യു‌സി

ഈ ഐ‌യു‌സി ടോപ്പ്-അപ്പുകളുടെ ഏറ്റവും മികച്ച കാര്യം അവയ്ക്ക് വാലിഡിറ്റി കാലയളവ് ഇല്ല എന്നതാണ്. ഉദാഹരണത്തിന് ജിയോ നെറ്റ്‌വർക്കിലെ എല്ലാ പ്രീപെയ്ഡ് പ്ലാനുകളും ചില ഘട്ടത്തിൽ വാലിഡിറ്റി കഴിയും. പക്ഷേ ഐ‌യു‌സി ടോപ്പ്-അപ്പുകൾ‌ അൺലിമിറ്റഡ് വാലിഡിറ്റിയോടെയാണ് ജിയോ ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ ടോപ്പ്-അപ്പുകൾ വാഗ്ദാനം ചെയ്യുന്ന കോംപ്ലിമെന്ററി ഡാറ്റ ആനുകൂല്യത്തിനും വാലിഡിറ്റിയില്ല.

ജിയോ ഐയുസി ടോപ്പ്-അപ്പോ 4 ജി ഡാറ്റ വൗച്ചറോ ഏതാണ് മികച്ചത്

ജിയോ ഐയുസി ടോപ്പ്-അപ്പോ 4 ജി ഡാറ്റ വൗച്ചറോ ഏതാണ് മികച്ചത്

റിലയൻസ് ജിയോ അതിന്റെ പ്രീപെയ്ഡ് വരിക്കാർക്ക് ‘4 ജി ഡാറ്റ വൗച്ചറുകൾ' നൽകുന്നുണ്ട്. മൊത്തം അഞ്ച് ഡാറ്റ വൗച്ചറുകളാണ് ജിയോ ലഭ്യമാക്കുന്നത്. ഇതിൽ 400 എംബി ഡാറ്റയോടുകൂടിയ 11 രൂപ വൌച്ചർ, 1 ജിബി ഡാറ്റ നൽകുന്ന 21 രൂപ വൌച്ചർ, 3 ജിബി ഡാറ്റയുമായി വരുന്ന 51 രൂപ വൌച്ചർ, 6 ജിബി ഡാറ്റയുമായി വരുന്ന 101 രൂപ വൌച്ചർ എന്നിവയാണ് പ്രധാനപ്പെട്ടവ.

51 ദിവസം

51 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 251 രൂപ സ്റ്റാൻ‌ലോൺ ഡാറ്റ വൗച്ചറും. ഈ 4 ജി ഡാറ്റാ വൗച്ചർ വളരെ കുറച്ച് ഡാറ്റ മാത്രമാണ് നൽകുന്നത്. വാലിഡിറ്റിയും മറ്റ് പ്ലാനുകളെ ആശ്രയിച്ചാണ് ഉള്ളത്. 11 രൂപ ഡാറ്റ വൌച്ചർ വെറും 400 എംബി ഡാറ്റ നൽകുമ്പോൾ 10 രൂപ ഐ‌യു‌സി ടോപ്പ്-അപ്പ് വൗച്ചർ ഓഫ്-നെറ്റ് മിനിറ്റുകളും 1 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു, ഇതിന് വാലിഡിറ്റി കാലയളവില്ല.

101 രൂപ

101 രൂപയുടെ 4 ജി ഡാറ്റാ വൗച്ചർ 6 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന അതേ അവസരത്തിൽ 100 രൂപ ഐയുസി ടോപ്പ്-അപ്പ് 10 ജിബി ഡാറ്റ വാലിഡിറ്റി കാലയളവില്ലാതെ വാഗ്ദാനം ചെയ്യുന്നു. റിലയൻസ് ജിയോയിൽ നിന്നുള്ള 4 ജി ഡാറ്റ വൗച്ചറുകളേക്കാൾ മികച്ച ആനുകൂല്യങ്ങളാണ് ഐയുസി ടോപ്പ്-അപ്പ് വൗച്ചറുകൾ നൽകുന്നത്.

More from GizBot

Best Mobiles in India

English summary
Last year in October, Reliance Jio converted all its regular talk time plans to IUC Top-Ups. As the name itself suggests, IUC Top-Ups are aimed at the prepaid users who want to make off-net voice calls, meaning voice calls to other networks like Bharti Airtel, Vodafone Idea, BSNL and MTNL.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X